അമിത് ഷാ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്
04:33 pm 4/6/2017 കോഴിക്കോട്: അമിത് ഷാ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അദ്ദേഹം കരുതേണ്ടെന്നും മജീദ് പറഞ്ഞു. മദ്യശാലകള്‍ തുടങ്ങാന്‍ തദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം അധികാരത്തിലുള്ള കടന്നുകയറ്റമാണ്. മദ്യ ഒഴുക്ക് ലക്ഷ്യമിട്ടാണ് തദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്നതെന്നും മജീദ് പറഞ്ഞു.










