ചരക്കു സേവന നികുതി സംബന്ധിച്ച ബില്ലുകൾ രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകി.
06;10 pm 13/4/2017 ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച ബില്ലുകൾ രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകി. പാർലമെന്റ് പാസാക്കിയ നാലു ബില്ലുകൾക്കാണ് വ്യാഴാഴ്ച രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതോടെ ജൂലൈ ഒന്നു മുതൽ പുതിയ ചരക്കു സേവന നികുതി പ്രാബല്യത്തിൽ വരും. കേന്ദ്ര ജിഎസ്ടി, കേന്ദ്രഭരണപ്രദേശ ജിഎസ്ടി, സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി, ജിഎസ്ടി നഷ്ടപരിഹാരം എന്നീ നാലു ബില്ലുകളാണ് പാർലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയത്.










