രാഷ്ട്രീയ മടങ്ങിവരവിന്‍െറ സൂചനകള്‍ നല്‍കിയിരിക്കുകയാണ് ഒബാമ.

12:06 pm 3/3/2017 വാഷിങ്ടണ്‍: രണ്ട് ഊഴങ്ങള്‍ക്കൊടുവില്‍ പ്രസിഡന്‍റ് പദത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ഇനി രാഷ്ട്രീയത്തിലേക്കില്ളെന്നായിരുന്നു ബറാക് ഒബാമയുടെ വാക്കുകള്‍. എന്നാല്‍, അതുപറഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടവേ രാഷ്ട്രീയ മടങ്ങിവരവിന്‍െറ സൂചനകള്‍ നല്‍കിയിരിക്കുകയാണ് ഒബാമ. സംസ്ഥാന സാമാജികരുമായുള്ള ആശയവിനിമയത്തിനും ഫണ്ട് സ്വരൂപണത്തിനുമായുള്ള നാഷനല്‍ ഡെമോക്രാറ്റിക് റിഡിസ്ട്രിക്റ്റിങ് കമ്മിറ്റിയില്‍ (എന്‍.ഡി.ആര്‍.സി) അദ്ദേഹം സേവനമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു. 2021ലേക്കുള്ള മാറ്റങ്ങള്‍ക്കുവേണ്ട ഒരുക്കങ്ങള്‍ക്കായി ഡെമോക്രാറ്റുകള്‍ രൂപം കൊടുത്ത കമ്മിറ്റിയാണ് എന്‍.ഡി.ആര്‍.സി. മുന്‍ പ്രസിഡന്‍റ് ഈ Read more about രാഷ്ട്രീയ മടങ്ങിവരവിന്‍െറ സൂചനകള്‍ നല്‍കിയിരിക്കുകയാണ് ഒബാമ.[…]

1971 ബിയോണ്ട് ബോര്‍സുരിന്റെഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

12:01 pm 3/3/2017 മേജര്‍ രവിയുടെ പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴിലൂടെ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ ഇരട്ട വേഷമാണ് ലാലിന്. നാട്ടിന്‍ പുറത്തെ ഒരു ഉത്സവത്തിനിടെയാണ് ടീസറില്‍ ലാലിന്റെ എന്‍ട്രി. വന്‍ വരവേല്‍പ്പാണ് ടീസറിന് സോഷ്യല്‍ മീഡിയയയില്‍ ലഭിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

57 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.

12:00 pm 3/3/2017 കോൽക്കത്ത: കോൽക്കത്തയിൽ 57 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പുതിയ 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കോൽക്കത്തയിലെ ഫാൻസി മാർക്കറ്റിൽ മൊബൈൽ ഫോണുകൾ വാങ്ങാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. സംശയം തോന്നിയ മൊബൈൽ ഫോണ്‍ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് കമ്മീഷണർ വിശാൽ ഗാർഗ് പറഞ്ഞു. പിടികൂടിയ നോട്ട് കൂടുതൽ പരിശോധനകൾക്കായി വിദഗ്ധർക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.

ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം .

11:58 am 3/3/2017 തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചു. ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പ്രഖ്യാപിക്കാൻ പോകുന്ന പദ്ധതികൾ ഇനി താൻ പറയാമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുൻപിലെത്തി ബഹളംവച്ചു. പ്രതിപക്ഷത്തിന്‍റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും Read more about ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം .[…]

സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു.

11:54 am 3/3/2017 ഖാർത്തും: സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു. 1989 ലെ അട്ടിമറിക്കുശേഷം അസാധുവാക്കിയ സ്ഥാനത്തേക്കാണു പ്രസിഡന്‍റ് ഒമർ അൽ-ബാഷിർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പ്രസിഡന്‍റിന്‍റെ നാഷണൽ കോണ്‍ഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ബ്യൂറോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കു സ്വാലിഹിന്‍റെ പേര് നിർദേശിച്ചത്. പ്രസിഡന്‍റ് ഹസനുമായി അടുപ്പമുള്ള സ്വാലിഹ് സുഡാൻ മന്ത്രിസഭയിൽ ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബാഷിർ ഷാഡോയിൽ ആർമി ജനറലായിരുന്നു സ്വാലിഹ്. നാഷണൽ സെക്യുരിറ്റി ആൻഡ് ഇന്‍റിലിജൻസ് വിഭാഗം Read more about സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു.[…]

പൂനെ ടെസ്റ്റ് ഒത്തുകളിയെന്ന് നടന്നതായി ആരോപണം.

11:49 am 3/3/2017 പൂണെ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപണം. പൂണെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയെന്ന് സുപ്രീം കോടതി പുറത്താക്കിയ ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ആരോപിക്കുന്നത്. പിച്ച് നിര്‍മ്മാണത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും ഇക്കാര്യം പുറത്തുകൊണ്ട് വരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സുപ്രീം കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മഹാവ്യാധിയാണ്, ഈ കുഴപ്പത്തിന്‍റെ സ്ഥാനം Read more about പൂനെ ടെസ്റ്റ് ഒത്തുകളിയെന്ന് നടന്നതായി ആരോപണം.[…]

പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

11:45 am 3/3/2017 പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ റബ്ബര്‍ വിലസ്ഥിരതാപദ്ധതിയ്‌ക്ക് 500 കോടി നെല്ല് സംഭരണത്തിന് 700 കോടി റേഷന്‍ സബ്സിഡിക്ക് 900 കോടി മൃഗസംരക്ഷണത്തിന് Read more about പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു[…]

കേരള ബജറ്റ് 2017.

11:44 am 3/3/2017 എല്ലാ ക്ഷേമപെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന. 60 വയസ്സ് പിന്നിട്ട സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ലഭിക്കും. ഇരട്ടപെന്‍ഷന്‍ ഒഴിവാക്കാന്‍ ഏകീകൃതപദ്ധതി കൊണ്ടുവരും. രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ മാത്രമാക്കും. ലക്ഷ്യമിടുന്നത് അഗതിരഹിത സംസ്ഥാനം അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ സര്‍വ്വെ നടത്തും. ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്. വിപണി ഇടപെടലിന് 420 കോടിരൂപ സപ്ലൈകോയ്ക്ക് 200 കോടി അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി നല്‍കും. Read more about കേരള ബജറ്റ് 2017.[…]

ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിന്.

11:44 am 3/3/2017 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോഅമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിനു നടക്കും. ന്യൂയോര്‍ക്കിലെ ആന്റന്‍സില്‍ ( 244 W Old Coutnry Road, Hicksville) വൈകുന്നേരം ആറിന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പദ്മശ്രീ പുരസ്കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ആദരിക്കും. നാസു കൗണ്ടി കംപ്‌ട്രോളര്‍ ജോര്‍ജ് മര്‍ഗോസ് മുഖ്യാതിഥിയായിരിക്കും. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ Read more about ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിന്.[…]

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ വികസനത്തിന് 500 കോടി രൂപ .

11:34 am 3/3/2017 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ വികസനത്തിന് 500 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ അറിയിച്ചു. ഓരോ സ്കൂളിനും മൂന്ന് കോടി രൂപ വീതമാകും നൽകുക. സർക്കാർ സ്കൂളുകളിൽ പുതിയതായി 2,500 അധ്യാപക തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.