അഭയാര്‍ഥികള്‍ക്ക് വാതില്‍ കൊട്ടിയടച്ച ട്രംപിന് സിറിയന്‍ കുരുന്നുകളെക്കുറിച്ച് പറയാന്‍ അവകാശമില്ല: ഹില്ലരി

08:06 am 11/4/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ (ടെക്‌സസ്): സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച ട്രംപിന് ബാഷര്‍ ആസാദ് ഗവണ്‍മെന്റ് നടത്തിയ രാസായുധ ആക്രമണത്തില്‍ മുറിവേറ്റ് പിടഞ്ഞു മരിച്ച കുരുന്നുകളെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് ഹില്ലരി ക്ലിന്റണ്‍. ഹൂസ്റ്റണില്‍ നടത്തിയ സ്ത്രീകളുടെ അവകാശ പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഹില്ലരി. പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ ചിത്രം പ്രദര്‍ശിപ്പിച്ചു സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ച ട്രംപിന്റെ നടപടിയെ ഹില്ലരി അപലപിച്ചു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം Read more about അഭയാര്‍ഥികള്‍ക്ക് വാതില്‍ കൊട്ടിയടച്ച ട്രംപിന് സിറിയന്‍ കുരുന്നുകളെക്കുറിച്ച് പറയാന്‍ അവകാശമില്ല: ഹില്ലരി[…]

ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ മടങ്ങിയെത്തി.

08:01 am 11/4/2017 മോസ്കോ: അന്തർദേശീയ ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ മടങ്ങിയെത്തി. റഷ്യയുടെ സൊയൂസ് എംഎസ് 02 എന്ന ബഹിരാകാശപേടകത്തിലാണ് ശാസ്ത്രജ്ഞർ കസാക്കിസ്ഥാനിൽ തിരിച്ചെത്തിയത്. റഷ്യയിലെ ആന്ദ്രേ ബോറിസെൻകോ, സെർജി റിഷികോവ്, യുഎസിലെ റോബർട്ട് കിംബ്രോ എന്നിവരാണ് തിരിച്ചെത്തിയതെന്ന് റഷ്യൻ മിഷൻ കണ്‍ട്രോൾ അറിയിച്ചു. തിങ്കളാഴ്ച ജിഎംടി 11.21നാണ് മൂവരും കസാക്കിസ്ഥാനിലെ ഷെസ്കസ്ഗാനിൽ എത്തിയത്.

ഫാദര്‍ ഡേവിസ് ചിറമേല്‍ ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ തിങ്കളാഴ്ച

08:00 am 11/4/2017 – ബിജു ചെറിയാന്‍ ന്യുയോര്‍ക്ക്: സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍ ഇന്നു ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം 7.00 മണിക്ക് സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ (90-37213 STREET, QUEENS VILLAGE, NY) നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. അദ്ദേഹം സുവിശേഷ പ്രസംഗം നടത്തും. അവയവദാനത്തിലൂടെ സ്വയം മാതൃകയായി സുവിശേഷത്തിനു വേണ്ടി ജീവിക്കുന്ന വ്യക്തിത്വമാര്‍ന്ന ഫാദര്‍ ഡേവിസ് ചിറമേല്‍ അനേകായിരങ്ങളെ അവയവ ദാന Read more about ഫാദര്‍ ഡേവിസ് ചിറമേല്‍ ന്യുയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ തിങ്കളാഴ്ച[…]

കാലിഫോർണിയ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരി

07:57 am 11/4/2017 സാൻ ബർണാർഡിനോ: കാലിഫോർണിയ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. സാൻ ബർണാർഡിനോയിലെ സ്കൂളിലെ ക്ലാസ് മുറിയിലാണ് വെടിവയ്പുണ്ടായത്. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായും റിപ്പോർട്ടുണ്ട്.

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎമ്മില്‍നിന്നു പുറത്താക്കി

07:56 am 11/4/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് അംഗവും ദേശാഭിമാനി ജീവനക്കാരനുമായിരുന്നു ശ്രീജിത്ത്. പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ പൂര്‍ണ പിന്തുണ സമരത്തിന് ഉണ്ടായിരുന്നുവെങ്കിലും ഇവരുടെകൂടി അംഗീകാരത്തോടെയാണ് നടപടി സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി നടപടി താന്‍ അറിഞ്ഞിട്ടില്ലെന്ന് ശ്രീജിത്ത് പ്രതികരിച്ചു. പുറത്താക്കുന്നതിനു മുന്പായി പാര്‍ട്ടി തന്നോടു വിശദീകരണം തേടിയിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ Read more about ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎമ്മില്‍നിന്നു പുറത്താക്കി[…]

