ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി.

11;33 am 3/3/2017 തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. നോട്ട് നിരോധനം രാജ്യത്ത് വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും സാമ്പത്തിക മുരടിപ്പ് ഒഴിവാക്കൻ ബജറ്റ് വിഹിതം ഉയർത്തേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങൾക്കെതിരെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ രൂക്ഷ വിമർശനം

11:30 am 3/2/2017 തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങൾക്കെതിരെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ രൂക്ഷ വിമർശനം. സാമ്പത്തിക പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ചാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക ഞെരുക്കത്തിന്‍റെ കാലത്ത് കേന്ദ്രസർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നത് നിരാശജനകമാണെന്നും നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്രം നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെഡ്‌ഫോര്‍ഡില്‍ ഫാ.സെബാസ്റ്റിന്‍ ചാമക്കാല നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം 11,12 തീയതികളില്‍

11:30 am 3/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയും,സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവുമായ ബെഡ്‌ഫോര്‍ഡില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും,പ്രമുഖ ചിന്തകനും,വാഗ്മിയും ആയ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആല്മീയ പരിപോഷണ ശുശ്രുഷകള്‍ ഒരുക്കുന്നതാണ്.കുമ്പസാരത്തിനും,കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.വിശുദ്ധ കുര്‍ബ്ബാന രണ്ടു ദിവസങ്ങളിലും അര്‍പ്പിക്കുന്നതായിരിക്കും. Read more about ബെഡ്‌ഫോര്‍ഡില്‍ ഫാ.സെബാസ്റ്റിന്‍ ചാമക്കാല നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം 11,12 തീയതികളില്‍[…]

രാജ്യാന്തര സർവീസ് നടത്താൻ എയർഏഷ്യ ഇന്ത്യ വിമാന കന്പനി ഒരുങ്ങുന്നു.

11:28 am 3/3/2017 ന്യൂഡൽഹി: അടുത്ത വർഷം മുതൽ രാജ്യാന്തര സർവീസ് നടത്താൻ എയർഏഷ്യ ഇന്ത്യ വിമാന കന്പനി ഒരുങ്ങുന്നു. ഇക്കാര്യം സജ്ജമാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമർ അബ്റോൽ പറഞ്ഞു. രാജ്യാന്തര റൂട്ടുകളിൽ സർവീസുകൾ തുടങ്ങുന്നതിന് അഞ്ചുവർഷത്തെ ആഭ്യന്തരപ്രവർത്തന പരിചയം വേണമെന്ന നിബന്ധന വ്യോമയാന നയത്തിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയതോടെ എയർഏഷ്യ ഇന്ത്യ നീക്കം നടത്തുകയായിരുന്നു. നിലവിൽ എട്ടു വിമാനങ്ങൾ മാത്രമുള്ള എയർഏഷ്യ ഈ വർഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 14 Read more about രാജ്യാന്തര സർവീസ് നടത്താൻ എയർഏഷ്യ ഇന്ത്യ വിമാന കന്പനി ഒരുങ്ങുന്നു.[…]

യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു.

11:24 am _3/3/2017 സനാ: യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു. അഭ്യാൻ, ഷബ്വ, ബേദ പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളിൽ 20 തവണയാണ് വ്യോമാക്രമണം നടന്നത്. യെമൻ സർക്കാരിന്‍റെ സഹകരണത്തോടെയാണ് വ്യോമാക്രമണം നടന്നതെന്നും പെന്‍റഗണ്‍ വക്താവ് ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു.

ഡോ.ബാബു സ്റ്റീഫനെ ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു

11:25 am 3/3/2017 ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചലുത്തുന്നവയാണ്. Read more about ഡോ.ബാബു സ്റ്റീഫനെ ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു[…]

ശനിയാഴ്ച 112- മത് സാഹിത്യ സല്ലാപത്തില്‍ നവ മാധ്യമങ്ങള്‍ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ നയിക്കുന്ന ചര്‍ച്ച

11:22 am 3/3/2017 ഡാലസ്: മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പന്ത്രണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘നവ മാധ്യമങ്ങള്‍’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരനും സംഘാടകനും ‘ലാന’യുടെ ഭാരവാഹിയുമായ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ ആയിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും നവ മാധ്യമങ്ങളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ചര്‍ച്ച ചെയ്യുവാനും Read more about ശനിയാഴ്ച 112- മത് സാഹിത്യ സല്ലാപത്തില്‍ നവ മാധ്യമങ്ങള്‍ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ നയിക്കുന്ന ചര്‍ച്ച[…]

പ്രവാസികളുടെ വിശ്വാസ ദൗത്യം ഓര്‍മിപ്പിച്ചും നോന്പുകാല ചിന്തകള്‍ പങ്കുവച്ചും മാര്‍ സ്രാന്പിക്കലിന്റെ ആദ്യ ഇടയലേഖനം

11:21 am 3/3/2017 പ്രസ്റ്റണ്‍: പ്രവാസി വിശ്വാസികള്‍ക്ക് ദൈവത്തിന്റെ പദ്ധതിയില്‍ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും ഓര്‍മിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു. നോന്പുകാലത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഇടയലേഖനത്തില്‍ രൂപതയുടെ വിവിധ മേഖലകളിലുള്ള അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം നോന്പുകാലത്തിന് അനുയോജ്യമായ പ്രസക്തമായ ഉള്‍ക്കാഴ്ചകളും ലേഖനത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. രൂപതാധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്തതു മുതല്‍ ആദ്യ ഇടയ ലേഖനത്തിനായി വിശ്വാസികള്‍ ആകാംഷയോടെ Read more about പ്രവാസികളുടെ വിശ്വാസ ദൗത്യം ഓര്‍മിപ്പിച്ചും നോന്പുകാല ചിന്തകള്‍ പങ്കുവച്ചും മാര്‍ സ്രാന്പിക്കലിന്റെ ആദ്യ ഇടയലേഖനം[…]

ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരിമാർ നിര്യാതരായി

11:20 am 3/2/2017 ചെങ്ങന്നൂർ: ചെറിയനാട് പാലക്കടവിൽ പരേതനായ എം. സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവൽ (70 ) നിര്യാതയായി . സംസ്കാരം പിന്നീട്. ചെറിയനാട് നെടിയത്ത്‌ കുടുംബാംഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് പരേതയുടെ ഇളയ സഹോദരി മാവേലിക്കര കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ.എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് നിര്യാതയായത് . മക്കൾ : വത്സ ഷാജൻ, മാത്യു സാമുവൽ (അൽ-കോബാർ, സൗദി അറേബ്യ) , ബൈജു സാമുവൽ(ദമ്മാം , സൗദി അറേബ്യ). Read more about ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരിമാർ നിര്യാതരായി[…]

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന ക​പ്പ​ൽ​വേ​ധ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.

08:21 pm 2/3/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​വി​ക സേ​ന ക​പ്പ​ൽ​വേ​ധ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഇ​ന്ത്യ ത​ദ്ദേ​ശി​യ​മാ​യി നി​ർ‌​മി​ച്ച ക​ൽ​വാ​രി അ​ന്ത​ർ​വാ​ഹി​നി​യി​ൽ​നി​ന്നാ​ണ് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്. പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യ​തോ​ടെ രാ​ജ്യം വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് പി​ന്നിട്ടതെ​ന്ന് നാ​വി​ക സേ​ന അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ൽ​ന​ട​ന്ന പ​രീ​ക്ഷ​ണ​ത്തി​ൽ ല​ക്ഷ്യ​ത്തെ മി​സൈ​ൽ കൃ​ത്യ​മാ​യി ത​ക​ർ​ത്തു.