ഫ്ളോറിഡയിൽ ജിംനേഷ്യത്തിൽ വെടിവയ്പ്.

10:48 am 9/4/2017 ഫ്ളോറിഡ: യുഎസ് സംസ്ഥാനമായ ഫ്ളോറിഡയിൽ ജിംനേഷ്യത്തിൽ വെടിവയ്പ്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. കോറൽ ഗാബിൾസ് ജിംനേഷ്യത്തിലാണ് വെടിവയ്പുണ്ടായത്. ഫിറ്റ്നസ് ട്രെയിനറായ അബേക്കു വിൽസണാണ് വെടിവയ്പു നടത്തിയത്. ഇയാൾ പിന്നീട് സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയതായും പോലീസ് അറിയിച്ചു.

പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നിട്ട് ഒരു വർഷം.

10:40 am 9/4/2017 പരവൂർ: നാടിനെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസസും ഇനിയും പൂർത്തിയായില്ല. 110 പേരുടെ മരണത്തിനും 1500ഒാളം പേർക്ക് പരിക്കേൽക്കാനുമിടയായ ദുരന്തത്തിെൻറ നടുക്കത്തിൽനിന്ന് നാട്ടുകാർ മുക്തരായിട്ടില്ല. ദുരന്തത്തിെൻറ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അനന്തമായി നീളുകയാണ്. അന്വേഷണ സംഘത്തിന് പുതിയ ദിശാബോധം നൽകുന്ന തരത്തിൽ ഹൈകോടതിയിൽനിന്നുണ്ടായ ചില പരാമർശങ്ങളും കേസിെൻറ കൂടുതൽ വ്യക്തതക്ക് വേണ്ടിയുള്ള നിർദേശങ്ങളുമാണ് കുറ്റപത്രം സമർപ്പിക്കൽ നീളാൻ കാരണം. ഇതുപ്രകാരം അന്വേഷണ മേഖല വിപുലമാക്കാനും Read more about പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നിട്ട് ഒരു വർഷം.[…]

മകന് നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവിെൻറ അച്ഛൻ.

10:37 am 9/4/2017 തിരുവന്തപുരം: വിശ്വസിക്കുന്ന പാർട്ടി വിഷമിപ്പിക്കുന്നതിൽ ദു:ഖമുണ്ട്. മകന് പകരമാവില്ല സർക്കാരിെൻറ പണമെന്നും ജിഷ്ണുവിെൻറ അച്ഛൻ അശോകൻ പറഞ്ഞു. വേണമെങ്കിൽ 20 ലക്ഷം രൂപ നൽകാമെന്നും അശോകൻ അറിയിച്ചു. നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയാണ് സർക്കാർ കുടുംബത്തിന് ധനസഹായമായി നൽകിയിരുന്നത്. ജനുവരിയിൽ മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു പണം കൈമാറിയത്. നേരത്തെ ഡി.ജി.പി ഒാഫീസ് മുന്നിൽ സമരത്തിനെത്തിയ ജിഷ്ണുവിെൻറ അമ്മ മഹിജക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. ജിഷ്ണുവിെൻറ Read more about മകന് നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവിെൻറ അച്ഛൻ.[…]

എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി.

10:35 am 9/4/2017 ന്യൂഡൽഹി: ശ്രീനഗർ ലോക് സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഡൽഹിയിലെ രജൗരി ഗാർഡൻ, ഝാർഖണ്ഡിലെ ലിറ്റിപാറ, കർണാടകയിലെ നഞ്ചൻഗോഡ്, ഗുണ്ടൽേപട്ട്, രാജസ്ഥാനിലെ ദോൽപൂർ, പശ്ചിമബംഗാളിലെ കാന്തി ദക്ഷിൺ, മദ്ധ്യപ്രദേശിലെ അറ്റർ, ബന്ദവ്ഗണ്ഡ്, ഹിമാചൽ പ്രദേശിലെ ഭോരഞ്ച്, അസമിലെ ദേമയി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ്ങ് നടക്കുന്നത്. ആദ്യമണിക്കൂറുകളിൽ പോളിങ്ങ് മന്ദഗതിയിലാണ്. ലോക്സഭാ മണ്ഡലത്തിലെ വോെട്ടണ്ണൽ ഏപ്രിൽ 15നും നിയമസഭാ മണ്ഡലങ്ങളിലേത് ഏപ്രിൽ 13നും നടക്കും.

ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്.

10:30 am 9/4/2017 വാഷിങ്ടൺ: രാജ്യാന്തര വിലക്കുകളെ വെല്ലുവിളിച്ച് നിരന്തരമായി ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. വിമാനവാഹനി കപ്പൽ അടക്കമുള്ള ആയുധങ്ങളുമായി യു.എസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുകയാണെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ വിമാനവാഹനി കപ്പലായ യു.എസ്.എസ് കാൾ വിൻസനാണ് കൊറിയൻ ഉപദ്വീപിൽ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും Read more about ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്.[…]

വിവാഷമോചനം മുസ്ലിംകളിൽ കുറവാണ്.

09:20 am 9/4/2017 ജയ്പൂർ: വിവാഹമോചനത്തിെൻറ തോത് മറ്റു സമുദായങ്ങളെക്കാൾ മുസ്ലിംകളിൽ കുറവാണെന്നും മുത്തലാഖ് പ്രശ്നം തെറ്റായാണ് ഉയർത്തിക്കാണിക്കുന്നതെന്നും അഖിലേന്ത്യജയ്പൂർ: വിവാഹമോചനത്തിെൻറ തോത് മറ്റു സമുദായങ്ങളെക്കാൾ മുസ്ലിംകളിൽ കുറവാണെന്നും മുത്തലാഖ് പ്രശ്നം തെറ്റായാണ് ഉയർത്തിക്കാണിക്കുന്നതെന്നും അഖിലേന്ത്യ മുസ്ലിം േപഴ്സനൽ ലോ ബോർഡിെൻറ വനിത വിഭാഗം. ഇസ്ലാമിക ജീവിതത്തിൽ വനിതകൾക്ക് നല്ല സംരക്ഷണം ലഭിക്കുന്നതുകൊണ്ട് മുസ്ലിം സ്ത്രീകൾ വിവാഹമോചനം തേടുന്നത് കുറവാണെന്നും മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലെ കുടുംബകോടതികളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി വനിത വിഭാഗം ചീഫ് ഒാർഗനൈസർ Read more about വിവാഷമോചനം മുസ്ലിംകളിൽ കുറവാണ്.[…]

മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

08:18 am 8/4/2017 മോസ്കോ: മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. മോസ്കോ സിറ്റി ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തു വിട്ടത്. നേരത്തെ 20 ലേറെപ്പേർക്ക് പരിക്കേറ്റു എന്നായിരുന്നു വാർത്തകൾ. രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെക്കഉറിച്ച് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം.

08:16 am 9/4/2017 ബംഗളൂരു: ഐപിഎല്ലിൽ സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം. ടോസ് നേടി ബാറ്റുചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയിരുന്നു. വിജയമുറപ്പിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നേരത്തെ 37 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടിയ കേദാര്‍ ജാദവിന്‍റെ കരുത്തിലായിരുന്നു ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. അഞ്ചു സിക്സറും അഞ്ചു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു കേദാറിന്‍റെ Read more about ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം.[…]

ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

08:15 am 9/4/2017 തിരുവന്തപുരം: നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. റിട്ടയർ ഡോക്റും കുടുംബവുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. Read more about ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി[…]

തി​ങ്ക​ളാ​ഴ്ച കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍​ഷി​ക ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും

08:10 am 9/4/2017 ച​ങ്ങ​നാശേ​രി: കൊ​യ്ത്തു​ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍ തി​ങ്ക​ളാ​ഴ്ച കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍​ഷി​ക ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും. രാ​വി​ലെ 10മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ കു​ട്ട​നാ​ട് വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ൽ​ചാ​ക്കു​ക​ള്‍ അ​ടു​ക്കി​വ​ച്ച് മ​ങ്കൊ​മ്പ് പാ​ഡി ഓ​ഫി​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ​ന​ട​ത്തും. നെ​ടു​മു​ടി, ച​മ്പ​ക്കു​ളം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​യ്യാ​യി​ര​ത്തി​ൽ പ​രം ഏ​ക്ക​റി​ലെ നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്. നെല്ലിന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 10 മു​ത​ല്‍ 30 കി​ലോ​വ​രെ കി​ഴി​വാ​ണ് മി​ല്ലു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് Read more about തി​ങ്ക​ളാ​ഴ്ച കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍​ഷി​ക ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും[…]