പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 13-ന്; ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യാതിഥി

06:46 pm 17/4/2017 ഫിലാഡല്‍ഫിയ: പമ്പയുടെ വാര്‍ഷിക കുടുംബ സംഗമം, 2017-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, പമ്പ വനിതാഫോറംഉത്ഘാടനം, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്കും ഫൊക്കാന നേതാക്കള്‍ക്ക് സ്വീകരണം എന്നിവ സംയുക്തമായി മെയ് 13-ന് ശനിയാഴ്ച വൈകുന്നേരം 6-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ കണ്‍സ്റ്റാര്‍ട്ടര്‍ ബാങ്ക്വറ്റ് ഹാളില്‍ (9130 Academy Road, Philadelphia, PA 19114) നടത്തുന്നു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യഅതിഥിയായിരിക്കും, യു.എസ് കോണ്‍ഗ്രസ്മാന്‍ ഡുവൈറ്റ് ഇവാന്‍സ്, പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന, ഫൊക്കാന Read more about പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 13-ന്; ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യാതിഥി[…]

പീറ്റര്‍ അറയ്ക്കല്‍ ഹൂസ്റ്റണില്‍ നിര്യാതനായി

06:45 pm 17/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ഹൂസ്റ്റണ്‍: പീറ്റര്‍ അറയ്ക്കല്‍ (71) ഹൂസ്റ്റണില്‍ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതന്‍. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ കിടങ്ങൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റണ്‍), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തില്‍ ചിക്കാഗോ കെസി എസിന്റെയും, ഹൂസ്റ്റണ്‍ കെസിഎസിന്റെയും ഭാരവാഹികള്‍ അനുശോചിച്ചു.

പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് .

06:44 pm 17/4/2017 ന്യൂ​യോ​ർ​ക്ക്: യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വീ​ണ്ടും വി​വാ​ദ​ത്തി​ൽ. പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടാ​ണ് എ​യ​ർ​ലൈ​ൻ​സ് ഇ​ക്കു​റി പു​ലി​വാ​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഹ്യൂ​സ്റ്റ​ണി​ൽ​നി​ന്നു കോ​സ്റ്റാ​റി​ക്ക​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച മൈ​ക്ക​ൽ ഹോ​ൽ, പ്ര​തി​ശ്രു​ത വ​ധു ആം​ബ​ർ മാ​ക്സ്വെ​ൽ എ​ന്നി​വ​രെ​യാ​ണ് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് വി​മാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. അ​നു​വാ​ദ​മി​ല്ലാ​തെ ഉ​യ​ർ​ന്ന ക്ലാ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വാ​ദം. ഇ​വ​ർ ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും വി​മാ​ന​ത്തി​നു​ള്ളി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യും Read more about പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് .[…]

“സഖാവ്’ എന്ന ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റുകളും ഇന്‍റർനെറ്റിൽ

06:40 pm 17/4/2017 കോട്ടയം: നിവിൻ പോളി നായകനായി കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ “സഖാവ്’ എന്ന ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റുകളും ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്‍റെ തീയറ്റർ സ്ക്രീനിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന പകർപ്പ് പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രം മൂന്ന് ദിവസം കൊണ്ടുതന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ഈ തിരിച്ചടി. ഐശ്വര്യ രാജേഷും അപർണ ഗോപിനാഥുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുധീർ കരമന, സുധീഷ് Read more about “സഖാവ്’ എന്ന ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റുകളും ഇന്‍റർനെറ്റിൽ[…]

ബിജെപിക്കായി പ്രചാരണത്തിന് അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ എ.എ.പി മന്ത്രിയും രംഗത്ത്

03:44 pm 17/4/2017 ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിന് അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ എ.എ.പി മന്ത്രിയും രംഗത്ത്. ഡല്‍ഹിയിലെ മുന്‍ വനിതാ-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാറാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങിയത്. നരേലയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സവിത ഖത്രിക്കുവേണ്ടിയാണ് സന്ദീപ് കുമാര്‍ പ്രചരണത്തിനിറങ്ങിയത്. ‘‘സവിതയുടെ ഭര്‍ത്താവ് ഖത്രി അടുത്ത സുഹൃത്തായതിനാലാണ് പ്രചരണത്തിനിറങ്ങിയത്. സുഹൃത്തുക്കളെ താൻ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും. ബി.ജെ.പിയോ ബി.എസ്.പിയോ കോൺഗ്രസോ ഏതു പാർട്ടിയായലും സുഹൃത്തുക്കള്‍ക്കായി താന്‍ എന്തും Read more about ബിജെപിക്കായി പ്രചാരണത്തിന് അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ എ.എ.പി മന്ത്രിയും രംഗത്ത്[…]

കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു.

03:39 pm 17/4/2017 കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു. പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെടോളിയം കമ്പനിയുടെ ഔട്ട്‌ലെറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതേതുടർന്ന് നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഔട്ട്‌ലെറ്റിൽ നിന്നും പെട്രോൾ ചോർന്നത്. ഇന്ധനം സൂക്ഷിക്കുന്ന ടാങ്കിൽ ഉണ്ടായ ചോർച്ചയാണ് പെട്രോൾ ചോരുവാൻ കാരണമായത്. ചോർന്ന പെട്രോൾ സമീപത്തെ കൈത്തോട്ടിലൂടെ ചിറ്റാർ പുഴയിലേ മാലിന്യകൂന്പാരത്തിലേക്കാണ് ഒഴുകിയെത്തിയത്. പിന്നാലെ തീപിടിക്കുകയും ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ അപകടം തടയാൻ Read more about കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പന്പിൽ നിന്നും ഇന്ധനം ചോർന്ന് തീപിടിച്ചു.[…]

കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിനന്ദനാർഹമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം. മാണി.

03:50 pm 17/4/2017 കോട്ടയം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിനന്ദനാർഹമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം. മാണി. ലീഗിന്‍റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയമാണ് ഉണ്ടായത്. യുഡിഎഫിനേക്കാളും ലീഗിന്‍റെ സ്വാധീനം വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം.

03:00pm 17/4/2018 മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ 1,71,023 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. കുഞ്ഞാലിക്കുട്ടി 5,15,330 വോട്ടുകളും എം.ബി ഫൈസൽ 3,44,307 വോട്ടുകളും നേടി. സ്വന്തം മണ്ഡലമായ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി 40,529 വോട്ടിെൻറ ലീഡ് നേടി. കൊണ്ടാട്ടി –25,904, മഞ്ചേരി -22,843, പെരിന്തൽമണ്ണ 8527, മലപ്പുറം -33,281, മങ്കട -19,262, വള്ളിക്കുന്ന് -20,692 എന്നിങ്ങനെയാണ് മറ്റ് നിയമസഭ മണ്ഡലങ്ങളിലെ ലീഡ്. അതേസമയം Read more about മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം.[…]

51 ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാർശ.

09:24 am 17/4/2017 ന്യൂഡൽഹി: രാജ്യത്തെ 10 ഹൈക്കോടതികളിൽ 51 ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാർശ. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹർ അധ്യക്ഷനായ കൊളീജിയമാണ് ജഡ്ജിമാരെ നിയമിക്കാൻ ശുപാർശ നൽകിയത്. ബോംബൈ ഹൈക്കോടതിയിൽ 14ഉം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഒൻപതും വീതം ജഡ്ജിമാരെയും നിയമിക്കാനാണ് ശുപാർശ. പാറ്റ്ന, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ആറു പേരെ വീതവും ഡൽഹി, ഛത്തീസ്ഗഢ് എന്നിവടങ്ങളിൽ നാലു പേരെയും നിയമിക്കണമെന്ന് ശുപാർശ ചെയ്ത കൊളീജിയം ജമ്മുകാഷ്മീരിൽ മൂന്നു പേരെയും ജാർഖണ്ഡ്, ഗുവഹാത്തി Read more about 51 ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാർശ.[…]

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

09:23 am 17/4/2017 തിരൂർ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തുന്നു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഇതിൽ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തിൽ എൽഡിഎഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോയി.