അമേരിക്കയിലെ ഏറ്റവും വലിയ വിഷു ആഘോഷം ഒരുക്കി നാമം

07:44 am11/5/2017 ന്യൂജേഴ്‌സി: ഇത് ഈവര്‍ഷത്തെ ഏറ്റവും വലിയ വിഷു ആഘോഷമാണ് .അമേരിക്കന്‍ മലയാളികള്‍ ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളില്‍ വച്ച് ഏറ്റവും വലിയ ആഘോഷം.നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആന്‍ഡ് മെംബേആറസ് (നാമം) ന്യൂജേഴ്‌സി ചലം ബ്രന്‌സ്വിക് ലെ, ലിന്‍വുഡ് മിഡില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ആഘോഷങ്ങള്‍ മലയാളി ആഘോഷങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച വിഷു ഉത്സവം ആയിരുന്നു എന്ന് നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു. വിഷു ആഘോഷണങ്ങള്‍ രാവിലെ Read more about അമേരിക്കയിലെ ഏറ്റവും വലിയ വിഷു ആഘോഷം ഒരുക്കി നാമം[…]

മലയാളി വിദ്യാര്‍ഥിക്ക് അന്തര്‍ദേശീയ അംഗീകാരം

07:44 am 11/5/2017 കോട്ടയം: മലയാളി വിദ്യാര്‍ഥിക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അന്തര്‍ദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയില്‍ ബിബിന്‍ ബെന്നി ആണ് ബേണില്‍ നടന്ന സ്വിസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒളിന്പിക്‌സില്‍ സില്‍വര്‍ മെഡല്‍ നേടി മികവു തെളിയിച്ചത്. കംപ്യൂട്ടര്‍ പ്രോഗ്രാമിലും കണക്കിലും കഴിവു തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍. വെള്ളി മെഡല്‍ നേടിയതിനൊപ്പം 2017 ജൂലൈ 10 മുതല്‍ 15 വരെ നടക്കുന്ന യൂറോപ്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒളിന്പിക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാനും ബിബിന് അവസരം ലഭിച്ചു. വര്‍ഷങ്ങളായി Read more about മലയാളി വിദ്യാര്‍ഥിക്ക് അന്തര്‍ദേശീയ അംഗീകാരം[…]

പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി

07:43 am 11/5/2017 സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ പുതിയ ഓരോ പാട്ടുകളും കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. സുന്ദറിന്റെ വര്‍ക്കുകളെ ട്രോളന്മാര്‍ ഇതിന്റെ പേരില്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗോപി സുന്ദറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകന്‍ നല്‍കിയ മറുപടിയാണ്. പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരച്ച് തുടങ്ങാം’ എന്നായിരുന്നു സുന്ദറിന്റെ പോസ്റ്റ്. ഇത് തമാശയ്ക്ക് പറഞ്ഞതാണെന്നും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സുന്ദറിന്റെ ഈ Read more about പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി[…]

സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

07:41 am 11/5/2017 കൊച്ചി: പ്രമുഖ റബര്‍ ഉല്പാദക രാജ്യങ്ങളിലേതുപോലെ ഉല്പാദനച്ചെലവു കണക്കാക്കി റബറിന് അടിസ്ഥാനവില നിശ്ചയിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട റബര്‍ സംഭരിക്കുവാനും നടപടികളില്ലാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുവാന്‍ സാധ്യതകളേറെയാണ്. രാജ്യാന്തരവിലപോലും കര്‍ഷകന് ലഭിക്കാതെ ആഭ്യന്തരവിപണിയെ അട്ടിമറിക്കുന്നതില്‍ റബര്‍ബോര്‍ഡിനും പങ്കുണ്ട്. റബര്‍ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്പദമാണ്. 1998 സെപ്തംബറില്‍ സര്‍ക്കാര്‍ സ്ഥാപനമായ സ്‌റ്റേറ്റ് Read more about സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം[…]

