അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു

08:39 am 22/6/2017 ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയം സന്ദര്‍ശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടര്‍ന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു . മോണ്‍ തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളര്‍ച്ചയില്‍ നാം പങ്കാളികളാവണമെന്ന് വി.കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തില്‍ പിതാവ് ജനങ്ങളെ Read more about അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു[…]

എന്‍ വൈ എം എസ് സി 7 എസ് ടൂര്‍ണ്ണമെന്റ്

08:37 am 22/6/2017 ന്യൂയോര്‍ക്ക്: ഒരു ചെറിയ ഇടവേളക്കുശേഷം ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ സെവന്‍ എസ് സോക്കര്‍ ടൂര്‍ണമെന്റ് ക്യൂവീന്‍സിലെ ഫാം സോക്കര്‍ മൈതാനത്ത് വച്ച് ജൂണ്‍ 11നു തുടക്കം കുറിച്ചു. ഇതില്‍ പങ്കെടുത്തവരില്‍ മുന്തിയ ടീമുകാര്‍ വീണ്ടും ജൂണ്‍ 18നു മത്സരത്തിനായി ഒത്തു ചേര്‍ന്നു. ആറു പ്രാദേശിക ടീമുകള്‍ പങ്കെടുക്കുകയും അവര്‍ ഈ രണ്ടു ഗൂപ്പുകളായി സംഘടിക്കയും ചെയ്തു. അലൈന്‍സ് എഫ് സി, എന്‍ വൈ എം എസ് സി എഫ് സി, കൊറോണ Read more about എന്‍ വൈ എം എസ് സി 7 എസ് ടൂര്‍ണ്ണമെന്റ്[…]

പെന്‍സില്‍വേനിയ പി.വൈ.എഫ്.പി വാര്‍ഷിക പിക്‌നിക് ശനിയാഴ്ച

08:36 am 22/6/2017 ഫിലാഡല്‍ഫിയ: പെന്തകോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ (PYFP) ആഭിമുഖ്യത്തിലുള്ള ആന്യുല്‍ പിക്‌നിക് 2017 ജൂണ്‍ 24ാം തീയതി രാവിലെ 8.30 മുതല്‍ 4.30 പി.എം വരെ കോര്‍ ക്രീക് പാര്‍ക്ക് (പവലിയന്‍ 11) 901 Bridge Town pike, Langhorne, PA 19047) വെച്ച് നടത്തപ്പെടുന്നു. എല്ലാ വിവിധ പ്രായക്കാര്‍ക്കും പങ്കെടുക്കത്തക്കരീതിയിലുള്ള പ്രത്യേകം സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റീസ്, ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റന്‍ തുടങ്ങിയവയും നടത്തപ്പെടുന്നു. എല്ലാവര്‍ക്കും വേണ്ടി ബ്രേക്ക് ഫാസ്റ്റ് കൂടാതെ Read more about പെന്‍സില്‍വേനിയ പി.വൈ.എഫ്.പി വാര്‍ഷിക പിക്‌നിക് ശനിയാഴ്ച[…]

മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് നിങ്ങളോടൊപ്പം സ്‌റ്റേജ് ഷോയില്‍ അമേരിക്കയില്‍ !

08:34 am 22/6/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തില്‍ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതം, അഖിലേന്ത്യാ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി, സംഗീത പ്രമികള്‍ നെഞ്ചിലേറ്റിയ, സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്‌റ്റേജ് ഷോയുമായി അമേരിക്കയിലും, കാനഡയിലും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പര്യടനം നടത്തുന്നു. സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേര്‍ത്ത്, ചലച്ചിത്ര Read more about മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് നിങ്ങളോടൊപ്പം സ്‌റ്റേജ് ഷോയില്‍ അമേരിക്കയില്‍ ![…]

കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡറായേക്കും

08:33 am 22/6/2017 വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളും, വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡറായേക്കും. 62 വയസുകാരനായ ജസ്റ്റര്‍ നിലവില്‍ യുഎസ് പ്രസിഡന്‍റിന്‍റെ അന്താരാഷ്ട്ര സാന്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റാണ്. ഹാര്‍വാര്‍ഡില്‍നിന്നുള്ള അഭിഭാഷകനായ ജസ്റ്റര്‍ ഇന്ത്യയുമായി അടുത്ത ബന്ധമുള്ളയാളുമാണ്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നിയമനത്തെകുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം 2017

08:33 am 22/6/2017 ചിക്കാഗോ മലയാളി അസോസിയേഷന്‍ 2017 ലെ വിദ്യാഭ്യാസ പ്രതിഭപുരസ്കാരത്തിന് അപേക്ഷകള്‍ക്ഷണിച്ചു .ഈവര്‍ഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചി ക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം . സ്‌കോളര്‍ഷിപ് കമ്മിറ്റികണ്‍വീനര്‍ ആയി സ്റ്റാന്‍ലികളരിക്കാമുറിയെ തിരഞ്ഞെടുത്തു. സ്റ്റാന്‍ലി കളരിക്കാമുറിയോടൊപ്പം പ്രസിഡന്റ്ര് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉള്‍പ്പെട്ടകമ്മിറ്റി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത് . ഹൈസ്കൂള്‍ പഠനത്തിന് ലഭിച്ച GPA യോടൊപ്പം, ACT സ്‌കോറും കുട്ടികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹികസേവനപരിചയവുംമ റ്റുകലാകായികരങ്കങ്ങളിലെ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം 2017[…]

