നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്

09:37 am 6/3/2017 തൃശൂർ: കൊച്ചിയിൽ യുവനടിക്കെതിരായ ആക്രമണത്തെ തുടർന്നുണ്ടായത് തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്. നടിയെ അക്രമിച്ചവരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്‍റെ ആവശ്യമാണെന്നും തനിക്കെതിരേ വൻ ഗൂഡാലോചന നടന്നെന്നും ദിലീപ് പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്‍റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദവിഷയങ്ങളിൽ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത് ബോംബെയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽനിന്നാണെന്നാണ് മനസിലാക്കുന്നത്. കേസിൽ തന്നെ ചോദ്യം ചെയ്തു, മഫ്തിയിൽ പോലീസ് വന്നു എന്നിങ്ങനെ വാർത്തകൾ Read more about നടി ആക്രമിക്കപ്പെട്ട കേസ്: തനിക്കെതിരായ മാധ്യമവേട്ടയായിരുന്നെന്ന് നടൻ ദിലീപ്[…]

ജില്ലകളിൽ ഹർത്താൽ തുടങ്ങി.

09:28 am 6/3/2017 തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ നടക്കും. ഇടുക്കിയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും ആഹ്വാനംചെയ്ത ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യമേഖലകളും വിവാഹം, മരണം തുടങ്ങിയ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഒഴിവാക്കിയതായി യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. Read more about ജില്ലകളിൽ ഹർത്താൽ തുടങ്ങി.[…]

ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് .

09:29 am 6/3/2017 ടോക്കിയോ: ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് . ഒന്പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെ ഹെലികോപ്റ്റർ മധ്യ ജപ്പാനിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾക്കിടയിലാണ് തകർന്നുവീണത്. സംഭവസ്ഥലത്തുനിന്ന് രണ്ടു പേരെ അബോധാവസ്ഥയിൽ കണ്ടുകിട്ടി. നാലുപേരെ കാണാതായിട്ടുണ്ട്. ടോക്കിയോയിൽനിന്നും 250 കിലോമീറ്റർ വടക്കു പടിഞ്ഞാറു മാറിയുള്ള ഹാച്ചിബസി മലനിരയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമായിട്ടില്ല. –

കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു.

09:23 am 6/3/2017 കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. 13 കുട്ടികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. യുകെജി വിദ്യാർഥികളായ ആൻമരിയ, നയന, ജീപ്പ് ഡ്രൈവർ ജോസ് എന്നിവരാണ് മരിച്ചത്. മേരിഗിരി സ്കൂളിലെ കുട്ടികളെയും കൊണ്ടു വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇലഞ്ഞിമേഖലയിൽനിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബജറ്റ് ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

09:22 am 6/3/2017 തിരുവനന്തപുരം: ബജറ്റ് ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബജറ്റ് ചോർന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയിൽ ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തരവേള റദ്ദാക്കാനാകില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.

സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു.

09:20 am 6/3/2017 കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു. നയിം അൻസാരി(52) മകൾ നേഹ അൻസാരി(22) എന്നിവരാണ് മരിച്ചത്. ഹൗറയിലെ മൗഖലിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ബസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസ് പോലീസ് Read more about സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു.[…]

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു.

9:18 am 6/3/2017 സീയുൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജപ്പാൻ കടലിൽ പ​​തിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. കഴിഞ്ഞമാസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ബം​​​​ഗ്യോ​​​​ൻ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​ൽ​​​​നി​​​​ന്നു Read more about ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു.[…]

കലാഭവൻ മണിയുടെ ചിരി മാഞ്ഞിട്ട് ഇന്ന് ഒരാണ്ട് തികയുന്നു.

09:17 am 6/3/2017 ചാലക്കുടിയിൽ രാമൻ – അമ്മിണി ദന്പതികളുടെമകനായി 1971ൽ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ച് ജീവിതവൃത്തിയ്ക്ക് വക കണ്ടെത്തി. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി. അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ കലാഭവൻ മണി ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഹാസ്യലോകത്ത് മണിതന്റേതായ സിംഹാസനമുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷിയായത്. 1999ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന Read more about കലാഭവൻ മണിയുടെ ചിരി മാഞ്ഞിട്ട് ഇന്ന് ഒരാണ്ട് തികയുന്നു.[…]

സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു.

09:13 am 6/3/2017 ന്യൂഡൽഹി: ചരക്കുതീവണ്ടിക്കു മുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് അയൂബ് എന്ന 19കാരനാണ് മരിച്ചത്. ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ചരക്കു തീവണ്ടിക്കു മുകളിൽനിന്നു മൊബൈൽ ഫോണിൽ സെൽഫിയടുക്കുന്നതിനിടെ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനിൽ മുഹമ്മദ് തട്ടുകയായിരുന്നു. ഓൾഡ് ഡൽഹി സ്വദേശിയായ മുഹമ്മദ് അയൂബ് ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് നിസാമുദീനിലെത്തിയത്.

ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ .

09:11 am 6/3/2017 – മിനു വര്‍ക്കി കളപ്പുരയില്‍ എഡ്മണ്ടന്‍, കാനഡ: എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ദീര്‍ഘകാല സ്വപ്നമായ, സ്വന്തമായ ദേവാലയം എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമായി. 2017 ഫെബ്രുവരി 28-നാണ് ഇടവക വിശ്വാസികള്‍, ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ദേവാലയം സ്വന്തമാക്കിയത്. ഫെബ്രുവരി 28-ന് ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ പുതിയ ദേവാലയത്തിന്റെ താക്കോല്‍ സ്വീകരിച്ചപ്പോള്‍ പൂവണിഞ്ഞത് ഒരു വിശ്വാസ സമൂഹത്തിന്റെ സ്വപ്നമാണ്. രണ്ടു പതിറ്റാണ്ടിന്റെ പൈതൃകമുള്ള എഡ്മണ്ടനിലെ സീറോ മലബാര്‍ Read more about ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ .[…]