ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് .

08:19 am 22/4/2017 വാഷിംഗ്ടൺ: അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് മിസൈൽ പരീക്ഷണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിനായി മുഴുവൻ സെനറ്റർമാരുടെയും യോഗം ചേരാനാണ് തീരുമാനം. അടുത്തയാഴ്ച 100 സെനറ്റർമാരും പങ്കെടുക്കുന്ന യോഗം വൈറ്റ്ഹൗസിൽ വച്ച് നടക്കുമെന്നാണ് വിവരങ്ങൾ. എന്നാൽ ഇതിനുള്ള കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. വിദേശകാര്യ സെക്രട്ടറി റക്സ് ടില്ലേഴ്സൺ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ രഹസ്യാന്വേഷണ വിഭാഗം തലവൻ ഡാൻ കോട്ട്സ് Read more about ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് .[…]

നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ വിഷു ആഘോഷം ഗംഭീരമായി

08:15 am 22/4/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് സ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷം. ശ്രീമതി വത്സമ്മ തോപ്പിലിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വിഷുക്കണിക്കു ശേഷം കുടുംബത്തിലെ കാരണവര്‍ സ്ഥാനത്തു നിന്നുകൊണ്ട് ഉണ്ണികൃഷ്ണ മേനോനും പത്‌നി ശ്രീമതി കുമുദം മേനോനും എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. സെക്രട്ടറി Read more about നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ വിഷു ആഘോഷം ഗംഭീരമായി[…]

ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച

08:11 am 22/4/2017 ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ഒരുക്കങ്ങള്‍ സജ്ജമായതായി അതിരൂപതാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. ശുശ്രൂഷാമധ്യേ കെസിബിസി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. തിരുക്കര്‍മങ്ങള്‍ക്കു ശേഷം Read more about ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച[…]

പൊതുവിതരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു.

08:10 am 22/4/2017 ചിന്ദ്വാര: മധ്യപ്രദേശിലെ പൊതുവിതരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഹറായ് മേഖലയിലെ ബാർഗി ഗ്രാമത്തിലെ കടയിലാണ് തീപിടിത്തമുണ്ടായത്. സഹകരണ സൊസൈറ്റി കെട്ടിടം പൂർണമായും കത്തിനശിച്ചു. നാട്ടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന മണ്ണെണ്ണ വീപ്പയിലേക്ക് തീപടർന്നതാണ് ദുരന്തത്തിന് കാരണമായത്. സ്ഥാപനത്തിനുള്ളിൽ മുപ്പതോളം പേരുണ്ടായിരുന്നു. മൂന്നു പേർക്ക് ഗുരുതര പൊള്ളലേറ്റു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

എല്മസ്റ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചു. കാണാതായ മലയാളിയുടെ എന്ന് സംശയം –

08:08 am 22/4/2017 അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ചിക്കാഗോയിലെ എല്മസ്റ്റില്‍ താമസക്കാരനായ ജസ്റ്റിന്‍ ആന്റണി എന്ന മലയാളി യുവാവിനെ കാണാതായിട്ട്ഇന്ന് (വെള്ളിയാഴ്ച) ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇന്ന് വൈകിട്ട് എല്‍മാസ്റ്റില്‍ ഒരു യുവാവിന്റേത് എന്ന് കരുതപ്പെടുന്ന മൃതദേഹം ലഭിച്ചത് ആശങ്കകള്‍ ഉച്ചസ്ഥായിലായി . ലഭിച്ചത് ജസ്റ്റിന്‍ ആന്റണിയുടെ മൃദദേഹം ആണ് എന്ന് ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും സാഹചര്യങ്ങള്‍ ആ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നത് ചിക്കാഗോയില്‍ മലയാളി സമൂഹത്തെ ഒന്നാകെ ഉലച്ചിട്ടുണ്ട്. ഞായറാഴ്ച ബെല്‍വുഡിലെ മആര്‌ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ Read more about എല്മസ്റ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചു. കാണാതായ മലയാളിയുടെ എന്ന് സംശയം –[…]

