ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

09:15 pm 20/5/2017 ന്യൂയോര്‍ക്ക്: മൂന്ന് ദിവസം മുന്‍പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ്പ് നരസിപുര (20) ആണ് മരിച്ചത്. അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ഇയാള്‍. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടേതാണെന്നും പോലീസ് സ്ഥിരീകരിച്ചു. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദുരൂഹമായ കാര്യങ്ങളൊന്നും Read more about ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി[…]

ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 27ന് ആഘോഷകരമായ ആദ്യകുര്‍ബാന സ്വീകരണം

09:08 pm 20/5/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരം മെയ് 20 നും, ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3 മണിക്കും നടത്തപ്പെടുന്നു. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെമ്മാച്ചേല്‍ ലൂക്‌സണിന്റേയും ഫെലിക്‌സിന്റേയും പുത്രന്‍ ഫ്രാങ്ക്‌ലിന്‍, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രന്‍ ജെയ്ഡന്‍, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രി എവാ, തെക്കനാട്ട് Read more about ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 27ന് ആഘോഷകരമായ ആദ്യകുര്‍ബാന സ്വീകരണം[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.

09:09 pm 20/5/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.[…]

കൈരളി ആര്‍ട്‌സ് ക്ലബ് രാജന്‍ പടവത്തിലിനെ ആദരിച്ചു

09:07 pm 20/5/2017 കൈരളി ആര്‍ട്‌സ് ക്ലബിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും, ഫൊക്കാന മുന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ രാജന്‍ പടവത്തിലിനെ ആദരിച്ചു. സാമുഹ്യ നേതൃത്വത്തിലെ പാടവം, കെ.സി.സി.എന്‍.എയുടെ പുതിയ നാഷണല്‍ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതിലൂടെ ആത്മീയ മണ്ഡലത്തിലും മാറ്റുരയ്ക്കപ്പെടുന്നു. പരിമിതികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിടുകയും അതില്‍ വിജയിക്കുകയും ചെയ്ത രാജന്‍ പടവത്തിലിനെ കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വച്ചു ഹൃദയംഗമമായി ആദരിക്കുകയുണ്ടായി. പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന മുന്‍ Read more about കൈരളി ആര്‍ട്‌സ് ക്ലബ് രാജന്‍ പടവത്തിലിനെ ആദരിച്ചു[…]

ഹ്യൂസ്റ്റണിലെ ഹോസ്പിസ് സെന്ററുകളില്‍ മിന്നല്‍ പരിശോധന

09:06 pm 20/5/2017 – പി. പി. ചെറിയാന്‍ ഹ്യൂസ്റ്റണ്‍: ബീമോണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ ഹെല്‍ത്ത് കെയര്‍ വിവിധ ഹോസ്പിസ് സെന്ററുകളില്‍ എഫ്.ബി.ഐ, ടെക്സസ് സ്റ്റേറ്റ് ട്രൂപ്പേഴ്സ് എന്നിവര്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തി. ഹാര്‍ബര്‍ ഹോസ്പിസ് സെന്ററുകളില്‍ നിന്നും ഡസന്‍ കണക്കിന് മെഡിക്കല്‍ റിക്കാര്‍ഡ്സ് സൂക്ഷിച്ചിരുന്ന ബോക്സുകളാണ് പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയത്.തുടര്‍ച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് എഫ്.ബി.ഐ ഏജന്റ്സ് പറഞ്ഞു.കമ്പനിയുടെ ആസ്ഥാനത്തും, കമ്പനി സി.ഇ.ഒ ഡോ.ക്വമര്‍ അര്‍ഫീന്‍സിന്റെ മെഡിക്കല്‍ പ്രാക്ടീസ് വിഭാഗത്തിലും പരിശോധന Read more about ഹ്യൂസ്റ്റണിലെ ഹോസ്പിസ് സെന്ററുകളില്‍ മിന്നല്‍ പരിശോധന[…]

