പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.

11:09 am 2/6/2017 തിരുവനന്തപുരം: ചൈന അതിർത്തിയിൽ ഒരാഴ്ച മുൻപ് സുഖോയ്-30 വിമാനം തകർന്നു വീണു മരിച്ച മലയാളി പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വ്യോമസേന അധികൃതരും ബന്ധുക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. മേയ് 23-നാണ് ആസാം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കളം സ്വദേശിയാണ് അച്ചുദേവ്. പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറിൽ നിന്നും Read more about പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.[…]

വി.​​​എം. സു​​​ധീ​​​ര​​​ൻ ഗവർണർക്കു കത്തു നൽകി.

11:07 am 2/6/2017 തിരുവനന്തപുരം: മദ്യശാലകൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ എൻഒസി വേണ്ടെന്ന ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ ഗവർണർക്കു കത്തു നൽകി. മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ൻ​​​ഒ​​​സി വേ​​​ണ​​​മെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​ബ​​​ന്ധ​​​ന മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​രാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നി​​​ച്ചിരുന്നു.

നെയ്യാറ്റിൻകര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു.

11:06 am 2/6/2017 തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു. കൊടവിളാകം സ്വദേശി സന്തോഷാണ് മരിച്ച്. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമിക നിഗമനം.

വെ​ള്ള​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു.

11:04 am 2/6/2017 കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ലെ പോ​ത്ത​ന്നൂ​ർ വെ​ള്ള​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു. വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന 12 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യ​ട​ക്കം നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. വി​ജ​യ​കു​മാ​ർ, ഗാ​യ​ത്രി, ജ്യോ​തി, ക​ന​ക ര​ത്നം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി.

11:02 am 2/6/2017 വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ഹ​രി​ത​ഗൃ​ഹ വാ​ത​കം പു​റ​ത്തു​വി​ടു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യ അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി. കാ​ലാ​വ​സ്ഥാ​മാ​റ്റം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഉ​ണ്ടാ​ക്കി​യ പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. പാ​രീ​സ് ഉ​ട​ന്പ​ടി അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ഗു​രു​ത​ര​മാ​യ ക്ഷ​ത​മാ​ണ് ഏ​ൽ​പ്പി​ച്ച​തെ​ന്നും ഇ​തി​ന്‍റെ ഭാ​രം അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ മേ​ലാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഉ​ട​മ്പ​ടി ചൈ​ന​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​റ്റ് ഹൗ​സി​ലെ റോ​സ് ഗാ​ർ​ഡ​നി​ലാ​ണ് ഏ​റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന Read more about അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി.[…]

കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു

10:58 am 2/6/2017 കൊ​ല്ലം: കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണി​ൽ പു​ത​ഞ്ഞാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​ന്നും ടൈ​ൽ​സു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി.

ഡ​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം.

10:56 am 2/6/2017 ന്യൂ​ഡ​ൽ​ഹി: റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.25 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക് ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഒ​രു മി​നി​റ്റോ​ളം പ്ര​ക​മ്പ​നം നീ​ണ്ടു​നി​ന്നു. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ പത്തിന്

10:55 am 2/6/2017 ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ പത്താംതീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നു. (അഡ്രസ്: 5251 ഷെര്‍വിന്‍ അവന്യൂ, സ്‌കോക്കി 60077). ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ മാതൃസംഘടനയായ മാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പിക്‌നിക്കിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ഷാജന്‍ വര്‍ഗീസ് ആണ്. ഷാജനോടൊപ്പം സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സായി നവീന്‍ സിറിയക്, ബെന്‍സി ബെനഡിക്ട്, സമയ ജോര്‍ജ്, ഷൈനി ഹരിദാസ്, ടോം കാലായില്‍ Read more about മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ പത്തിന്[…]

ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി

10:54 am 2/6/2017 ഉഴവൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി മൂലക്കാട്ടിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. അത്മാസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ അത്മാസിന്റേയും കോളേജിന്റേയും വളര്‍ച്ചയ്ക്കായി ചെയ്ത എല്ലാ നന്മകള്‍ക്കും നന്ദിയറിയിച്ച ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് ടീച്ചറിന്റെ ഭാവി ജീവിതത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ Read more about ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി[…]

നിരുപമ റാവു ഇന്ത്യ- ചൈന ബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്

10:51 am 2/6/2017 ന്യൂയോര്‍ക്ക്: പ്രമുഖ പഠന, ഗവേഷണ സ്ഥാപനമായ വുഡ്രോ വില്‍സണ്‍ സെന്ററില്‍ ഇന്ത്യ- ചൈന ബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായി മലയാളിയും യുഎസിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ നിരുപമ റാവു (66) വിനെ തിരഞ്ഞെടുത്തു. യുഎസിലെ 28–ാമതു പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണിന്റെ പേരില്‍ 1968ല്‍ യുഎസ് കോണ്‍ഗ്രസ് ആരംഭിച്ച സ്വതന്ത്ര രാജ്യാന്തര പഠന ഗവേഷണ കേന്ദ്രമാണു വില്‍സണ്‍ സെന്റര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആദ്യ വനിതാ വക്താവായിരുന്ന നിരുപമ ചൈനയിലെ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥാനപതിയായിരുന്നു. 2009 Read more about നിരുപമ റാവു ഇന്ത്യ- ചൈന ബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്[…]