മുപ്പത് വെള്ളിക്കാശ്: വേറിട്ട പ്രമേയവുമായി പത്മശ്രീ മധു അഭിനയിക്കുന്ന ഹൃസ്വ ചിത്രം ഒരുങ്ങുന്നു

07:51 am 15/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ പുന്നത്തുറ: സുപ്രസിദ്ധ സിനിമാ താരവും മാലയാള സിനിമയിലെ കാരണവരുമായ മധു ആദ്യമായി ഹൃസ്വചിത്രത്തില്‍ അഭിനയിക്കുന്നു. കോട്ടയം പുന്നത്തുറയില്‍ നിന്നുള്ള യുവ സംവിധായകനായ ഫിലിപ്പ് കാക്കനാട്ട് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന “മുപ്പത് വെള്ളിക്കാശ്’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് മധു ഹൃസ്വ ചിത്രത്തില്‍ അവതരിക്കുന്നത്. ബാങ്കിങ് അവേഴ്‌സ് എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായ ലീമോ ഫിലിംസിന്റെ അമരക്കാരനായ ഫെബിന്‍ കണിയാലിയാണ് ഈ ഹൃസ്വ ചിത്രം നിര്‍മ്മിക്കുന്നത്. കത്തോലിക്കാ പുരോഹിതനായി പ്രധാനപ്പെട്ട റോളില്‍ എത്തുന്ന മധുവിനെ Read more about മുപ്പത് വെള്ളിക്കാശ്: വേറിട്ട പ്രമേയവുമായി പത്മശ്രീ മധു അഭിനയിക്കുന്ന ഹൃസ്വ ചിത്രം ഒരുങ്ങുന്നു[…]

കണിയൊരുക്കിയും കൈനീട്ടം നല്‍കിയും അരിസോണ മലയാളികള്‍ വിഷു ആഘോഷിച്ചു

07:50 am 15/4/2017 – മനു നായര്‍ ഫീനിക്‌സ്: ഐശ്വര്യത്തിന്റെയും പുതുവത്സരത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷു അരിസോണയിലെ മലയാളികള്‍ സഹര്‍ഷം വര്‍ണാഭമായി ആഘോഷിച്ചു. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 9 നു ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് വിഷു ആഘോഷിച്ചത്. ഗിരിജ മേനോന്‍, ദിവ്യഅനുപ്, സുഷമനായര്‍, ദീപ രാജേഷ് എന്നിവര്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ വിഷുക്കണിയൊരുക്കി. കമ്മറ്റിഭാരവാഹികളായ ജോലാല്‍ കരുണാകരന്‍, സുരേഷ് നായര്‍, ശ്രീകുമാര്‍ കൈതവന എന്നിവരോടൊപ്പം മുതിര്‍ന്ന തലമുറയിലെ ആളുക ളും Read more about കണിയൊരുക്കിയും കൈനീട്ടം നല്‍കിയും അരിസോണ മലയാളികള്‍ വിഷു ആഘോഷിച്ചു[…]

ഡെന്‍വര്‍ സെന്റ് മേരീസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തില്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവ ഖേദം രേഖപ്പെടുത്തി

07:49 am 15/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡെന്‍വര്‍: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലുള്‍പ്പെട്ട ഡെന്‍വര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ കത്തി നശിക്കുകയും, വികാരി റവ.ഫാ. എല്‍ദോ പൈലിക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു. അഭിവന്ദ്യ മെത്രാപ്പോലീത്ത Read more about ഡെന്‍വര്‍ സെന്റ് മേരീസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തില്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവ ഖേദം രേഖപ്പെടുത്തി[…]

ഫിലഡല്‍ഫിയായില്‍ പെസഹാ വ്യാഴം ഭക്തിപൂര്‍വം ആചരിച്ചു

7:48 am 15/4/2017 ജോസ് മാളേയ്ക്കല്‍ ഫിലഡല്‍ഫിയ: അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ താന്‍ അത്യധികം സ്‌നേഹിച്ച ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എളിമയുടെയും, സ്‌നേഹത്തിന്റെയും പാഠങ്ങള്‍ നല്‍കി വിശുദ്ധ കുര്‍ബാനയും, പൗരോഹിത്യശുശ്രൂഷയും സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ ആയ പെസഹാത്തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്കു ഇടവകവികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി തിയോളജി പ്രൊഫസര്‍ റവ. ഫാ. പ്രജോ പാറയ്ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആചരിച്ചു. ഇടവകയിലെ Read more about ഫിലഡല്‍ഫിയായില്‍ പെസഹാ വ്യാഴം ഭക്തിപൂര്‍വം ആചരിച്ചു[…]

ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകള്‍

07:48 am 15/4/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകള്‍. സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വീണ്ടുമെത്തി മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും, വാല്‍ക്കണ്ണാടിയും, കൃഷ്ണവിഗ്രഹവുംനിലവിളക്കിന്റെ വെളിച്ചത്തില് അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്. നന്മയും സമത്വവും സംഋദ്ധിയുമാണു വിഷുവിന്റെയുംസന്ദേശം. ഈസ്റ്റര്‍ മനുഷ്യരാശിയുടെനന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ Read more about ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകള്‍[…]

