കേരളത്തില്‍ ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌ വരാനിരിക്കുന്ന ആപത്തിന്റെ സൂചന; എ.കെ. ആന്റണി

05:05pm 01/5/2016
download
കാസര്‍ഗോഡ്‌: കേരളത്തില്‍ ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്‌ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ്‌ ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത്‌ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ്‌ മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.എസിന്റെ കോളിളക്കം കൊണ്ട്‌ എല്‍.ഡി.എഫിന്‌ വോട്ടുകൂടില്ലെന്നും കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും കടുത്ത മത്സരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.