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ഷോറൂമുകളില്‍ സ്വര്‍ണ സമ്മാന പദ്ധതി മുന്നേറുന്നു

08::31 am 22/6/2017 ന്യൂയോര്‍ക്ക്: ലോകത്തിന്റെ പ്രിയപ്പെട്ട ജൂവലര്‍ ജോയ് ആലുക്കാസിന്റെ വേനല്‍ക്കാല സമ്മാന പദ്ധതി 60 കിലോഗ്രാം സ്വര്‍ണ നറുക്കെടുപ്പ് വിജയകരമായി പുരോഗമിക്കുന്നു. അമേരിക്കയിലെ മുന്നു ഷോറൂമുകള്‍ക്കൊപ്പം (എഡിസന്‍, ന്യു ജെഴ്‌സി; ഹൂസ്റ്റന്‍, ചിക്കാഗോ) ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍ നിന്നു സ്വര്‍ണമോ വജ്രമോ വാങ്ങുന്നവരില്‍ നിന്നു നറുക്കെടുത്താണു വിജയികളെ നിശ്ചയിക്കുന്നത്. ജൂണ്‍ രണ്ടിനാരംഭിച്ച സമ്മാന പദ്ധതിക്കു വലിയ പ്രതികരണമാണു ലഭിക്കുന്നതെന്നു മാനേജ്മന്റ് അറിയിച്ചു. ”ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു സമ്മാനം നല്‍കാന്‍ Read more about ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ഷോറൂമുകളില്‍ സ്വര്‍ണ സമ്മാന പദ്ധതി മുന്നേറുന്നു[…]

സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയുടെ യോഗ വിശേഷങ്ങള്‍….

08:30 am 22/6/2017 കാലിഫോര്‍ണിയയില്‍ യോഗ പ്രചരിപ്പിക്കാന്‍ ഒരു മലയാളി കന്യാസ്ത്രീ. സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയാണ് 2013 മുതല്‍ അല്‍ഫോണ്‍സ യോഗ സെന്റര്‍ നടത്തിവരുന്നത്. 1970ല്‍ മഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ 1985 മുതല്‍ യോഗ പ്രാക്ടീസ് ചെയ്തു വരുന്നു. സഭയില്‍ നിന്ന് നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നതെന്ന് സിസ്റ്റര്‍ പറയുന്നൂ. ബംഗലൂരുവില്‍ പോയി പഠിച്ചു. കാലിഫോര്‍ണിയയില്‍ ചില വൈദികര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും തന്റെ സുപ്പീരിയര്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. തുടര്‍ന്ന് കേള്‍ക്കാന്‍ വീഡിയോ കാണാം:

ട്രംപിന് കരുത്തുപകര്‍ന്ന് ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ജയം

08:28 am 22/6/2017 – പി.പി. ചെറിയാന്‍ ട്രബ്രൂക്ക്ഹെവന്‍: യു എസ് പ്രതിനിധി സഭയിലേക്ക് ജോര്‍ജിയാ സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 20) നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം.6വേ കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേരണ്‍ ഹണ്ടല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോന്‍ ഒസോഫിനെ (30) 11000 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ട്രമ്പിന്റെ ഭരണത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍വ്വ തന്ത്രങ്ങളും പയറ്റിയെങ്കിലും, പ്രവചനങ്ങളെ കാറ്റില്‍ പറത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റ് Read more about ട്രംപിന് കരുത്തുപകര്‍ന്ന് ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ജയം[…]

ഹന്നാ ആന്റോ പണിക്കര്‍ ഫോമാ മിഡ് അറ്റ്ലാന്റിക് ജൂണിയര്‍ കലാതിലകം

08:27 am 22/6/2017 പെന്‍സില്‍വാനിയ: ഫിലഡെല്‍ഫിയായില്‍ വച്ചു നടന്ന ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ കലാതിലകമായി ഹന്നാ ആന്റോ പണിക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാന്‍സ് എന്നീ മത്സരിച്ച എല്ലാ നൃത്ത ഇനങ്ങളിലും സമ്മാനങ്ങള്‍ കൈവരിച്ചതാണ് ഈ കുഞ്ഞു മിടുക്കിയെ അതുല്യമായ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. മൂവാറ്റുപുഴ സ്വദേശികളായ ആന്റോ-ധന്യ ദമ്പതികളുടെ പുത്രിയാണ് ഈ എട്ടു വയസ്സുകാരി. മൂവാറ്റുപുഴ നാട്യാലയ സ്ക്കൂളില്‍ ശ്രീ രവികുമാറിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചിട്ടുള്ള ഹന്നാ Read more about ഹന്നാ ആന്റോ പണിക്കര്‍ ഫോമാ മിഡ് അറ്റ്ലാന്റിക് ജൂണിയര്‍ കലാതിലകം[…]