ഫൊക്കാനാ കേരളാ പൊതു വിദ്യാഭ്യാസ ആധുനിവല്‍ക്കരണ പദ്ധതിക്ക് തുടക്കമിടുന്നു.

08:17 pm 2/4/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഭാഷയ്‌ക്കൊരു ഡോളറിലൂടെ കേരളാ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിട്ട ഫൊക്കാന വീണ്ടും വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമിടുന്നു .ഐ ടി വികസനം കടന്നു ചെന്നിട്ടില്ലാത്ത മേഖലയില്‍ ആണ് ഫൊക്കാന സഹായം എത്തിക്കുന്നത് .ഫൊക്കാനയുടെ ഒരു തുടര്‍ പദ്ധതി ആയി ഈ വിദ്യാഭ്യാസ പദ്ധതിയെ മാറ്റുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ പിന്നോക്ക, മലയോര,തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ Read more about ഫൊക്കാനാ കേരളാ പൊതു വിദ്യാഭ്യാസ ആധുനിവല്‍ക്കരണ പദ്ധതിക്ക് തുടക്കമിടുന്നു.[…]

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

08:15 pm 2/4/2017 ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ കാണുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്നിനു ശനിയാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാന യോഗവും ഏപ്രില്‍ ഒമ്പതാംതീയതി ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും, ഓശാന ശുശ്രൂഷകളും ഉണ്ടായിരിക്കും. ഏപ്രില്‍ 12-നു ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ പെസഹാ കുര്‍ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ 14-നു ദുഖവെള്ളിയാഴ്ച രാവിലെ 8.30-നു ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ Read more about ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍[…]

ഡോ. മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ സിആര്‍എന്‍ തസ്തികയില്‍

08:14 pm 2/4/2017 ലണ്ടന്‍ : ബ്രിട്ടന്‍റെ ചരിത്രത്തില്‍ ആദ്യമായി റിസര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഡോക്ടറേറ്റ് നേടി മലയാളി സമൂഹത്തിന് അഭിമാനമായ കോട്ടയംകാരി മഞ്ജു ലക്‌സണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ (സിആര്‍എന്‍) അസിസ്റ്റന്‍റ് റിസര്‍ച്ച് ഡെലിവറി മാനേജരായി നിയമിതയായി. ജൂണ്‍ 28ന് പുതിയ സ്ഥാനം ഏറ്റെടുക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചിന്‍റെ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഫെസിലിറ്റിയില്‍ ക്വാളിറ്റി ലീഡ് (Clinical Lead) ആയി ജോലി ചെയ്തുവരവെയാണ് റിസര്‍ച്ച് വിഭാഗത്തിന്‍റെ Read more about ഡോ. മഞ്ജു ലക്‌സണ്‍ ബ്രിട്ടനില്‍ സിആര്‍എന്‍ തസ്തികയില്‍[…]

അമേരിക്കന്‍ മലയാളി സംഘടനകള്‍ ഇവിടെ വളരും കലാകാരന്മാര്‍ക്ക് സ്റ്റേജുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കണം

07:56 pm 2/4/2017 (മോന്‍സി കൊടുമണ്‍) ആവശ്യാനുസരണം വളവും വെള്ളവും അനുസ്യൂതം പകര്‍ന്നു നല്‍കിയെങ്കില്‍ മാത്രമെ ഒരു ഫലവൃക്ഷം അതില്‍ നിന്നും ശരിയായ ഫലങ്ങളും തണലും തരികയുള്ളൂ എന്നു പറയുന്നതുപോലെ നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്ന് നല്ല കലാമൂല്യവും സംസ്ക്കാരമുള്ളവരുമായിതീരണമെങ്കില്‍ നിരന്തരം അവരെ നമ്മുടെ കമ്മ്യൂണിറ്റിയിലേക്ക് കൈപിടിച്ചു നടത്തി കൊണ്ടുവരികയും അവര്‍ക്കു വേണ്ടുന്ന കലാപരമായ പ്രോല്‍സാഹനങ്ങള്‍ നല്‍കി വളര്‍ത്തികൊടുക്കുകയും ചെയ്യേണ്ടതുണ്ട്. കലാപരമായി കഴിവുള്ള ധാരാളം കുഞ്ഞുങ്ങള്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍ തന്നെയുണ്ട്. നല്ല രീതിയില്‍ ഗാനം ആലപിക്കാനും അനേകം മ്യൂസിക് Read more about അമേരിക്കന്‍ മലയാളി സംഘടനകള്‍ ഇവിടെ വളരും കലാകാരന്മാര്‍ക്ക് സ്റ്റേജുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കണം[…]

ദുബായിലെ ബുർജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം.