ഇന്റഗ്രിറ്റി ഇന്‍ മാട്രിയല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു

09:05 pm 20/5/2017 – ഷാജി രാമപുരം ഡാലസ്: കരോള്‍ട്ടണില്‍ ഇന്റഗ്രിറ്റി ഇന്‍ മാര്‍ടിയല്‍ ആര്‍ട്സ്(കിേലേൃഴൃശ്യേ ശി ങമൃശേമഹ അൃെേ) എന്ന സ്ഥാപനം മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ ചര്‍ച്ച് ഡാലസ് കരോള്‍ട്ടണ്‍ ഇടവക വികാരി റവ: വിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.അപ്പനും, മിഡില്‍ സ്ക്കൂളില്‍ പഠിക്കുന്ന മകളും, ആണ് ഈ സ്ഥാപനത്തിന്റെ പ്രധാന ശില്‍പികള്‍. രണ്ടുപേരും കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ്. കൂട്ടത്തില്‍ പങ്കാളിയായി Read more about ഇന്റഗ്രിറ്റി ഇന്‍ മാട്രിയല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു[…]

ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു

09:04 pm 20/5/2017 – പി. പി. ചെറിയാന്‍ ഡാളസ്: സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും ട്രൈബല്‍ മിഷന്‍ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധര്‍ മെയ് 26, 27 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു. ഗുഡ് ന്യൂസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‍ ഡണ്‍ലൊ ഡ്രൈവിലുള്ള അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ വെച്ചാണ് നടക്കുന്നത്.എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് 26, 27 തിയ്യതികളില്‍ വൈകിട്ട് 7 നും, 27 ശനിയാഴ്ച രാവിലെ 10 Read more about ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു[…]

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു

9:02 pm 20/5/2017 റിയാദ് : ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള അയൂബ് കരൂപടന്നയുടെ നേതൃത്തത്തില്‍ റിയാദില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യുണിറ്റ് രൂപികരിച്ചു 2017 ഏപ്രില്‍ 14 വിഷുവിനു രൂപം കൊണ്ട സംഘടനയുടെ പ്രഥമ ജനറല്‍ ബോഡി യോഗം മെയ് 19 ന് ബത്ത ഷിഫ അല്‍ ജസ്സിറയില്‍ വെച്ച് നടത്തപെട്ടു യോഗം പി എം എഫ് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു.നിരവധി ജീവകാരുണ്യ സംഘടനകള്‍ റിയാദിലുടെങ്കിലും Read more about ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു[…]

മറിയാമ്മ ജോസഫ് നിര്യാതയായി

09:00 pm 20/5/2017 പിറവം: കുഴിക്കാട്ടുമനയ്ക്കല്‍ പരേതനായ എം.സി. ജോസഫിന്റെ (മുള്ളംകുഴിയില്‍) ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് പിറവം ഹോളികിംഗ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: സൈമണ്‍ (റിട്ട.ബിഎസ്എന്‍എല്‍), ഗ്രേസി, വത്സ (ഇരുവരും ചിക്കാഗോ), രാജു ജോസഫ് (റിട്ട. ന്‍സിഫ് കോടതി ആലുവ), സിസിലി (ചിക്കാഗോ), റാണി ജോസഫ് (ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എറണാകുളം). മരുമക്കള്‍: ജോസഫ് ആലപ്പാട്ട് മ്രാല, മാത്യു കുളങ്ങരപറന്പില്‍ പുളിങ്കുന്ന് (ഇരുവരും ചിക്കാഗോ), ബീന ഇഞ്ചേനാട്ട് (ഫിലാഡെല്‍ഫിയ), ജോസ് കുടിലില്‍ Read more about മറിയാമ്മ ജോസഫ് നിര്യാതയായി[…]

സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി​യു​ടെ ന​ട​പ​ടി ധീ​ര​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

06:59 pm 20/5/2017 തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി​യു​ടെ ന​ട​പ​ടി ധീ​ര​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പെ​ൺ​കു​ട്ടി​ക്ക് സ​ർ​ക്കാ​ർ എ​ല്ലാ വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ സ്വാ​മി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദം അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധം ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ കൊ​ക്കൊ​ള്ളും. ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്ത കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.