മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതി നാലുമാസം പ്രായമുള്ള കുട്ടിയുമായി 29 നിലയുള്ള പാര്‍പ്പിടസമുച്ചയത്തിന്റെ മുകളില്‍നിന്ന് വീണു മരിച്ചു. മെല്‍ബണിലെ സിറ്റി പോയിന്റ് അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. സുപ്രജ ശ്രീനിവാസും (31) മകന് ശ്രീഹനുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സപ്രജയുടെ ഭര്‍ത്താവ് ഗണറാം ശ്രീനിവാസ് ഐടി ജീവനക്കാരനാണ്. മെല്‍ബണിലെ ടെക് മഹീന്ദ്രയിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ദമ്പതികള്‍ക്ക് അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്.