ലിബിയൻ തീരത്ത് ബോട്ട് മുങ്ങി 97 അഭയാർഥികളെ കാണാതായി.

08:17 pm 14/4/2017 ട്രിപ്പോളി: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. 23 അഭയാർഥികളെ ലിബിയൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടുന്നതായി തീരസംരക്ഷണസേന അറിയിച്ചു. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.

08:15 am 14/4/2017 കാസർഗോഡ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ പടന്ന സ്വദേശി മുർഷിദ് അഹമ്മദ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ സ്വദേശി ഹഫീസുദീൻ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്.

ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു.

08:11 am 14/4/2017 കൊ​ച്ചി: ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ബാ​ങ്കി​നു തീ​പി​ടി​ച്ചു. സി​ൻ‌​ഡി​ക്കേ​റ്റ് ബാ​ങ്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബാ​ങ്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഏവർക്കും ട്രൂമാക്സ് മീഡിയുടെ വിഷു ആശംസകൾ.

10:45 pm 13/4/2017 മോടപുലരിയിൽ വർഷാരംഭത്തെ കാർഷിക അഭിവൃത്തി സമൃദ്ധമാക്കാൻ ഒരു വിഷുക്കാലം കൂടി. ഏവർക്കും ട്രൂമാക്സ് മീഡിയുടെ വിഷു ആശംസകൾ.

ഷിക്കാഗോ സാഹിത്യവേദിയില്‍ മാതൃത്വം കവിതകളിലൂടെ -പ്രബന്ധം അവതരിപ്പിച്ചു

09:56 pm 13/4/2017 ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ 201-മത് സമ്മേളനം ഏപ്രില്‍ ഏഴാം തീയതി വെള്ളിയാഴ്ച ടോണി ദേവസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. “മാതൃത്വം കവിതകളിലൂടെ’ എന്ന പ്രബന്ധം ശ്രീമതി ഉമാ രാജ അവതരിപ്പിച്ചു. ഇത്ര മഹനീയമായ, മധുരമായ, ലളിതമായ ഈ വിഷയത്തെക്കുറിച്ച്- അമ്മയെപ്പറ്റി, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെപ്പറ്റി, അമ്മിഞ്ഞപാലിന്റെ മാധുര്യത്തെപ്പറ്റി, സ്വര്‍ഗ്ഗം പോലും അമ്മയുടെ കാല്‍ക്കീഴിലാണ് എന്നതിനെപ്പറ്റി, പ്രപഞ്ച മാതാവിനെപ്പറ്റി – ഒക്കെ പല കവികളും വര്‍ണ്ണിച്ചിട്ടുണ്ടല്ലോ? ഒ.എന്‍.വി കുറുപ്പിന്റെ പ്രസിദ്ധമായ “അമ്മ’ എന്ന കവിതയില്‍ Read more about ഷിക്കാഗോ സാഹിത്യവേദിയില്‍ മാതൃത്വം കവിതകളിലൂടെ -പ്രബന്ധം അവതരിപ്പിച്ചു[…]

റഷ്യയുമായുള്ള ബന്ധം തകർന്നതായി യു.എസ് പ്രസിഡൻറ് .

09:55 pm 13/4/2017 വാഷിങ്ടൻ: മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലുടീളം റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ വാനോളം പുകഴ്ത്തിയ ട്രംപ് ഭരണത്തിലേറിയാൽ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിറിയൻ വിഷയത്തിലാണ് ഇരുരാജ്യങ്ങളുമായുള്ള ബന്ധം തകർച്ചയുടെ വക്കിെലത്തിയത്. പുടിനും റഷ്യയുമായി നല്ല ബന്ധം വളർത്തുക എന്നത് വളരെ നല്ല കാര്യമായിരുന്നു. അത് സംഭവിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ബന്ധം നിലനിർത്താനുള്ള സാഹചര്യമല്ല. Read more about റഷ്യയുമായുള്ള ബന്ധം തകർന്നതായി യു.എസ് പ്രസിഡൻറ് .[…]

ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

09;54 pm 13/4/2017 മുംബൈ: സാക്കിർ നായിക്ക് ഇതുവരെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ വാദത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സമൻസുകൾ നായിക് കൈപറ്റുന്നില്ലെന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ഈ ആഴ്ചയാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ അദ്ദേഹം വിസമ്മതിക്കുകയുമായിരുന്നെന്നാണ് കേന്ദ്ര ഏജൻസി വ്യക്തമാക്കിയത്. സാക്കിർ നായിക്കിനെ യു.എ.ഇയിൽ നിന്നും Read more about ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.[…]

ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും വോ​ട്ട​ടെ​ടു​പ്പ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലും ആ​ളു​ക​ൾ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ല

09:49 pm 13/4/2017 ശ്രീ​ന​ഗ​ർ: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും വോ​ട്ട​ടെ​ടു​പ്പ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലും ആ​ളു​ക​ൾ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ല. റീ ​പോ​ളിം​ഗ് ന​ട​ന്ന 38 ബൂ​ത്തു​ക​ളി​ലും ര​ണ്ടു ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ന്ന 38 ബൂ​ത്തു​ക​ളി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7.6 ശ​ത​മാ​ന​മേ പോ​ളിം​ഗ് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഭീ​ക​ര​രും വി​ഘ​ട​ന​വാ​ദി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

കണ്ണൂരിൽ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു.

09:48 pm 13/4/2017 ക​ണ്ണൂ​ർ: താ​ഴെ​ചൊ​വ്വ​യി​ൽ മ​ദ്യ​പ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റു മ​രി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി അ​റ​ഫാ​ത്താ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അമേരിക്കന്‍ മലയാളികള്‍ക്ക് വിഷു – ഈസ്റ്റര്‍ ആശംസകള്‍: മാധവന്‍ ബി നായര്‍

09:45 pm 13/4/2017 എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും ,നന്മയുടെയും വിഷു ഈസ്റ്റര്‍ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാനും, നാമം ,നായര്‍ മഹാമണ്ഡലം ചെയര്‍മാനുമായ മാധവന്‍ ബി നായര്‍ അറിയിച്ചു .ലോക മലയാളിയുടെ പുതുവത്സരദിനമാണ് വിഷു. ഐതീഹ്യപ്പഴമയില്‍ വിഷു വളരെ സമ്പന്നമായ ഒരു ചിത്രം പകരുന്നു. ഐതീഹ്യങ്ങള്‍ എന്തുമാകട്ടെ, വിഷു മലയാളിയുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവും ഏതു മലയാളിയാണ് ആജീവനാന്തം ഓര്‍ക്കാത്തത്? ആ നല്ല നാളുകളുടെ മധുരിമയില്‍ സ്വയമലിഞ്ഞ് ഊര്‍ജ്ജം നുകരാത്തത്? അതുപോലെ Read more about അമേരിക്കന്‍ മലയാളികള്‍ക്ക് വിഷു – ഈസ്റ്റര്‍ ആശംസകള്‍: മാധവന്‍ ബി നായര്‍[…]