വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആന്ധ്രാ പ്രദേശിൽ 13 പേർ മരിച്ചു.
07:52 pm 28/4/2017 അനന്തപുർ:ഗുണ്ടാകലിലെ യെര തിമ്മരാജു തടാകത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദുരന്തമുണ്ടായത്. രണ്ടു പേരെ തടാകത്തിൽ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഒരു പെണ്കുട്ടി ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ദുരന്തത്തിനിരയായതെന്നാണു റിപ്പോർട്ടുകൾ. 19 പേർ അടങ്ങുന്ന സംഘമാണ് യെര തിമ്മരാജുവിലേക്കു വിനോദ യാത്രയ്ക്കെത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചതായും നാളെ തെരച്ചിൽ പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.