11:33 am 2/4/2017 ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും സുരക്ഷാജീവനക്കാരും സംഭവ സ്ഥലത്തെത്തി തീയണച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാഷ്മീരിൽ രാജ്യത്തിനു സമർപ്പിച്ചു.

09:10 am 2/4/2017 ശ്രീനഗർ: ഹിമാലയം തുരന്നു നിർമിച്ച രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാഷ്മീരിൽ രാജ്യത്തിനു സമർപ്പിച്ചു. ഉധംപൂർ ജില്ലയിലെ ചെനാനിയിൽ ആരംഭിച്ചു റംബാൻ ജില്ലയിലെ നഷ്റിയിൽ അവസാനിക്കുന്ന തുരങ്കപാതയാണ് മോദി രാജ്യത്തിനു സമർപ്പിച്ചത്. 9.2 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈർഘ്യം. വിഘടനവാദികൾ കടയടപ്പിന് ആഹ്വാനം ചെയ്തിരുന്നതിനാൽ മോദിയുടെ സന്ദർശനത്തിനു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

എറണാകുളം-രാമേശ്വരം ട്രെയിനിന് ഞായറാഴ്ച യാത്ര ആരംഭിക്കും.

09:09 am 2/4/2017 കൊച്ചി: യാത്രക്കാരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എറണാകുളം-രാമേശ്വരം ട്രെയിനിന് ഞായറാഴ്ച പച്ചക്കൊടി ഉയരും. വൈകുന്നേരം നാലിന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന പ്രതിവാര ട്രെയിൻ (നമ്പർ 06035) തിങ്കളാഴ്ച പുലർച്ചെ നാലിന് രാമേശ്വരത്തെത്തും. ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി ജങ്ഷൻ, ഉടുമൽപേട്ട്, പഴനി, ദിണ്ഡിഗൽ ജങ്ഷൻ, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിങ്കളാഴ്ച രാത്രി 10നാണ് മടക്ക സർവിസ് (06036). ചൊവ്വാഴ്ച രാവിലെ 10.15ന് എറണാകുളം ജങ്ഷനിലെത്തും. തമിഴ്നാട്ടിലെ വിനോദസഞ്ചാര, തീർഥാടന Read more about എറണാകുളം-രാമേശ്വരം ട്രെയിനിന് ഞായറാഴ്ച യാത്ര ആരംഭിക്കും.[…]

അഫ്ഗാനിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ 27 താലിബാൻ ഭീകരരെ വധിച്ചു.

08:00 am 2/4/2017 കാബൂൾ: അഫ്ഗാനിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ 27 താലിബാൻ ഭീകരരെ വധിച്ചു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഭീകരരെ വധിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റെന്നും ആറു പേരെ അറസ്റ്റ് ചെയ്തെന്നും മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലെ 11 പ്രവിശ്യകളിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടാകുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.

07:58 am 2/4/2017 തിരുവനന്തപുരം: പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. ക്യാമ്പിലെ ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച മുന്നൂറോളം ജവാന്മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ആരുടേയും നില ഗുരുതരമല്ല. കഴക്കൂട്ടത്തെ സി.എസ്.ഐ മിഷന്‍ ആശുപത്രിയിലും എ.ജെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് ജവാന്മാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 110 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഛര്‍ദ്ദിയും വയറിളക്കവുമാണ് അധിപേര്‍ക്കും ലക്ഷണങ്ങളായുള്ളത്. ചിലര്‍ക്ക് ശരീരം ചൊറിഞ്ഞ് തടിച്ച് അലര്‍ജി സമാനമായ ലക്ഷങ്ങളുമുണ്ടായിരുന്നു. രാത്രി ക്യാന്റീനില്‍ വിതരണം ചെയ്ത മീന്‍ കറിയില്‍ നിന്നാണ് Read more about സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.[…]

പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്.

07:58 am 2/4/2017 ബസ്തർ: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്. പതിനഞ്ച് വർഷമായി സംസ്ഥാനത്ത് ഗോവധം നടന്നിട്ടില്ലെന്നും ഇനി സംഭവിക്കില്ലെന്നും പറഞ്ഞതിന്‍റെ തുടർച്ചയായി ആയിരുന്നു മുഖ്യമന്ത്രിയുടെ തൂക്കിലേറ്റൽ പരാമർശം. കഴിഞ്ഞ പതിനഞ്ച് വർഷമായി സംസ്ഥാനത്ത് പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങൾക്കറിയുമോ?. അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല, ഇനി നടന്നാൽ അവരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഡാണ്- ഗോവധം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടട് രമണ്‍ Read more about പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്.[…]