എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്.
07:23 am 19/5/2017 കണ്ണൂർ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്. നിലവിൽ വയനാട്, തൃശൂർ, പാല ക്കാട് ജില്ലകളിലാണ് ടവറുള്ളത്. കൊല്ലത്ത് ടവറിന്റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാൻഡന്റ് ഓഫിസ്, നാർകോട്ടിക് സെൽ, സിഐ ഓഫിസ് തു ടങ്ങിയ അഞ്ചോളം ഓഫിസുകൾ ഉൾക്കൊള്ളുന്നതാവും ടവർ.










