ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു.

07:36 am 6/4/2017 തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്യപ്പെട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം അഞ്ച് പേരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയതനുസരിച്ച് ഇന്നലെ രാവിലെയാണ് പ്രതികള്‍ പൊലീസ് ആസ്ഥാനത്ത് ഹാജരായത്. 12 മണിക്കൂറോളെ Read more about ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു.[…]

സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി.

07:34 am 6/4/2017 തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കും നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും അവിടെ നിരാഹാര സമരം തുടരുകയാണ്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം പൂര്‍ണ്ണമാണ്. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ നിരത്തിലിറങ്ങിയത്. Read more about സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി.[…]

ഫാ. ഡേവീസ് ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ സ്വീകരണം നല്‍കി

07:33 am 6/4/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട് സര്‍വീസ് (ആക്ട്) എന്ന സന്നദ്ധ സേവന സംഘടനയുടെ മുഖ്യ സഹസ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേലിന് ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയയുടെ (ഐനാപ്) ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വൃക്ക രോഗികള്‍çള്ള രക്ഷാസേവനത്തിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അപകടത്തിന്നിരയായി വഴിവക്കിലും പാതയോരങ്ങളിലും മരണത്തോടു മല്ലടിക്കുന്ന നിരാലംബരെ Read more about ഫാ. ഡേവീസ് ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ സ്വീകരണം നല്‍കി[…]

മ​ല​യാ​ളി യു​വ​തി​ക്ക് ദു​ബാ​യി​യി​ൽ 17.5 കോ​ടി രൂ​പ​യു​ടെ ലോ​ട്ട​റി.

07:32 am 6/4/2017 ദു​ബാ​യ്: ഡോ​ക്ട​റാ​യ നി​ഷി​ത രാ​ധാ​കൃ​ഷ്ണ പി​ള്ള​യ്ക്കാ​ണ് 10 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ (17,68,00,000 രൂ​പ) ബി​ഗ് ടി​ക്ക​റ്റ് ലോ​ട്ട​റി ല​ഭി​ച്ച​ത്. ഇ​ത്ര​യും സ​മ്മാ​ന​ത്തു​ക ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് നി​ഷി​ത. നി​ല​വി​ൽ, ഫെ​ല്ലോ​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഭ​ർ​ത്താ​വി​നും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പം യു​എ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് നി​ഷി​ത. ആ​റു മാ​സം മു​ന്പ് നി​ഷി​ത​യു​ടെ ഭ​ർ​ത്താ​വാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി അ​വ​രു​ടെ പേ​രി​ൽ 50 ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സം അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി​യാ​യ ശ്രീ​രാ​ജ് കൃ​ഷ്ണ​ന് ഏ​ഴു​ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ ലോ​ട്ട​റി സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.

യു​​​പി​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ക്ര​​​മി​​​ക​​​ളു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

07:30 am 6/4/2017 മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​റി​​​ലെ ഖ​​​ട്ടോ​​​ലി പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബി​​​ജെ​​​പി ഖ​​​ട്ടോ​​​ലി സി​​​റ്റി മു​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജാ വാ​​​ൽ​​​മീ​​​കി​​​യാണ് മരിച്ചത്. ബുധനാഴ്ച സ്വ​​​ന്തം ക​​​ട​​​യ്ക്കു​​​ള്ളി​​​ൽ വ​​​ച്ചാണ് വാ​​​ൽ​​​മീ​​​കി​​​ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്. അക്രമികളെ പിടികൂ‌ടാനായിട്ടില്ല.

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം

07:29 am 6/4/2017 – തോമസ് ഡിക്രൂസ് തറപ്പില്‍ വിസ്‌കോണ്‍സിന്‍: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണം മില്‍വാക്കി വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് (1414 S 93rd St. West Allis WI) പള്ളിയില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. ഏപ്രില്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാ. ജോസ് ഇടപ്പാറയ്ക്കല്‍ എം.സി.ബി.എസ് നേതൃത്വം നല്‍കുന്ന നോമ്പുകാല ചിന്തകള്‍, ആരാധന, കുമ്പസാരം എന്നിവയെ തുടര്‍ന്ന് ഓശാന ഞായറാഴ്ച 2 മണിക്ക് ഫാ. Read more about വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം[…]

ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ടാലന്റ് ഷോ പ്രസിദ്ധ ഗായകന്‍ ബാപ്പി ലഹിരി ഉദ്ഘാടനം ചെയ്തു

07:28 am 6/4/2017 ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യക്കാരുടെ ടാലന്റ് കോമ്പറ്റീഷനായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ഇന്ത്യയിലെ പ്രസിദ്ധ സംഗീത സംവിധാനയകനും, ഗായകനുമായ ബാപ്പി ലഹിരി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, മത്സരം ഉദ്ഘാടനം ചെയ്യുന്നതുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി ഇതിനെ മാറ്റുവാനായി ജീ വിഷന്‍ ചെയര്‍മാന്‍ ഷരണ്‍ വാലിയ, ഗോപിയോ ചിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പവര്‍ വോള്‍ട്ട് കോര്‍പറേഷന്‍ സി.ഇ.ഒ ബ്രിഡ്ജ് ശര്‍മ്മ, എക്‌സലന്റ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. മനു വോറ, Read more about ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ടാലന്റ് ഷോ പ്രസിദ്ധ ഗായകന്‍ ബാപ്പി ലഹിരി ഉദ്ഘാടനം ചെയ്തു[…]

ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

07:26 am 6/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധവാരാചരണം, ഏപ്രില്‍ ഒമ്പതാം തീയതി ഓശാന ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങളോടെ തുടക്കമാകും. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. കുരുത്തോല വിതരണം, തുടര്‍ന്ന് പ്രദക്ഷിണമായി വന്ന് ദേവാലയത്തിലേക്ക് പ്രവേശനവും വി. കുര്‍ബാനയും ഉണ്ടാകും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആരാധന എന്നിവയും തുടര്‍ന്ന് പാനവായന, അപ്പംമുറിക്കല്‍, ശുശ്രൂഷ എന്നിവയും നടത്തുന്നതാണ്. Read more about ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍[…]

പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് .

07:22 pm 5/4/2017 കോട്ടയം: ജിഷ്ണുവിെൻറ മാതാവിനെ ക്രൂരമായി റോഡിലൂടെ വഴിച്ചിഴച്ച പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇതിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ഡി.ജി.പിയെ പുറത്താക്കുകയും ചെയ്യണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിക്കാനറിയില്ലെങ്കിൽ പിണറായി വിജയൻ വേറെ പണിനോക്കുന്നതായിരിക്കും നല്ലത്. ആദ്യ സർക്കാറിെൻറ 60ാം വാർഷികം ഒരമ്മയെ തെരുവിൽ വലിച്ചിഴച്ചാണ് പിണറായി സർക്കാർ ആഘോഷിച്ചത്. പ്രതിഷേധവും മകനെ നഷ്ടപ്പെട്ട മാതാവിെൻറ വികാരവും തമ്മിലുള്ള Read more about പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് .[…]

തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07:21 pm 5/4/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്റിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു സ്വീകരണം നല്‍കുന്നു. ഈ സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയതായി ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കെ.എസ്.യു പ്രസ്ഥാനത്തില്‍കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച സംഘാടകന്‍, Read more about തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]