ഏറ്റവും വേഗത്തില്‍ ഇന്ത്യ മുഴുവന്‍ ഓടിയെത്തിയ ഗിന്നസ് റെക്കോഡ് ഇനി മിഖായേല്‍ കക്കാടെയ്ക്ക്.

04:30pm 3/5/2016
download (3)

മുംബൈ: ഏറ്റവും വേഗത്തില്‍ ഇന്ത്യ മുഴുവന്‍ ഓടിയെത്തിയ ഗിന്നസ് റെക്കോഡ് ഇനി മിഖായേല്‍ കക്കാടെയ്ക്ക്. 194 ദിവസംകൊണ്ട് 6000കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ നാല്‍പത്തിയാറുകാരി റെക്കോഡിലേക്ക് ഓടിക്കയറിയത്.
2015 ഒകേ്ടാബര്‍ 21ന് മുംബൈയില്‍ നിന്നാണ് മിഖായേല്‍ കക്കാടെ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ 57 പ്രധാനനഗരങ്ങളിലൂടെ സഞ്ചരിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ യാത്ര അവസാനിപ്പിച്ചത്. മരുഭൂമിയിലൂടെയുള്ള മാരത്തണില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും കക്കാടെ ഇടം നേടിയിട്ടുണ്ട്.