കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി.

08:58 pm 4/4/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തിലെ യോഗം ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്ററന്റില്‍ നടന്നു. ജോണ്‍ മാത്യു, ഡോ. മരിയന്‍ ഹിലറിന്റെ കൃതികളെക്കുറിച്ചു ഹൃസ്വമായി പറഞ്ഞു കൊണ്ട്് അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി. മാനവസദാചാര പെരുമാറ്റത്തിന്റെ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി. ജോണ്‍ കുന്തറ, നൈനാന്‍ മാത്തുള്ള, ജോസഫ് Read more about കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി.[…]

ഹൂസ്റ്റന്‍ റീജനല്‍ മര്‍ത്തമറിയം വനിതാ സമാജം കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8 ന് –

08:54 pm 4/4/2017 ജീമോന്‍ റാന്നി ഹൂസ്റ്റന്‍l വലിയ നോമ്പിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ മര്‍ത്തമറിയം വനിതാ സമാജം (എംഎംവിഎസ്) ഹൂസ്റ്റന്‍ റീജനല്‍ കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8ന് രാവിലെ 7.30 മുതല്‍ 12.30 വരെ ഫ്രസ്‌നോയിലെ ഇല്ലിനോയ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തുമെന്ന് എംഎംവിഎസ് ഹൂസ്റ്റന്‍ റീജനല്‍ പ്രീസ്റ്റ് റവ. ഫാ. ഐസക്ക് ബി. പ്രകാശും റീജനല്‍ ഭാരവാഹികളായ സ്മിതാ സജിയും Read more about ഹൂസ്റ്റന്‍ റീജനല്‍ മര്‍ത്തമറിയം വനിതാ സമാജം കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8 ന് –[…]

യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റനില്‍

– ജീമോന്‍ റാന്നി ഹൂസ്റ്റന്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റനിന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, അേേീിയൗൃ്യ, ഔേെീി, ഠഃ 77036) ദേവാലയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകിട്ട് 7 ന് ആരംഭിക്കും, അനുഗ്രഹീത സുവിശേഷ പ്രസംഗകനും മിഷന്‍സ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയും മിഷന്‍സ് ഇന്ത്യാ ഇന്റര്‍നാഷനല്‍ ചെയര്‍മാനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ തിരുവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഇന്ത്യയിലെ Read more about യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റനില്‍[…]

എം.എം.എഫ് ജയ്‌സ്ണ്‍ മറ്റപ്പള്ളി പ്രസിഡന്റ്

08:48 pm 4/4/2017 മെല്‍ബണ്‍ : മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ വാര്‍ഷിക പെതുയോഗത്തില്‍ പുതിയ നേതൃനിര രംഗത്ത്.പുതിയ പ്രസിഡന്റായി ശ്രീ.ജയ്‌സണ്‍ മറ്റപ്പള്ളിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. മെല്‍ബണിലെ കലാ സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ മെല്‍ബണ്‍ മലയാളി ഫെഡ റേഷന്‍ ജീവ കാരുണ്യപ്രവര്‍ത്തനരംഗത്തും വളരെ സജീവമാണ്. അടുത്ത നാളില്‍ പത്തനാപുരം ഗാന്ധി ഭവന് രണ്ടായിരം പേര്‍ക്ക് ഉടുപ്പുകള്‍ നല്‍കുകയും ചെയ്തു. മറ്റ് ഭാരവാഹികള്‍ ഡോ.ഷാജി വര്‍ഗ്ഗീസ്(ചെയര്‍ പേഴ്‌സണ്‍), കൊച്ചുമോന്‍ ഓരത്ത് (വൈസ് പ്രസി), ശ്രേയസ് Read more about എം.എം.എഫ് ജയ്‌സ്ണ്‍ മറ്റപ്പള്ളി പ്രസിഡന്റ്[…]

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍

08:46 pm 4/4/2017 – കെ.ജെ.ജോണ്‍ ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ചുമാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെ ഭാഗമായി, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാന ശുശ്രൂഷ 2017 ഏപ്രില്‍ അഞ്ചാം തീയതി ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് Read more about സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍[…]

ഡബ്ല്യു.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ്: ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ലക്ഷ്മി പീറ്റര്‍

08:46 pm 4/4/2017 ഹൂസ്റ്റണ്‍:വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ഉപദേശക സമിതി ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ജേക്കബ്ബും വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷന്‍ ) നായി ശ്രീമതി ലക്ഷ്മി പീറ്ററും ചുമതലയേറ്റു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന മെന്പര്‍ഷിപ്പ് ക്യാംന്പയിന്‍ നടത്തുവാനും മെയ് അവസാനവാരം കുടുംബ സംഗമം നടത്തുവാനും തീരുമാനിച്ചു. കുടുംബ സംഗമത്തില്‍ വെച്ച് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അദ്യകാല നേതാക്കന്മാരെ ആദരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹുസ്റ്റണ്‍ പ്രൊവിന്‍സ് ടെക്‌സാസ് Read more about ഡബ്ല്യു.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ്: ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ലക്ഷ്മി പീറ്റര്‍[…]

രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

06:34 pm 4/4/2017 കോൺഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകൻ രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ 108 ആംബുലൻസ് അഴിമതിയിലാണ് നടപടി. സിക്വിറ്റ്സ ഹെൽത്ത് കെയര്‍ ലിമിറ്റഡ‍ിന്‍റെ ഡയറക്ടര്‍മാരായ രവി കൃഷ്ണ, ശ്വേത മംഗൾ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് നൽകിയത്. ഇരുവരുടേതുമായി 11 കോടി 57 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2010-ല്‍ രാജസ്ഥാനില്‍ അശോക് Read more about രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.[…]

കേജരിവാൾ ദരിദ്രനാണെങ്കിൽ സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് രാംജഠ് മലാനി.

06:34 pm 4/4/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ദരിദ്രനാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി. കേജരിവാളിനെതിരേ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരായ രാംജഠ് മലാനിക്ക് ഫീസ് സർക്കാർ ഖജനാവിൽ നിന്നും നൽകാൻ ഡൽഹി മന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചത് വിവാദമായിരുന്നു. ഇതേതുടർന്നാണ് സൗജന്യം വാഗ്ദാനം ചെയ്ത് രാംജഠ് മലാനി രംഗത്തുവന്നത്. താൻ ധനികരിൽ നിന്നും മാത്രമേ ഫീസ് വാങ്ങാറുള്ളൂ എന്നും കേജരിവാളിന് പണമില്ലെങ്കിൽ Read more about കേജരിവാൾ ദരിദ്രനാണെങ്കിൽ സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് രാംജഠ് മലാനി.[…]

സെന്‍റ് പീറ്റേഴ്സ്ബർഗിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

06:32 pm 4/4/2017 മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അക്ബർഷോണ്‍ ജലിലോവ് എന്നയാളാണ് പിടിലായത്. ഇയാൾ റഷ്യൻ പൗരനാണെന്നും റഷ്യയിലെ മറ്റു സ്ഥ‌ലങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടത്തുവാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും അധികൃതർ അറിയിച്ചു. മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 51 പേർക്ക് പരിക്കേറ്റു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സെ​ന​യ പ്ലോ​ഷ്ച്ചാ​ഡ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സ്ഫോടനം നടന്നത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു റെയിൽവേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. Read more about സെന്‍റ് പീറ്റേഴ്സ്ബർഗിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.[…]

കാ​റി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു.

06:31 pm 4/4/2017 കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് കാ​റി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ജം​സീ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കാ​റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.