പോള്‍ ഡി പനയ്ക്കല്‍ അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ട്രഷറര്‍

09:10 am 6/3/2017 – നിധിന്‍ ജോണ്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ (എ.പി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ട്രഷററായി പോള്‍ ഡി. പനയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. സൈക്യാട്രിക് മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിലെ നഴ്‌സുമാര്‍ ഓണ്‍ലൈനിലൂടെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഡോ. വെസ്‌ലി വില്ലി (പ്രസിഡന്റ്), ഡോ. ഏഡ്രിയന്‍ ലോബോ (സെക്രട്ടറി), സൂസി മാരിയോട്ട്, ജാനെറ്റ് ഓകോണര്‍, ഡെബ് അള്‍ട്ഷ്, ജാക് സ്‌പെന്‍സര്‍ (മെമ്പേഴ്‌സ് അറ്റ് ലാര്‍ജ്), നാന്‍സി റോജേഴ്‌സ് (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവരാണ് സംസ്ഥാന സമിതിയിലെ മറ്റ് അംഗങ്ങള്‍. Read more about പോള്‍ ഡി പനയ്ക്കല്‍ അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ട്രഷറര്‍[…]

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പാചരണത്തിനു തുടക്കും കുറിച്ചു; നോമ്പുകാലധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ

09:09 am 6/3/2017 – സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ ഫെബ്രുവരി 27 തിങ്കളാഴ്ച്ച അര്‍പ്പിക്കപ്പെട്ട ദിവ്യ ബലിയോടുകൂടി വിഭൂതി ആചരണ തിരുകര്‍മ്മങ്ങങ്ങള്‍ക്കു ആരംഭം കുറിച്ചു. റവ. മോണ്‍ തോമസ് മുളവനാല്‍ ദിവ്യബലിയിലും കുരിശുവര തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും മുഖ്യ കാര്‍മികത്വം വഹിച്ചു .റവ. ഫാ. ബോബന്‍ വട്ടേമ്പുറത്ത് സഹ കാര്‍മ്മികനായിരുന്നു. യേശു ക്രിസ്തു തന്റെ പരസ്യ ജീവിതാരംഭത്തിനു തൊട്ടുമുമ്പ് മരുഭൂമിയില്‍ നാല്‍പ്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചതിന്റെ ഓര്‍മ്മയാചരണമാണ് നോമ്പാചരണത്തിനു ആധാരം. Read more about മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പാചരണത്തിനു തുടക്കും കുറിച്ചു; നോമ്പുകാലധ്യാനം ഏപ്രില്‍ 7 മുതല്‍ 9 വരെ[…]

എന്ത് കൊണ്ട് മോഡി മൗനം പാലിക്കുന്നു?

09:09 am 6/3/2017 എബി മക്കപ്പുഴ അമേരിക്ക:വംശീയ വിദ്വേഷം ആളിക്കത്തുന്നു…എന്ന് എല്ലാ മീഡിയയും,ഡെമോക്രാറ്റിക് അനുകൂലികളും ട്രംപിനെതിരായി ആക്രോശിക്കുന്നു. ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍ എന്ന് കൊട്ടി ഘോഷിക്കുന്നവര്‍ ഒന്ന് മറന്നു പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ത് കൊണ്ട് മൗനം പാലിക്കുന്നു? അമേരിക്കന്‍ പ്രസിഡന്റ് സംഭവത്തെ അപലപിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ദിനമെന്നോണം ഉത്തര്‍പ്രദേശിലും മണിപ്പുരിലും മറ്റുമായി മോഡി മണിക്കൂര്‍ നീളുന്ന പ്രസംഗം നടത്തുന്നുണ്ടെങ്കിലും കാന്‍സാസ് സംഭവത്തെക്കുറിച്ചോ സൗത്ത് കരോലിന സംഭവത്തെക്കുറിച്ചോ ഒന്നും സംസാരിച്ചു കേട്ടില്ല.ഈ Read more about എന്ത് കൊണ്ട് മോഡി മൗനം പാലിക്കുന്നു?[…]

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച നടത്തി

9:06 am 6/3/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ ഫെബ്രുവരി 24, 2017 ഞായറാഴ്ച്ച സ്റ്റാഫോര്‍ഡിലെ ദേശി റെസ്‌റ്റോറന്റില്‍ കൂടുകയുണ്ടായി. ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളില്‍ സാഹിത്യസമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ജോസഫ് പൊന്നോലി “ചാവേറുമായി ഒരഭിമുഖം” എന്നതന്റെ ലേഖനം വായിച്ചവതരിപ്പിച്ചു. രാജീവ് ഗാന്ധിവധക്കേസിന്റെ അന്വേഷണസംഘങ്ങളുടെ ഭാഗമായി 1992 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍, എല്‍.ടി. ടി.ഇ.യുടെ ചാവേര്‍പടയുടെ അംഗമായിരുന്ന ശിവരാസന്റെ അനുജത്തിയെ കണ്ടുമുട്ടിയ അനുഭവമാണ് അദ്ദേഹംവിവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീകരതയെയും തീവ്രവാദത്തെയും അവ Read more about കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച നടത്തി[…]

കത്തീഡ്രല്‍ മദ്ബഹാ കൂദാശ മാര്‍ച്ച് 25-ന് .

