ട്രാക്ക് പരിശോധനയ്ക്ക് ജീവനക്കാരുമായെത്തിയ ട്രോളിയിൽ ട്രെയിനിടിച്ചു.

06:07 pm 14/4/2017 ശാസ്താംകോട്ട: ട്രാക്ക് പരിശോധനയ്ക്ക് ജീവനക്കാരുമായെത്തിയ ട്രോളിയിൽ ട്രെയിനിടിച്ചു. തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിക്കു പുറപ്പെട്ട കേരളാ എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കടുത്തുവച്ച് ട്രോളിയിൽ ഇടിച്ചത്. ട്രെയിൻ വരുന്നതു കണ്ട് ട്രോളിയിലെ ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്നു ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം’ ഏപ്രില്‍ 30-ന്

10:56 am 14/4/2017 ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (ഐ.എന്‍.എ.ഐ) 2017-ലെ നഴ്‌സസ് ദിനാഘോഷങ്ങള്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ ഏപ്രില്‍ 30-നു വൈകിട്ട് 5 മണിക്ക് ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. “നഴ്‌സിംഗ്: മാനസീകവും ശാരീരികവും ആത്മീയവുമായ സന്തുലിതാവസ്ഥ’ എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. നോര്‍ത്ത് ചിക്കാഗോ മോവല്‍ ഫെഡറല്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ അസോസിയേറ്റ് ചീഫ് നഴ്‌സായി പ്രവര്‍ത്തിക്കുന്ന ഡോ. കാതറില്‍ സെര്‍ബിന്‍ ആയിരിക്കും ഈവര്‍ഷത്തെ ആഘോഷങ്ങളുടെ മുഖ്യാതിഥി. നൈന നേതൃത്വത്തെ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം’ ഏപ്രില്‍ 30-ന്[…]

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍: ടെറന്‍സണ്‍ തോമസ്, ആന്റോ വര്‍ക്കി

10:55 am 14/4/2017 – ബിജു കൊട്ടാരക്കര വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍ എല്ലാ അമേരിക്കന്‍ മലയാളികളെയും അറിയിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവും മികച്ച ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന മലയാളി സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഓണമായാലും ക്രിസ്തുമസ് ആയാലും ഈസ്റ്റര്‍ ആയാലും വിഷു Read more about വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍: ടെറന്‍സണ്‍ തോമസ്, ആന്റോ വര്‍ക്കി[…]

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു

10:52 am 14/4/2017 കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി രചിച്ച “ഉപ്പുഴി’ എന്ന നോവല്‍, ഏപ്രില്‍ എട്ടാം തീയതി നോവലിസ്റ്റ് ജോണ്‍ ഇളമത, അഡ്വക്കേറ്റ് ശ്രീമതി ലതാ മോനോന് നല്‍കി പ്രകാശനം ചെയ്തു. ബ്രാംപടണിലുള്ള ചെങ്കൂസി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ”ഓം കള്‍ച്ചഖല്‍ അസോസിയേഷന്‍” നടത്തിയ വിഷുദിന മഹോത്സവ പരിപാടിയാണ് വേദിയായത്. ശ്രീ നമ്പൂതിരി ബ്രാംപടണ്‍, ഗുരുവായര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.സംസ്കൃത ഭാഷാപണ്ഡിതനായ ഇദ്ദേഹം, ബാലസാഹിത്യ കഥകളും,നോവലും മമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയും,സംസ്ക്കാരവും,സാഹിത്യവും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്‍െറ രചനകളുടെ മുഖധാര.”ഉപ്പുഴി’ സത്യവും, Read more about കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു[…]

ബർ ദുബായിൽ ബ്രിട്ടീഷ് എംബസിക്ക് സമീപമുള്ള പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം.

10:44 am 14/4/2017 ദുബായ്: വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ച്ചു. കനത്ത പുകയിൽ ശ്വാസ തടസം നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും.

10:37 am 14/4/2017 ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും. കെപിസിസിയുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾക്കായാണ് ചെന്നിത്തല ഡൽഹിയിൽ എത്തുന്നത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടക്കാലത്തേക്ക് ഒരു പ്രസിഡന്‍റിനെ വെയ്ക്കണോ എന്ന കാര്യത്തിലാണ് ചർച്ച. വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അടുത്തയാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡൽഹി എത്തുന്നുണ്ട്.

വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു

08:45 am 14/4/2017 ന്യൂയോര്‍ക്ക്: ഏറ്റവും വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB പ്രയോഗിച്ചത്. അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് Read more about വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു[…]

ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

08:39 am 14/4/2017 യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും.

വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

08:33 am 14/4/2017 ജ​​​യ്പൂ​​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ജ​​​യ്പു​​രി​​​ലെ സ​​​ഹ​​​പൂ​​​ര പ​​​ട്ട​​​ണ​​​ത്തി​​​ൽ വ്യാഴാഴ്ചയായിരുന്നു സം​​​ഭ​​​വം. ഗോ​​​വി​​​ന്ദ് നി​​​ഷാ​​​ദ്, സു​​​ശീ​​​ൽ ശു​​​ക്ല എ​​​ന്നി​​​വ​​​രാ​​​ണ് മരിച്ചത്. ഏകദേശം13 അ​​​ടി നീ​​​ള​​​മു​​​ള്ള ഇ​​ഷ്ടി​​ക​​ചു​​​ള​​​യി​​​ൽ ശ്വാ​​​സം​​​മു​​​ട്ടിയാണ് ഇരുവരും മ​​​രി​​​ച്ച​​​ത്. ബോ​​​ധം​​​കെ​​​ട്ടു​​​കി​​​ട​​​ന്ന ഇ​​​വ​​​രെ ക​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു ത​​​ന്നെ ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.

അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.

08:17 am 14/4/2017 അറ്റ്ലാന്‍റാ: ജോർജിയയിലെ അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ പ്രാദേശിക സമയം 4.30നാണ് സംഭവം. ട്രെയിനുള്ളിൽ കയറിയ തോക്കുധാരി യാതൊരു പ്രകോപനവുമില്ലാത്തെ യാത്രക്കാർക്ക് നേർക്ക് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ് ലേക്ക് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അക്രമിയെ അറസ്റ്റ് ചെയ്തു. അക്രമിയും ഇരകളും മുപ്പത് വയസിനടുത്തു പ്രായമുള്ളവരാണെന്ന് മെട്രോപോളിറ്റൻ അറ്റ്ലാന്‍റ റാപ്പിഡ് ട്രാൻസിറ്റ് അഥോറിറ്റി ഡെപ്യൂട്ടി ചീഫ് ജോസഫ് Read more about അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.[…]