ഹുണ്ടായ് കാറുകള്‍ തിരികെ വിളിച്ചു –

07:55 am 11/4/2017 പി.പി. ചെറിയാന്‍ അലബാമ: എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലും സൗത്ത് കൊറിയയിലും വിറ്റഴിച്ച 1.2 മില്ല്യണ്‍ ഹുണ്ടായ്, കിയാ വാഹനങ്ങള്‍ തിരികെ വിളിച്ചതായി അലബാമ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വിഭാഗം മേധാവി അറിയിച്ചു. മേയ് 19ന് മുന്പ് കാറിന്റെ ഉടമസ്ഥര്‍ ഡീലറുമായി ബന്ധപ്പെടേണ്ടതാണ്. മേയ് 25 മുതല്‍ റിപ്പയര്‍ ആരംഭിക്കും. 2013 മുതല്‍ 2014 വരെ പുറത്തിറങ്ങിയ സൊനാറ്റ, സാന്റാഫിസ്‌പോര്‍ട്ട്, ക്രോസ് ഓവേഴ്‌സ്, 2011 മുതല്‍ 2014 വരെ പുറത്തിറങ്ങിയ കിയ Read more about ഹുണ്ടായ് കാറുകള്‍ തിരികെ വിളിച്ചു –[…]

വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി

07:53 am 11/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി. പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിന്‍ ചില്ലകള്‍ വീശിയും, ഈന്തപ്പനയോലകള്‍ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഓശാനയാചരണം. ദേവാലയങ്ങളിലെങ്ങും ഓശാന തിരുന്നാളിന്റെ പ്രത്യേക ശ്രൂഷകളും, വിശ്വാസികള്‍ കുരുത്തോലകളേന്തി ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും ഇന്നലെ നടന്നു. ഡാളസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ഓശാന Read more about വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി[…]

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പെസഹായും കാല്‍കഴുകല്‍ ശുശ്രൂഷയും

07:52 am 11/4/2017 ഹൂസ്റ്റണ്‍: പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഫ്രസ്‌റ്റോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഏപ്രില്‍ 12, 13 (ബുധന്‍, വ്യാഴം) തീയതികളില്‍ പെസഹായും കാല്‍കഴുകല്‍ ശുശ്രൂഷയും നടത്തുന്നു. 12ന് വൈകുന്നേരം ആറിന് നടക്കുന്ന പെസഹായുടെ ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തിയോദോറോസ് മുഖ്യകാര്‍മികത്വം വഹിക്കും. 13ന് വൈകുന്നേരം 5.30ന് മാര്‍ തിയോദോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. ചടങ്ങില്‍ ഹൂസ്റ്റണിലെ മുഴുവന്‍ Read more about ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പെസഹായും കാല്‍കഴുകല്‍ ശുശ്രൂഷയും[…]

ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല; പ്രിയദര്‍ശനെതിരെ അരവിന്ദ് സ്വാമി

07:50 am 11/4/2017 ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരം അരവിന്ദ് സ്വാമിയും. മുരുകദോസുള്‍പ്പെടെയുള്ളവരുടെ പ്രതികരമങ്ങള്‍ക്ക് പിന്നാലെയാണ് അരവിന്ദ് സ്വാമിയുടെ അഭിപ്രായം വന്നത്. ഇന്ത്യയിലെ ജൂറി വിചാരണയില്‍ അവസാനത്തെ കേസായിരിക്കും നാനാവതി കേസ്. ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല, ക്ഷമിക്കണം അങ്ങനെ തോന്നുന്നുവെന്ന് അരിവിന്ദ് സ്വാമി പറഞ്ഞു. അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച റുസ്തം, നാനാവതി കേസിനെ ആസ്പദമാക്കിയുള്ള സിനിമ ആയിരുന്നു. ജൂറി ആളുകളില്‍ പക്ഷപാതമായ നിലപാട് Read more about ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല; പ്രിയദര്‍ശനെതിരെ അരവിന്ദ് സ്വാമി[…]

ഡാളസിലെ എമര്‍ജന്‍സി സൈറണ്‍ ഭീതിപരത്തി

07:48 am 11/4/2017 ഡാളസ്: ഡാളസ് സിറ്റിയിലെ 156 എമര്‍ജന്‍സി സൈറണുകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചത് ഡാളസ് നഗരവാസികളെ ഭീതിയിലാഴ്ത്തി. ഏപ്രില്‍ ഏഴിന് രാത്രി 11.40 നാണ് എല്ലാ സൈറണുകളും പെട്ടന്ന് ആക്ടിവേറ്റ് ചെയ്തത്. അജ്ഞാതനായ ഏതോ ഹാക്കറാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സിറ്റി അധികൃതരുടെ അന്വേഷണത്തില്‍ കണ്ടെത്തി. അര്‍ധരാത്രി 1.20 ഓടെയാണ് എല്ലാ സൈറണുകളും ഓഫ് ചെയ്യാന്‍ കഴിഞ്ഞതെന്ന് സിറ്റി ഇന്‍ഫര്‍മേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സന സയ്യദ്ദ് പറഞ്ഞു. 4,400 ഫോണ്‍കോളുകള്‍ രാത്രി 11.40 നും Read more about ഡാളസിലെ എമര്‍ജന്‍സി സൈറണ്‍ ഭീതിപരത്തി[…]