ഹേഗിലെ രാജ്യാന്തര കോടതിയില്‍ മലയാളി സാന്നിധ്യം

09:18 pm 19/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ നല്‍കുംവരെ ഹേഗിലെ രാജ്യാന്തര കോടതിയില്‍ നടന്ന വിചാരണവേളയില്‍ മലയാളി സാന്നിധ്യം. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആന്‍റണി ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളില്‍ ഒരാളായി ഈ വിചാരണയില്‍ പങ്കെടുത്തു. 2012 ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍പെട്ട ആശ നെതര്‍ലന്‍ഡ്‌സ് എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയാണ്. വത്തിക്കാനില്‍ മദര്‍ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായും ആശ പെങ്കടുത്തിരുന്നു. 2009ല്‍ എറണാകുളം Read more about ഹേഗിലെ രാജ്യാന്തര കോടതിയില്‍ മലയാളി സാന്നിധ്യം[…]

അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

09:17 pm 19/5/2017 ശാസ്താംകോട്ട: അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം മെയ് 11, 12 തീയതികളില്‍ വിപുലമായ പരിപാടികളോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ് അഭി. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന അന്താരാഷ്ട്ര സെമിനാര്‍ Creating Impact through Innovations in Read more about അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു[…]

നാഫാ ഫിലിം അവാര്‍ഡ് 2017; ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം

09:16 pm 19/5/2017 ഫ്രീഡിയ എന്റര്‍ടൈന്മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ഫ്‌ളവേര്‍സ് ടി വിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കന്‍ നാഫ ഫിലിം അവാര്‍ഡ് 2017 ന്റെ ടിക്കറ്റുകള്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍ വാങ്ങാം. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത് ഇവന്റ്‌സര്‍ എന്ന സൈറ്റാണ്. നാഫയുടെ രണ്ടാമത് പുരസ്കാര ചാടങ്ങാണ് 2017 ജൂലൈ 21 മുതല്‍ 23 വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂ യോര്‍ക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ Read more about നാഫാ ഫിലിം അവാര്‍ഡ് 2017; ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം[…]

ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കാണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ്

09:11 pm 19/5/2017 – പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോര്‍ ഇസ്രയേല്‍ (അഇഘക) സംഘടനയുടെ ആഭിമുഖ്യത്തില്‍ അറുപത് ഇവാഞലിക്കല്‍ ലീഡേഴ്‌സ്, ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേം ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് കത്തയച്ചു. ടെല്‍ അവീവില്‍ നിന്നും യു എസ് എംബസ്സി ജെറുശലേമിലേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1995 ജെറുശലേം എംബസി ആക്ട് അവസാനിച്ചു. ഇസ്രായേലിന്റെ തലസ്ഥാനം ജറുശലേമാണെന്ന് അംഗീകരിക്കുകയും, 1999 മെയ് 31 ന് തലസ്ഥാനം അവിടേക്ക് മാറ്റണമെന്ന് യു Read more about ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കാണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ്[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം: രജിസ്‌ട്രേഷന്‍ 29 ന് അവസാനിക്കും

09:09 pm 19/5/2017 – ജോസഫ് ഇടിക്കുള ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 29 ന് അവസാനിക്കുമെന്ന് റീജിയണ്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍ അറിയിച്ചു. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ 2018 Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം: രജിസ്‌ട്രേഷന്‍ 29 ന് അവസാനിക്കും[…]

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന്

09:06 pm 19/5/2017 – പി.പി. ചെറിയാന് ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. മെയ് 20 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ഇന്ത്യ അസോസിയേഷന്‍ ഓഫ് ടെക്‌സസ്, നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് വേ, റിച്ചാര്‍ഡ്‌സണിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ Read more about ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന്[…]

അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി ​കപിൽ മിശ്ര.

05:08 pm 19/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി മുൻ ആം ആദ്​മി നേതാവ്​കപിൽ മിശ്ര. അരവിന്ദ്​ കെജ്​രിവാൾ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതാണ്​ മോദിയുടെ നോട്ട്​ നിരോധനത്തെ അദ്ദേഹം എതിർക്കാൻ കാരണമെന്നും കപിൽ മിശ്ര പറഞ്ഞു. നോട്ട്​ നിരോധനത്തിനെതിരെ ​ കെജ്​രിവാൾ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്​. ആം ആദ്​മി നേതാക്കളുടെ കൈയിൽ കള്ളപണമുള്ളത്​ കൊണ്ടാണ്​ നോട്ട്​ നിരോധനത്തിനെതിരെ ​അദ്ദേഹം രംഗത്തെത്തിയത്​. കടലാസ്​ കമ്പനികളിൽ നിന്നുൾപ്പടെ ആം ആദ്​മി സംഭാവന വാങ്ങിയിട്ടുണ്ടെന്നും ഇതെന്തിനാണെന്നും മിശ്ര Read more about അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി ​കപിൽ മിശ്ര.[…]

സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

05:07 pm 19/5/2017 ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്‍റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡോളർ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിൻ പ്രധാനമന്ത്രിയേ കണ്ടത്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏറെ ആകാംഷയോടെയാണ് മോദി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേർന്നെന്നും മാസ്റ്റർബ്ലാസ്റ്റർ ട്വിറ്ററിൽ കുറിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തിൽ വിവരിച്ചിട്ടുണ്ട്. Read more about സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.[…]

കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.

05;06 pm 19/5/2017 ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. പാക് വിദേശകാര്യ ഉപദേഷ്‌ടാ‌വ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അഭിഭാഷകർ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സർതാജ് അസീസ് പറഞ്ഞു. എന്നാൽ ഇനി കേസ് കൈകാര്യം ചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാ​​​​​​​​ര​​​​​​​​വൃ​​​​​​​​ത്തി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്നാ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ച് ഇ​​​​​​​​ന്ത്യ​​​​​​​​ൻ പൗ​​​​​​​​ര​​​​​​​​ൻ കു​​​​​​​​ൽ​​​​​​​​ഭൂ​​​​​​​​ഷ​​​​​​​​ൺ ജാ​​​​​​​​ദ​​​​​​​​വി​​​​​​​​നെ Read more about കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.[…]

മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ക്ഷണിക്കണമെന്ന് കെ.വി.തോമസ്

05:04 pm 19/5/2017 ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ക്ഷണിക്കണമെന്ന് കെ.വി.തോമസ് എം.പി. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പു വരുത്തണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർത്തുപിടിച്ചാണ് മെട്രോ പദ്ധതി യാഥാർഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷമാക്കി ഉദ്ഘാടനത്തെ മാറ്റരുത്- കെവി തോമസ് പറഞ്ഞു.