ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു.

01:07 pm 18/12/2016
images

കോഴിക്കോട്​: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു. കമൽ സി ചവറയെയാണ്​ നടക്കാവ്​ പൊലീസ്​​ അറസ്റ്റ് ചെയ്യ​തത്​. കൊല്ലം കരുനാഗപ്പള്ളി പൊലീസ്​ രജിസ്​റ്റർ ​െചയ്​ത കേസിലാണ്​ അറസ്​റ്റ്​.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന്​ ആരോപിച്ച്​ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. ശ്​മശാനങ്ങളുടെ നോട്ടു പുസ്​​തകം എന്ന പുസ്​തകത്തിലും ഫേസ് ബുക്കിലും ദേശീയഗാനത്തെ അപമാനിച്ച തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന്​ ആരോപിച്ചാണ്​ കേസ്​ നൽകിയത്​.