ജാർഖണ്ഡിൽ പത്തു മാവോയിസ്റ്റുകൾ കീഴടങ്ങി.
08:44 am 27/4/2017 റാഞ്ചി: ജാർഖണ്ഡിൽ പത്തു മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്നു കമാൻഡർമാരും മൂന്നു സ്ത്രീകളും അടങ്ങുന്ന സംഘമാണ് റാഞ്ചി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മുന്പാകെ കീഴടങ്ങിയത്. കീഴടങ്ങിയവരിൽ രണ്ടു പേരുടെ തലയ്ക്ക് സർക്കാർ രണ്ടു ലക്ഷം രൂപ വിലയിട്ടവരാണ്. കീഴടങ്ങിയ മാവോയിസ്റ്റുകളെ സർക്കാർ നിയന്ത്രണത്തിലുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ജാർഖണ്ഡിലെ 24 ജില്ലകളിൽ 22 എണ്ണവും മാവോയിസ്റ്റ് ബാധിത മേഖലകളാണ്.