09:04 am 6/3/2017 മോഹന്‍ വര്‍ഗീസ് ന്യൂയോര്‍ക്ക്: അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ കത്തീഡ്രല്‍ മദ്ബഹാ കൂദാശ 2017 മാര്‍ച്ച് 25 ശനി പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പു തിരുനാളില്‍ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 2.45 ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയാണ്. ശുശ്രൂഷാ മദ്ധ്യേ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമൊത്തി ഡോളന്‍ വചന സന്ദേശം നല്‍കും. ഏകദേശം ഇരുപതോളം മെത്രാപ്പൊലീത്തമാരും ധാരാളം Read more about കത്തീഡ്രല്‍ മദ്ബഹാ കൂദാശ മാര്‍ച്ച് 25-ന് .[…]

വെസ്റ്റ് ചെസ്റ്റര്‍ ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു?

09:03 am 6/3/2017 തോമസ് പാലച്ചേരില്‍ ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍ബ്രോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ (670 yonkers ave yonkers newyork) മാര്‍ച്ച് 12 തീയതി കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്. ഈ തിരുന്നാളില്‍ വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30നുള്ള ലദിഞ്ഞോടെതിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച് റെവ .ഫാ സുനി പടിഞ്ഞാറേക്കര (vikar anbman )മുഖ്യ കാര്മികത്തില്‍ നടുക്കുന്ന തിരുന്നാള്‍ റാസ ഉണ്ടായിരിക്കും പുറമെ തിരുനാള്‍ Read more about വെസ്റ്റ് ചെസ്റ്റര്‍ ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു?[…]

വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി

09:39 pm 5/3/2017 കോഴിക്കോട്: വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും കൃത്രിമക്കാൽ മാറ്റിവയ്ക്കാൻ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ താൻ സമർപ്പിച്ച പെറ്റീഷനെ എതിർത്തില്ല എന്ന് കാരണത്താൽ അന്നത്തെ ഹോം സെക്രട്ടറിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാൻ തന്‍റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നത് Read more about വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി[…]

ഹൂസ്റ്റണില്‍ 1800 പേര്‍ക്ക് ഹോം ഡിപ്പോ തൊഴില്‍ നല്‍കും

09:42 pm 5/3/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഹോം ഡിപ്പോ വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി 80,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഹൂസ്റ്റണില്‍ മാത്രം 1800 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സെയില്‍സ്, കാഷ്യര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം ജീവനക്കാരെയാണ് നിയമിക്കുന്നത്. കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലും, സ്റ്റോറുകളിലും കോളജ് വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്തവര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കും തൊഴില്‍ നല്‍കും. കമ്പനിക്ക് അമേരിക്കയില്‍ ആകെ 400,000 Read more about ഹൂസ്റ്റണില്‍ 1800 പേര്‍ക്ക് ഹോം ഡിപ്പോ തൊഴില്‍ നല്‍കും[…]

ട്രംപ് അനുകൂലികളും ഏതിരാളികളും തെരുവില്‍ ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

09:38 pm 53/2017 – പി.പി. ചെറിയാന്‍ ബര്‍ക്കീലി (കാലിഫോര്‍ണിയ): ട്രംപിന് അനുകൂലമായി മാര്‍ച്ച് നാലിനു ശനിയാഴ്ച അമേരിക്കയില്‍ ഉടനീളം സംഘടിപ്പിക്കപ്പെട്ട റാലികളുടെ ഭാഗമായി കാലിഫോര്‍ണിയയിലെ ബര്‍ക്കിലിയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തവരും, ട്രംപിനെ എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നു നിരവധി പേര്‍ക്ക് പരിക്കേറ്റതായും, പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ സിവിക് സെന്ററില്‍ നിന്നും ഉച്ചയ്ക്ക് രണ്ടു മണിക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ മാര്‍ച്ചിനു നേരേ ബര്‍ക്കിലി യൂണിവേഴ്‌സിറ്റിക്ക് ഒരു Read more about ട്രംപ് അനുകൂലികളും ഏതിരാളികളും തെരുവില്‍ ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്[…]

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

09:35 pm 5/3/2017 കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനമിറക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും കേരള കോണ്‍ഗ്രസ്-എമ്മും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. കോട്ടയം ജില്ലയിൽ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിരിക്കുന്ന മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, പൂഞ്ഞാർ പഞ്ചായത്തുകളും പത്തനംതിട്ട ജില്ലയിൽ എട്ടു പഞ്ചായത്തുകളുമാണ് ഹർത്താലിന്‍റെ പരിധിയിൽ വരുന്നത്. പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ Read more about ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.[…]