സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാളം സിനിമയില്‍ നായികയാകുന്നത് ഇനിയ.

08:27 am 4/4/2017 സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാളം സിനിമയില്‍ നായികയാകുന്നത് ഇനിയ. വരലക്ഷ്മി ശരത് കുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇനിയക്ക് അവസരം ലഭിക്കുന്നത്. സമുദ്രക്കനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമ ആകാശ മിട്ടായി എന്ന പേരിലാണ് മലയാളത്തില്‍ എത്തുന്നത്. ജയറാമാണ് സിനിമയില്‍ നായകനാകുക. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കും.

ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽസിസി അമേരിക്കയിലെത്തി.

08:25 am 4/4/2017 വാഷിംഗ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. അൽസിസിയുടെ സന്ദർശനം സുപ്രധാനമായ ചില തീരുമാനങ്ങൾക്ക് വഴിവെക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യങ്ങളുടെ പുരോഗതിക്കുതകുന്ന വിവിധ കരാറുകളിൽ തങ്ങൾ ഒപ്പു വച്ചെന്നും ട്രംപ് അറിയിച്ചു. ഈജിപ്തിന്‍റെ സുഹൃത്തായി എന്നും അമേരിക്ക ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം അൽ സിസിക്കു നൽകി. ഭീകരവാദപ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം നടത്തുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് Read more about ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽസിസി അമേരിക്കയിലെത്തി.[…]

ഭോപ്പാലിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ബോക്സിംഗ് താരം പീഡിപ്പിച്ചതായി പരാതി

08:23 am 4/4/2017 ഭോപ്പാൽ: മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ബോക്സിംഗ് താരം പീഡിപ്പിച്ചതായി പരാതി. പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ബോക്സിംഗ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കോഴിക്കോട് ചേമഞ്ചേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി.

08:22 am 4/4/2017 കോഴിക്കോട് കണ്ണൂർ പാതയിൽ ഗതാഗതം അഞ്ച് മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അൽപ്പസമയത്തിനകം ഗതാഗതം പുനസ്ഥാപിക്കും. അപകടകാരണം വ്യക്തമായിട്ടില്ല.

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ അന്തരിച്ചു.

08:20 am 4/4/2017 മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ. ജയ്പൂർ – അത്രോളി ഘരാനയിലെ ഭാവസാന്ദ്രമായ ശൈലിയാണ് ഇവർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1987ൽ പത്മഭൂഷണും 2002ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ സ​ഹ​പാ​ഠി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി

08:19 am 4/4/2017 ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ സ​ഹ​പാ​ഠി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി. ന​യാ​ഗ​ഡ് ജി​ല്ല​യി​ലെ ശ​ര​ൺ​കു​ളി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ട്യൂ​ഷ​ൻ​സെ​ന്‍റ​റി​ലാ​യി​രു​ന്നു പീ​ഡ​നം അ​ര​ങ്ങേ​റി​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ‌​കി​യ​ത്. നേ​ര​ത്തെ സം​ഭ​വം പു​റ​ത്താ​യ​പ്പോ​ൾ ഗ്രാ​മ​സ​ഭ ചേ​ർ​ന്ന് പ്ര​തി പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ത് നി​ര​സി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ല് ആ​ൺ​കു​ട്ടി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു യാ​ത്ര​ക്കാ​ര​ന്‍ കൂ​ടി നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി

08:16 am 4/4/2017 കൊച്ചി: മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു യാ​ത്ര​ക്കാ​ര​ന്‍ കൂ​ടി നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഷാ​ദാ​ണ് പി​ടി​യി​ലാ​യ​ത്. സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ദു​ബാ​യി​യി​ൽനി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. 14 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 467 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. നാ​ല് സ്വ​ര്‍​ണ​ക്ക​ട്ടി​ക​ളാ​ണ് ഇ​യാ​ളി​ല്‍ നി​ന്നു പി​ടി​കൂ​ടി​യ​ത്. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 34 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 1.16 കി​ലോ​ഗ്രാം Read more about സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു യാ​ത്ര​ക്കാ​ര​ന്‍ കൂ​ടി നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി[…]

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാതോലിക്കാദിനം കൊണ്ടാടി

08:15 am 4/4/2017 ഏപ്രില്‍ രണ്ടാം തീയതി വലിയ നോമ്പിന്റെ മുപ്പത്താറാം ഞായറാഴ്ച കാതോലിക്കാ ദിനം പൂര്‍വ്വാധികം ഭംഗിയായി യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ വികാരി ബഹുമാനപ്പെട്ട ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സഭാ വിശ്വാസത്തില്‍ സഭാംഗങ്ങള്‍ ഉറച്ചു നില്‍ക്കണമെന്ന് അച്ചന്‍ ഇടവകക്കാരെ ഓര്‍മ്മിപ്പിച്ചു. പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ വളരുന്ന സഭയാണ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളികളെന്നും, 1912-ലെ കത്തോലിക്കാ സിംഹാസന സ്ഥാപനം അതിന്റെ തെളിവാണെന്നും തോമസ് മാത്യു തന്റെ Read more about യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാതോലിക്കാദിനം കൊണ്ടാടി[…]

ന്യൂയോര്‍ക്ക് ഫൊറോനയില്‍ സെനക്കിള്‍ മീറ്റ് നടന്നു –

08:13 am 4/4/2017 സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: ചിക്കഗോ രൂപത ക്‌നാനായ കത്തോലിക്കാ റീജിയന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദേവാലയത്തില്‍ വച്ച് ഫൊറോനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി വരെയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു. ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രസ്തുത പരിപാടിയുടെ ലക്ഷ്യം തന്നെ സമുദായത്തിന്റെ വളര്‍ച്ചയും ശാശ്വതമായ സമാധാനവുമാണ്. ക്‌നാനായ സമുദായത്തിലെ Read more about ന്യൂയോര്‍ക്ക് ഫൊറോനയില്‍ സെനക്കിള്‍ മീറ്റ് നടന്നു –[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് നടത്തി

– ജിമ്മി കണിയാലി ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഡെസ്പ്ലയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ വെച്ചുനടത്തി. നൂറോളം ആളുകള്‍ക്ക് സംഘടന ഭക്ഷണം വിതരണം ചെയ്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും സഹകരിച്ച ഈ ചാരിറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഭാവിയിലും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു