യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.

06:29 pm 4/4/2017 മൊസൂൾ: ഇറാക്കിലെ മൊസൂളിൽ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഐഎസ് ശക്തികേന്ദ്രങ്ങളിൽ ചൊവ്വാഴ്ച സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. 16 മണിക്കൂർ നീണ്ടുനിന്ന ആക്രമണങ്ങൾക്കൊടുവിലാണ് ഭീകരരെ വധിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് അറിയിച്ചു.

ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍

06:28 pm 4/4/2017 മും​ബൈ: വാ​ത്മീ​കി മ​ഹ​ര്‍​ഷി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍. മും​ബൈ​യി​ല്‍ എ​ത്തി​യ പ​ഞ്ചാ​ബ് പോ​ലീ​സാ​ണ് രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ത്മീ​കി മ​ഹ​ര്‍​ഷി​യെ അ​പ​മാ​നി​ച്ച​തി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ രാ​ഖി സാ​വ​ന്തി​നെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ലു​ധി​യാ​ന കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് വാ​ത്മീ​കി സ​മു​ദാ​യ​ക്കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം രാ​ഖി സാ​വ​ന്ത് പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ല്‍ പ​രി​പാ​ടി​യി​ലാ​ണ് വാ​ത്മീ​കി മ​ഹ​ര്‍​ഷി​ക്കെ​തി​രെ Read more about ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍[…]

എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി.

01:59 pm 4/4/2017 വാഷിംഗ്ടണ്‍: എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടാൻ വിദേശികൾക്ക് അമേരിക്ക നൽകുന്ന താത്കാലിക വീസയാണ് എച്ച് വൺ ബി. എന്നാൽ യുഎസിൽ ഇത്തരം ജോലിക്കാർ ഇല്ലെങ്കിൽ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ Read more about എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികൾ കർശനമാക്കി.[…]

മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം ചോദിക്കാന്‍ സര്‍ക്കാര്‍.

01:57 pm 4/4/2017 തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. എടുത്തു ചാടി ജനങ്ങളെ ബാധിക്കുന്ന തീരുമാനം എടുക്കില്ല. ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും യോഗത്തിന് ശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു.

01:56 pm 4/4/2017 ശ്രീകൃഷ്ണനെ അപമാനിച്ചുള്ള ട്വിറ്റര്‍ സന്ദേശമെഴുതിയ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു. പരാമര്‍ശം അനുചിതമായിപ്പോയെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. പാരമര്‍ശം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു. താന്‍ വിശ്വസിയല്ലെങ്കിലും തന്റെ അമ്മ ശ്രീകൃഷ്ണഭക്തയാണ്. ശ്രീകൃഷ്ണ കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത്. വീടിന്റെ ചുമരില്‍ ശ്രീകൃഷ്ണന്റെ ചിത്രം തൂക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നും ഉത്തര്‍പ്രദേശിലെ പൂവാല സംഘത്തിന്റ പേര് ആന്റി Read more about സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു.[…]

വിജിലന്‍സിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.

01:55 pm 4/4/2017 കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചാനലുകള്‍ഇക്കാര്യം തെറ്റിദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. ബെഞ്ചിലെ മറ്റൊരു കേസുമായി ഇതിനെ ബന്ധപ്പെടുത്തി ചാനലുകളില്‍ നടത്തിയ ചര്‍ച്ച നീതി നിര്‍വഹണത്തിലുള്ള ഇടപെടലും കോടതിയലക്ഷ്യവുമാണെന്നും ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവില്‍ പറയുന്നു.ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണക്കവെയാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സര്‍ക്കാരിന്റെ അവകാശരത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു. അതുകൊണ്ടുതന്നെ വിജിലന്‍സ് ഡയറക്ടറുടെ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് Read more about വിജിലന്‍സിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.[…]

മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

01:55 pm 4/4/2017 മലപ്പുറം: സർക്കാർ മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ-സംസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനവികാരങ്ങൾ കണക്കിലെടുക്കാതെ ജനവാസകേന്ദ്രങ്ങളിൽ ബിവറേജസിന്‍റെ ഒൗട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നു. പഞ്ചായത്തിന്‍റെയും നഗരസഭയുടെയും അനുമതി കൂടാതെയാണ് മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതെന്നും ചെന്നിത്തല. യുഡിഎഫിന്‍റെ മദ്യനയത്തെ സർക്കാർ തകർക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം ഇതിനെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു.

01:48 pm 4/4/2017 രാമേശ്വരം: തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ മാർച്ച് 21നും 26നും ഇടയിൽ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിൽ എടുത്ത 38 മത്സ്യത്തൊഴിലാളികളിൽ പെട്ടവരെയാണ് വിട്ടയയ്ക്കുന്നത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യക്ക് കൈമാറും. മാർച്ച് 21ന് കച്ചിതീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന പത്തു പേരെ ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിൽ എടുത്തിരുന്നു. തൊട്ടടുത്ത ദിവസം നാഗപട്ടണം, രാമേശ്വരം ജില്ലകളിൽ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെയും മാർച്ച് 26ന് പുതുക്കോട്ട ജില്ലയിൽ നിന്നുള്ള 12 Read more about 8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു.[…]

രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ .

08:29 am 4/4/2017 ന്യൂഡൽഹി: വിലക്ക് നിലനിൽക്കെ എ.െഎ.എ.എ.ഡി.എം.കെ എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ ചോദിച്ചു. വ്യാഴാഴ്ച 11 മണിക്കകം ഇക്കാര്യത്തിൽ വിശദീകരണം നൽകാനും കമീഷൻ ആവശ്യപ്പെട്ടു. എ.െഎ.എ.ഡി.എം.കെ (അമ്മ) വിഭാഗം ഇപ്പോഴും എ.െഎ.എ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നവും പേരും ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിലടക്കം തുടർന്നും ഇൗ ചിഹ്നമോ പേരോ ഉപയോഗിക്കരുതെന്നും കമീഷൻ നിർദേശിച്ചു. ഏപ്രിൽ ഒമ്പതിന് തമിഴ്നാട്ടിലെ ആർ.കെ നഗർ മണ്ഡലത്തിൽ Read more about രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ .[…]

സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു.

08:27 am 4/4/2017 പുതിയൊരു ഇന്നിംഗ്സിന് തുടക്കമിട്ടിരിക്കുകയാണ് സച്ചിന്‍. സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ സൂപ്പര്‍ ഗായകന്‍ സോനു നിഗവുമൊത്തുള്ള സച്ചിന്റെ പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്‌തത്. ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലാണ് സച്ചിന്‍ പാടിയത്. ആറു ലോകകപ്പുകളില്‍ ഒപ്പം കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബം തയ്യാറാക്കുന്നത്. അതിന്റെ തുടക്കമെന്നോണമാണ് ഇപ്പോഴത്തെ പാട്ട് പുറത്തിറക്കിയിരിക്കുന്നത്. സോണി ടിവിയുടെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ Read more about സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു.[…]