സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി

7:33 am 18/5/2017 കൊച്ചി: സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം ജില്ലാഭരണകൂടം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലാത്ത മാളുകൾക്കെതിരെ നടപടിയെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ്. വൈ. സഫറുള്ള, മേയർ സൗമിനി ജെയ്നോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഒബ്റോൺമാളിലുണ്ടായ വൻ തീപിടിത്തത്തെത്തുടർന്നാണ് നടപടി. സംഭവത്തിൽ മാളിന്‍റെ നാലാംനില പൂർണമായും കത്തി നശിച്ചിരുന്നു.

നിലമ്പൂരും വയനാട്ടിലും ഇന്ന് ഹർത്താൽ

07:29 am 18/5/2017 ക​ൽ​പ​റ്റ/ നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​റി​െൻറ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത വയനാട്​ ജി​ല്ല ഹ​ർ​ത്താ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ ന​ട​ക്കും. നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫും ബി.​ജെ.​പി​യു​ം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ിട്ടുണ്ട്​. പ​ത്രം, പാ​ൽ, ആ​ശു​പ​ത്രി, വി​വാ​ഹം തു​ട​ങ്ങി​യ​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

യ​മ​നി​ൽ സൗ​ദി സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:28 am 18/5/2017 സ​നാ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ യ​മ​നി​ൽ സൗ​ദി സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൈ​സ് പ്ര​വി​ശ്യ​യി​ലെ മൗ​സ​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ളു​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്കി​നെ ല​ക്ഷ്യ​മാ​ക്കി അ​ബ​ദ്ധ​ത്തി​ൽ ബോം​ബി​ടു​ക​യാ​യി​രു​ന്നു. അ​ൽ ബ​ഹ്റി​ലു​ള്ള മാ​ർ​ക്ക​റ്റി​ൽ പോ​യി മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹൗ​തി വി​മ​ത​രും പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ബ് മ​ൻ​സൂ​ർ ഹാ​ദി അ​നു​കൂ​ല സേ​ന​യും ത​മ്മി​ൽ ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ് മൗ​സ.

ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി.

7:25 am 18/5/2017 പാറ്റ്ന: ബേനാമി ഇടപാടുകേസിൽ ലാലു പ്രസാദ് യാദവിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസിനു പുറത്ത് ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി. ആറു പേർക്കു പരിക്കേറ്റു. ലാലു പ്രസാദ് യാദവിനു നേരേയുള്ള ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആർജെഡി യൂത്ത് വിംഗ് പ്രവർത്തകരാണ് വിവസ്ത്രരായി ബിജെപി സംസ്ഥാന ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബീർ ചന്ദ് പട്ടേൽ മാർഗ് റോഡിലെ Read more about ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി.[…]

ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ

7:25 am 18/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .കൂടാതെ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കണമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ എല്ലാം സുഗമമായി നടക്കുന്നു .കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ടു കൊണ്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയപ്രദം ആയിരുന്നു.മുഖ്യമന്ത്രി ഫൊക്കാനയ്ക്കു നല്‍കിയ കേരളാ Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ[…]

നോ​ട്ട് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും ക്യൂ ​നി​ന്നു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം.

07:23 am 18/5/2017 തി​രു​വ​ന​ന്ത​പു​രം: നോ​ട്ട് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ ക്യൂ ​നി​ന്നു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. റ​ദ്ദാ​ക്കി​യ നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ൻ ബാ​ങ്കി​നു മു​ന്നി​ലും പു​തി​യ നോ​ട്ടി​ന് വേ​ണ്ടി എ​ടി​എ​മ്മി​നു മു​ന്നി​ലും ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച നാ​ല് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യം ല​ഭി​ക്കും. സി ​ച​ന്ദ്ര​ശേ​ഖ​ര​ൻ (കൊ​ല്ലം), കാ​ർ​ത്തി​കേ​യ​ൻ (ആ​ല​പ്പു​ഴ), പി.​പി. പ​രീ​ത് (തി​രൂ​ർ), കെ.​കെ. ഉ​ണ്ണി (ക​ണ്ണൂ​ർ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Default title

7:23 am 18/5/2017 ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ ജൂണ്‍ 10-ന് – രാജന്‍ ആര്യപ്പള്ളില്‍ ഡാളസ്: ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും കണ്‍വന്‍ഷനും ജൂണ്‍ 9 മുതല്‍ 11 വരെ 9401 സൈയ്ന്‍ റോഡ്, ഡാളസ്, ടെക്‌സാസ് 75227 വെച്ച് നടക്കും. നിലവിലുള്ള ന്യൂഗാര്‍ലന്റ്ചര്‍ച്ച് ഓഫ്‌ഗോഡ് പുതിയ ആരാധന സ്ഥലത്തേക്ക് മാറിയതുകൊണ്ട് ന്യൂ ഗാര്‍ലന്റ്ചര്‍ച്ച് ഓഫ് ഗോഡ് എന്ന ചര്‍ച്ചിന്റെ പേര് Read more about Default title[…]

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്

07:22 am 18/5/2017 രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് കമ്മട്ടിപ്പാടം നേടിയത്. പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം കലാധരന്‍ നേടി. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍പാത എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കലാധരന് പുരസ്‌കാരം ലഭിച്ചത്. സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. ‘എ ഡെത്ത് Read more about ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്[…]

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നാ​ഷ​ണ​ൽ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണം.

09:08 pm 17/5/2017 ജ​ലാ​ലാ​ബാ​ദ്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നാ​ഷ​ണ​ൽ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​ലാ​ബാ​ദ് ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ഭീ​ക​ര​ർ ബോം​ബ് ഗേ​റ്റി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം തു​രു​തു​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ലു സി​വി​ലി​യ​ൻ​മാ​രും ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ഏ​റ്റു​മു​ട്ട​ലി​നി​ടെ 17 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഏറ്റുമുട്ടൽ നടക്കുന്ന സമയം മാധ്യമപ്രവർത്തകർ ടി​വി സ്റ്റേഷനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും Read more about അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നാ​ഷ​ണ​ൽ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണം.[…]

സാ​ർ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബം​ഗാ​സോ​യി​ൽ റെ​ഡ്ക്രോ​സ് 115 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.

09:05 pm17/5/2017 ബം​ഗാ​സോ: സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ളി​ക്ക്(​സാ​ർ) അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബം​ഗാ​സോ​യി​ൽ റെ​ഡ്ക്രോ​സ് 115 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. സൈ​നി​ക ആ​ക്ര​മ​ണം ന​ട​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തി​ലും നാ​ലി​ര​ട്ടി​യാ​ണ് മ​ര​ണ​സം​ഖ്യ​യെ​ന്നു റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു. 26 പേ​ർ മ​രി​ച്ചെ​ന്നാ​ണ് മു​ന്പ് യു​എ​ൻ പ്ര​തി​നി​ധി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​ലും ക​ത്തി​ക്കു​ത്തി​ന്‍റെ​യോ വെ​ടി​യു​ണ്ട​യു​ടേ​യോ പ​രി​ക്കു​ക​ളു​ണ്ട്. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 35 എ​ണ്ണം മ​റ​വു ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ബം​ഗാ​സോ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളു​ടെ പ​ലാ​യ​നം തു​ട​രു​ക​യാ​ണ്.