മഴവില്‍ എഫ്.എമ്മിന് മൂന്ന് വയസ്സ് –

08:06 am 22/4/2017 മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി മനസ്സില്‍ സംഗീതത്തിന്റെ പെരുമഴയായി പെയ്തിറങ്ങിയ മഴവില്‍ എഫ്.എം. റേഡിയോ സ്‌റ്റേഷന്‍ ഈ വിഷുവിന് മൂന്നു വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്നും മൂന്ന് യുവാക്കള്‍ വളരെ എളിയ രീതിയില്‍ ആരംഭിച്ച ഈ ഓണ്‍ലൈന്‍ റേഡിയോ, ഇതിനോടകം അഞ്ച് സ്ട്രീമുകളിലായി ലോകം മുഴുവന്‍ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ഏകദേശം അറുപത്തിയഞ്ചോളം റേഡിയോ ജോക്കികളുടെ ശബ്ദം മഴവില്‍ എഫ്.എമ്മിലൂടെ ലോകം ശ്രവിച്ചു. അമേരിക്കയില്‍ തന്നെ ന്യൂയോര്‍ക്ക് Read more about മഴവില്‍ എഫ്.എമ്മിന് മൂന്ന് വയസ്സ് –[…]

കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.

08:03 am 22/4/2017 ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കൊണ്ടുപോയ കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി. രത്നം തിരിച്ചെത്തിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രണ്ട് സർക്കാരിതര സംഘടനകൾ സമർപ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്തിെൻറ കൈവശമുള്ള വസ്തുവകകൾ സംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. അവ ലേലം ചെയ്യുന്നത് തടയാനും സാധിക്കില്ല. അമേരിക്കയുടെയും ബ്രിട്ടെൻറയും കൈവശമുള്ള വസ്തുക്കൾ തിരിച്ചെത്തിക്കണമെന്നാശ്യപ്പെട്ടുള്ള ഇത്തരം റിട്ട് ഹരജികളിൽ പരമോന്നത നീതിപീഠം Read more about കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.[…]

ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും.

08:01 am 22/4/2017 ചെ​ന്നൈ: ഒ.​പി.​എ​സ് പ​ക്ഷം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ൾ പ​ള​നി​സ്വാ​മി പ​ക്ഷം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​മ​വാ​യ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന വി.​കെ ശ​ശി​ക​ല​യു​ടേ​യും ബ​ന്ധു ടി.​ടി.​വി ദി​ന​ക​ര​ന്‍റേ​യും രാ​ജി എ​ഴു​തി​വാ​ങ്ങാ​ൻ സ​മ​വാ​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഒ​ത്തു​തീ​ര്‍​പ്പു വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രും. മ​ന്നാ​ര്‍​ഗു​ഡി മാ​ഫി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ​ശി​ക​ല​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ‌​ത്താ​നും ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ Read more about ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും.[…]

കുരിശ് നീക്കംചെയ്ത രീതി ശരിയായില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി

08:00 am 22/4/2017 കൊച്ചി: സീറോ മലബാര്‍ സഭ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍ മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള പ്രതിഷേധവും Read more about കുരിശ് നീക്കംചെയ്ത രീതി ശരിയായില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി[…]

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി​ബ​സ് തീ​പി​ടി​ച്ചു​ക​ത്തി 18 സ്കൂ​ൾ കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു

07:58 am 22/4/2017 പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി​ബ​സ് തീ​പി​ടി​ച്ചു​ക​ത്തി 18 സ്കൂ​ൾ കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ പ്രി​ട്ടോ​റി​യ​യി​ലാ​ണ് സം​ഭ​വം. മി​നി​ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 18 കു​ട്ടി​ക​ള​ട​ക്കം 20 പേ​ർ മ​രി​ച്ചു. ര​ണ്ടു വ​യ​സി​നും 10 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ്രോ​ൺ​കോ​സ്റ്റ്സ്പു​രി​റ്റി​നും വെ​റ​ന​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.