മിത്രാസ് ആര്‍ട്‌സ് ഷോര്‍ട് ഫിലിം അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി

08:18 am 12/4/2017 – ജിനേഷ് തമ്പി നോര്‍ത്ത് അമേരിക്കന്‍ മലയാളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ അസുലഭ കലാ പ്രതിഭകള്‍ കലാ ആസ്വാദകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുവാനുള്ള വേദി ഒരുക്കുവാനും വേണ്ടി സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് പ്രഥമ മിത്രാസ് ഷോര്‍ട് ഫിലിം അവാര്‍ഡ് സംഘടിപ്പിക്കുന്നു .അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി മിത്രാസിന്റെ സാരഥികള്‍ പ്രസിഡന്റ് ശ്രീ ഷിറാസും ചെയര്‍മാന്‍ ശ്രീ രാജനും അറിയിച്ചു . ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ്ദാന പുരസ്കാരദാനവേദി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി Read more about മിത്രാസ് ആര്‍ട്‌സ് ഷോര്‍ട് ഫിലിം അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി[…]

മാപ്പ് സിനിമാ പ്രദര്‍ശനം ഏപ്രില്‍ 29ന് ന്യൂടൗണ്‍ തീയറ്ററില്‍ കിക്കോഫ് നടത്തും

08:16 am 12/4/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന സിനിമ പ്രദര്‍ശനം ഏപ്രില്‍ 29ന് 9.30ന് 12.30ന് ന്യൂടൗണ്‍ിലുള്ള തിയറ്ററില്‍ വച്ച് (120 N സ്‌റ്റേറ്റ് സ്ട്രീറ്റ്, ന്യൂടൗണ്‍ പി.എ-18940) നടത്തപ്പെടുന്നു. പ്രേക്ഷക മനസ്സില്‍ ഇടംനേടി കേരളക്കരയിലും പ്രദര്‍ശന വിജയം നേടി കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘ദിഗ്രറ്റ് ഫാദര്‍’ ആണ് പ്രദര്‍ശനത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഒരു കുടുംബചിത്രമായ ദി ഗ്രറ്റര്‍ ഫാദര്‍ ഫിലഡല്‍ഫിയാ മലയാളികളിലും നവ്യഅനുഭവം സൃഷ്ടിക്കുന്നുമെന്ന് ഭാരവാഹികള്‍ Read more about മാപ്പ് സിനിമാ പ്രദര്‍ശനം ഏപ്രില്‍ 29ന് ന്യൂടൗണ്‍ തീയറ്ററില്‍ കിക്കോഫ് നടത്തും[…]

സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.

08: 11 am 12/4/2017 സേലം: തമിഴ്നാട്ടിലെ സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വത്സമ്മ എന്നിവരാണ് മരിച്ചത്. സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അപകടത്തിൽ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി:മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി.

O8:12am 12/4/2017 ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി. റിപ്പോര്‍ട്ട് നാളെ സഭയില്‍ വയ്‌ക്കുമെന്നും മന്‍മോഹന്‍ സിങിനെതിരെ തെളിവൊന്നും സമിതിക്കു മുന്നില്‍ വന്നില്ലെന്നും പി.എ.സി അദ്ധ്യക്ഷന്‍ കെ.വി തോമസ് വിശദീകരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഓഫീസ് ജാഗ്രത കാണിച്ചില്ലെന്ന പരാമര്‍ശം കെ.വി തോമസ് അദ്ധ്യക്ഷനായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കെ.വി Read more about കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി:മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി.[…]

മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി..

O8:09 am 12/4/2017 മ​​​​​ല​​​​​പ്പു​​​​​റം: മു​​​​​സ്‌​​​​ലിം​​​​​ലീ​​​​​ഗ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പാ​​​​​ണ​​​​​ക്കാ​​​​​ട് ഹൈ​​​​​ദ​​​​​ര​​​​​ലി ശി​​​​​ഹാ​​​​​ബ് ത​​​​​ങ്ങ​​​​​ളും യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പി.​​​​​കെ. കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി​​​​​യും ഒ​​​​​രേ ബൂ​​​​​ത്തി​​​​​ൽ എത്തി വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടുത്തി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടുമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജില്ലയിലെ 1175 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 6,56,470 സ്ത്രീ​​​​​ക​​​​​ളും 6,56,273 പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​മ​​​​​ട​​​​​ക്കം 13,12,693 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്.

മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.

08:07 am 12/4/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. ജിഷ്ണുവിന് നീതി കിട്ടിയെന്ന് മഹിജ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. കരാർ വ്യവസ്ഥകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും മഹിജ പ്രതികരിച്ചു. ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തിൽ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തിൽ മാത്രമാണ് വീണിട്ടുള്ളത്. തന്‍റെയും ശ്രീജിത്തിന്‍റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്‍റെ അമ്മ കൂട്ടിച്ചേർത്തു. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. Read more about മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.[…]

കോഴിക്കോട് ഓയിൽ മില്ലിന് തീപിടിച്ചു

08:04 am 12/4/2017 കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിന് തീപിടിച്ചു. അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

ടെന്നസി യിൽ വെടിവെയ്യപ്പിനെ തുടർന്ന് ഒരു സ്ത്രീ മരിച്ചു.

08:00 am 12/4/2017 വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുക്ക്വില്ലയിലുള്ള ഫാക്ടറിയുടെ പാർക്ക് മേഖലയിലാണ് സംഭവം. അക്രമിയായ സ്ത്രീയും മരിച്ചു.

ഗോവയിൽ നിശാപാർട്ടികൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി.

07:59 am 12/4/2017 പനാജി: വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ നിശാപാർട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കർ പറഞ്ഞു. വിനോദസഞ്ചാരത്തിന്‍റെ മറവിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘങ്ങൾ ഗോവയിൽ സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിശാപാർട്ടികളും അവസാനിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിശാപാർട്ടികൾ ഭാരത സംസ്കാരത്തിന് യോജിച്ചതല്ലെന്നും, അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി

10:29 pm 11/4/2017 തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി. ശ​നി​യാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാം. നി​രാ​ഹാ​ര​മ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഒ​പ്പി​ട്ട ക​രാ​ർ അ​നു​സ​രി​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ര്‍​പ്പ് ക​രാ​റി​ന്‍റെ പ​ക​ര്‍​പ്പ് മ​ഹി​ജ​യ്ക്ക് കൈ​മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് ജി​ഷ്ണു​വി​ന്‍റെ അ​മ്മ പ​ല​ത​വ​ണ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും വീ​ട് Read more about മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി[…]