ഐസിയുവിലെ ചികിത്സ തത്സമയം കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

07:46 am 15/4/2017 തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രികളുടെയും തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷന്‍ തീയറ്ററിലും സിസിടിവി കാമറകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തീയറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് തത്സമയം ദൃശ്യരൂപത്തില്‍ കാണാന്‍ കഴിയണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിക്കും ആരോഗ്യ, റവന്യം, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു Read more about ഐസിയുവിലെ ചികിത്സ തത്സമയം കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍[…]

ഹലോ റേഡിയോ 90.8 ഉദ്ഘാടനം 2017 ഏപ്രില്‍ 20ന്

07:46 am 15/4/2017 കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ, ഹലോ റേഡിയോ 90.8 പ്രക്ഷേപണം തുടങ്ങുന്നു. 2017 ഏപ്രില്‍ 20ന് തൃശൂര്‍ റീജിയണല്‍ തിയ്യറ്ററില്‍ വൈകീട്ട് 4ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്തുസ്ത്യര്‍ഹമായ സാമൂഹ്യ സേവനം നല്‍കുന്ന പത്തു വിശിഷ്ട വ്യക്തികള്‍ തിരി കൊളുത്തിയാണ് പ്രക്ഷേപണം തുടങ്ങുന്നത്. അവയവദാനം, രക്തദാനം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, വൃക്കരോഗങ്ങളും കാന്‍സര്‍ പോലെയുളള മാരക രോഗങ്ങളും തടയുക, ആരോഗ്യകരമായ ജീവിതശൈലിക്കു വേണ്ടി ബോധവത്ക്കരണം നടത്തുക Read more about ഹലോ റേഡിയോ 90.8 ഉദ്ഘാടനം 2017 ഏപ്രില്‍ 20ന്[…]

സഭ നിലപാടിനെതിരെ എറണാകുളത്ത് സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ

07:45 am 15/4/2017 കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പിന്തുണ നല്‍കി ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ് നേതൃത്വത്തില്‍ പെസഹ വ്യാഴാഴ്ച 12 വനിതകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. മാര്‍പാപ്പയുടെ നിര്‍ദേശമുണ്ടായിട്ടും സ്ത്രീകളുടെ കാല്‍കഴുകല്‍ നിര്‍വഹിക്കുന്നത് സീറോ മലബാര്‍ സഭ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ക്രിസ്തുവിെന്റ പാത പിന്തുടര്‍ന്ന് പുരുഷന്‍മാരുടെ കാല്‍കഴുകുന്ന പൗരസ്ത്യ സഭാ രീതി തുടരാനാണ് കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്. എന്നാല്‍, തുല്യപരിഗണന നല്‍കി സ്ത്രീകളുടെയും കുട്ടികളുെടയുമടക്കം കാല്‍കഴുകല്‍ നിര്‍വഹിക്കണമെന്ന നിര്‍ദേശം Read more about സഭ നിലപാടിനെതിരെ എറണാകുളത്ത് സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ[…]

പെസഹ ദിനത്തില്‍ കുഷ്ഠ രോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി

07:44 am 15/4/2017 ചാരുമൂട്: നന്മയുടെ സ്‌നേഹക്കൂട് കൂട്ടായ്മയുടെ ‘ ആഭിമുഖ്യത്തില്‍ സി.ജി.ഐ സോദരി സമാജത്തിന്റെ നേതൃത്വത്തില്‍ നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ പെസഹ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.പീപ്പിള്‍സ് ചാരിറ്റി മിഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. റവ.ജെയിംസ് വര്‍ഗ്ഗീസ് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു .അന്തേവാസികളുടെ ഉപയോഗത്തിന് 150 മീറ്റര്‍ റബര്‍ ഷീറ്റ്, വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിന് 200 ലിറ്റര്‍ ലോഷന്‍ തുടങ്ങിയവ ആശുപത്രി അധികൃതര്‍ക്ക് കൈമാറി.ശശികുട്ടി ജോര്‍ജ് , സിസ്റ്റര്‍ എല്‍സീന ,വൈ. ഇസ്മയേല്‍, മിനി അനില്‍ Read more about പെസഹ ദിനത്തില്‍ കുഷ്ഠ രോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി[…]

മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല കൊച്ചിന്‍ ആസാദ്

07:40 am 15/4/2017 റിയാദ് : മുഹമ്മദ് റാഫി സംഗീതലോകത്ത് നിന്ന് വിടപറഞ്ഞ് മുപ്പത്തിയേഴ് വര്‍ഷം തികയുമ്പോഴും അദേഹത്തിന്‍റെ ഗാനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് കൊച്ചിന്‍ ആസാദ് ഫ്രണ്ട്‌സ് ഓഫ് കേരള കൂട്ടായിമ റിയാദ് ഏപ്രില്‍ പതിന്നാലിന് നോഫ ഓഡിറ്റോറിയത്തില്‍ ശ്രുതിലയം 2017 എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല അഭംഗുരം അത് ജനമനസ്സ് ആലപിച്ചുകൊണ്ടിരിക്കുന്നു പുതുതലമുറ പോലും ഇപ്പോഴും റാഫിയുടെ Read more about മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്ക് മരണമില്ല കൊച്ചിന്‍ ആസാദ്[…]