അങ്കമാലി- നെടുമ്പാശ്ശേരി അസോസിയേഷന് തുടക്കം കുറിച്ചു

07:40 am 11/5/2017 – ജോസ് എം. ജോര്‍ജ് മെല്‍ബണ്‍ : മെല്‍ ബണിലെ അങ്കമാലി നെടുമ്പാശ്ശേരി പ്രദേശങ്ങളിലെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി ആന്റ് നെടും പാശ്ശേരി ജഅഅച രൂപീകരിച്ചു. നോബിള്‍ പാര്‍ക്ക് സെന്റ്. ആന്റണീസ് പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.പാന്‍ പ്രസിഡന്റായി ശ്രീ.നിക്‌സണ്‍ ചാക്കുണ്ണിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പോളി ചിറമേല്‍, ജനറല്‍ സെക്രട്ടറിയായി ആഷ്‌ലി തോമസ്, ജോയിന്റ് സെക്രട്ടറിയായി ആര്‍വി പൗലോസ്, Read more about അങ്കമാലി- നെടുമ്പാശ്ശേരി അസോസിയേഷന് തുടക്കം കുറിച്ചു[…]

സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കൊണ്ടാടുന്നു

07:55 pm 10/5/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ്മാസം 13, 14(ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നു.13-ന് ശനിയാഴ്ച വൈകീട്ട് 5.30ന് കൊടിയേറുന്നതോടു കൂടി പെരുന്നാളിനു തുടക്കം കുറിക്കും. 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ്, തിയോളജിക്കല്‍ സെമിനാരി പ്രഫസ്സര്‍ റവ.ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ തടത്തുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. 14ന് ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് പ്രഭാത Read more about സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കൊണ്ടാടുന്നു[…]

ടെക്‌സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

07:53 pm 10/5/2017 – പി. പി. ചെറിയാന്‍ ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് ഒപ്പ് വെച്ു.’ടെക്സസ്സിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം’ മെയ് 7 ഞായറാഴ്ച ബില്ലില്‍ ഒപ്പിട്ടതിന് ശേഷം പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ ഗവര്‍ണര്‍ പറഞ്ഞു.അഭയാര്‍ത്ഥികളുടെ പറുദീശയാക്കി മാറ്റാന്‍ ടെക്സസ്സിലെ ഒരു നഗരത്തേയും ഇനി അനുവദിക്കുകയില്ല. നിയമ പാലകരും പ്രാദേശിക നേതാക്കന്മാരും ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ഓഫീസര്‍മാരുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥരാകണം. ഇത് ലംഘിക്കുന്നവര്‍ക്ക് ജയില്‍ Read more about ടെക്‌സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു[…]

ഹാമില്‍ട്ടണ്‍ മലങ്കര സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ മെയ് 14-ന്

7:53 pm 10/5/2017 ഹാമില്‍ട്ടണ്‍: മലങ്കര സെന്റ് ജോണ്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈവര്‍ഷത്തെ പെരുന്നാള്‍ മേയ് 14-ന് സെന്റ് മൈക്കിള്‍സ് ഹങ്കേറിയന്‍ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. രാവിലെ എട്ടിനു പ്രഭാത നമസ്കാരം, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, അനുഗ്രഹ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ്. മുഖ്യകാര്‍മികന്‍ റവ.ഫാ. സാം തങ്കച്ചന്‍. വികാരി വെരി റവ. കോര്‍എപ്പിസ്‌കോപ്പ ലാസറസ് റമ്പാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മാത്യു ഫിലിപ്പ് (ജോണി-61) നിര്യാതനായി

07:50 pm 10/5/2017 എടക്കര: ഒതളക്കുഴിയില്‍ (ഇലവുംതിട്ട) വീട്ടില്‍ കെ.സി.ഫിലിപ്പിന്റെയും പരേതയായ ശോശാമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (ജോണി-61) മേയ് എട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 6:20- ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്കാരശുശ്രൂഷകകള്‍ മേയ് 9 ബിധനാഴ്ചരാവിലെ ഭവനത്തില്‍ നടത്തിയശേഷം എടക്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കാരവും നടçന്നതാണ്. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: അനൂപ് മാത്യു, ഫേബാ മാത്യു. സഹോദരങ്ങള്‍: ചെറിയാന്‍ ഫിലിപ്പ്, അന്നമ്മ ഏബ്രഹാം, മേരി സൈമണ്‍ (യു.എസ്.എ), ലാല്‍ ഫിലിപ്പ് (യു.എസ്.എ) Read more about മാത്യു ഫിലിപ്പ് (ജോണി-61) നിര്യാതനായി[…]

മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍

07:48 pm 10/5/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) പത്താമത് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ഫിറ്റ്‌നസ് സെന്ററില്‍ (9389 ക്രൂസൗണ്‍ റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115) വച്ച് നടത്തപ്പെടുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മുപ്പത് ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി വളരെ ചിട്ടയായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റിന്റെ പത്താമത് Read more about മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍[…]