സമ്പന്ന രാഷ്ട്രങ്ങളില്‍ ഏഴാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ (

09:22am 9/9/2016
ബ്ലസന്‍ ഹ്യൂസ്റ്റണ്‍

Newsimg1_13193650
ഇന്ത്യ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോ ഷിക്കുകയുണ്ടായി. രക്തരഹിത വിപ്ലവത്തിന്റെയും നിരായുധ പോരാട്ടത്തിന്റെയും വിജയം 1947 ആഗസ്റ്റ് 15ന് ചുവപ്പുകോട്ടയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ്ണ പതാകയില്‍ ഉയര്‍ത്തിക്കൊണ്ട് ആഘോഷിച്ചപ്പോള്‍ അത് ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പുതിയ സമരചരിത്രം എഴുതിച്ചേര്‍ക്കപ്പെട്ടു. ആയുധ മേന്തിയ ശത്രുവിനെ അഹിംസ യില്‍ക്കൂടി അടിച്ചിരുത്തിയപ്പോള്‍ അതില്‍ക്കൂടി ലോകത്തിന് മുന്നില്‍ പുതിയ ഒരു രക്തരഹിത പോരാട്ടം കാട്ടിക്കൊടുത്തു. വാളെടുത്തവനെ വാളുകൊണ്ട് നേരിടാതെ വാക്കുകൊണ്ട് നേ രിടുന്നതും ലോകത്തിന് കാട്ടി ക്കൊടുത്തതും ഇന്ത്യയുടെ സ്വാതന്ത്ര്യസമരമായിരുന്നു. അങ്ങനെ ലോകചരിത്രത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പുതിയ ഒരു സമരചരിത്രം എഴുതപ്പെ ട്ടു. അത് മാതൃകയാക്കി അനേകം നേതാക്കന്മാര്‍ ലോകത്ത് തങ്ങളുടെ അവകാശപോരാട്ട ത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. വര്‍ണ്ണ വിവേചനത്തിനെതിരെ അമേരിക്കയില്‍ പോരാട്ടം നടത്തിയതും സൗത്ത് ആഫ്രിക്കയില്‍ അവകാശസ്വാതന്ത്ര്യം നടത്തിയതും അതിനുത്തമ ഉദാഹരണങ്ങളാണ്.

ലോകചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഇന്നും തിളങ്ങി നില്‍ക്കുന്നു എന്നത് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്. ജനാധിപത്യത്തിന്റെ ശക്തമായ കോട്ടകളില്‍ ഇന്ത്യ അടിയുറച്ചു നില്‍ക്കുന്നു എന്ന ത് അതിനുപരി ആവേശം പകരുന്നുണ്ട്. മൂന്നാം ലോകരാജ്യമെന്ന് അധിക്ഷേപിച്ച രാജ്യങ്ങളെപ്പോലും പിന്‍തള്ളിക്കൊണ്ട് ഇന്ത്യ വളര്‍ച്ചയുടെ പടവുകള്‍ മു ന്നേറുമ്പോള്‍ അത് ഇന്ത്യന്‍ ജനതയുടെ ആത്മവിശ്വാസത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉത്തമോദാഹരണമാണ്. അത് ഇന്ത്യയെ ഇന്നുവരെ നയിച്ച ഭരണനേതൃത്വങ്ങളുടെ ദീര്‍ഘവീക്ഷണത്തെയാണ് എടുത്തുകാട്ടുന്നത്. ഇന്ത്യയെ അടിച്ചമര്‍ത്തി ഭരിച്ചവര്‍പോലും ഇന്ത്യയ്ക്ക് പുറകിലേക്ക് തള്ളപ്പെട്ടുകൊണ്ട് ഇന്ത്യ വന്‍ശക്തിയായി മുന്നേറുന്നത് ആ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ്.

47-ല്‍ ഇന്ത്യയ്ക്ക് മുന്നില്‍ പരിഹരിക്കപ്പെടാന്‍ ധാരാം പ്രശ്‌നങ്ങളുണ്ടായിരുന്നു. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് ദാരിദ്ര്യമായിരുന്നു. അത്യാവശ്യത്തിനുപോലും ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനില്ലാതെ വിദേശരാ ജ്യങ്ങളെപ്പോലും ആശ്രയിക്കേണ്ട ഒരവസ്ഥയായിരുന്നു അന്നെ ങ്കില്‍ അതിന് വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇന്ന് സ്വയംപര്യാപ്തത ആ കാര്യത്തില്‍ നേടാനായി. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായില്ലെങ്കിലും ആരംഭ ദശയിലേതിനേക്കാള്‍ വളരെയേ റെ വിജയിച്ചിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. ലോകത്ത് ഏറ്റവു മധികം സാങ്കേതികവിദഗ്ദ്ധരു ള്ള രാജ്യം ഇന്ത്യ എന്നത് ഇത് അടിവരയിടുന്നു. വന്‍ ശക്തിക ളെപ്പോലും പിന്നിലാക്കിക്കൊണ്ട് അത് മുന്നേറ്റം കുറിക്കുമ്പോള്‍ നാം എത്ര വളര്‍ന്നു ഇക്കാര്യ ത്തില്‍ എന്ന് ഊഹിക്കാവുന്ന തേയുള്ളു. ലോകത്ത് ഏറ്റവും കൂടുതല്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ഉള്ള രാജ്യമെന്നത് ഇന്ത്യയെ അഭിമാനതിലകമണിയിക്കുന്നു. ഇതില്‍ രാജീവ് ഗാന്ധി എന്ന ദീര്‍ഘവീക്ഷണമുണ്ടായിരുന്ന പ്രധാനമന്ത്രിയെ വിസ്മരിക്കരുത്.

സാമ്പത്തികശക്തിയായി ഇന്ത്യ മുന്നേറുന്നുയെന്നതും എടുത്തുപറയേണ്ടതു തന്നെ. വന്‍ സാമ്പത്തികശക്തിയായ ചൈന യെപ്പോലും 2025-ല്‍ ഇന്ത്യ പിന്തള്ളി മുന്നേറുമെന്ന പ്രവചനം ഏതൊരു ഇന്ത്യാക്കാരനും അഭിമാനിക്കാവുന്നതുതന്നെ. സാമ്പ ത്തിക തകര്‍ച്ചയില്‍ ലോകരാഷ്ട്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് അടിത്തറ ശക്തമായ ഇന്ത്യയുടെ സാമ്പ ത്തിക മേഖലയായതുകൊണ്ടാ ണ്. ബാങ്കിംഗ് മേഖലയുടെ കെ ട്ടുറപ്പ് ഇന്ന് ലോകരാഷ്ട്രങ്ങള്‍ക്കുപോലും മാതൃകയാണ് ഇന്ത്യ. ഇതില്‍ രണ്ട് മുന്‍പ്രധാനമന്ത്രിമാരുടെ പങ്ക് എടുത്തുപറ യേണ്ടതുണ്ട്. ഇന്ദിരാഗാന്ധിയും മന്‍മോഹന്‍സിംഗും. എഴുപതുകളില്‍ അവര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളും അത് നടപ്പാക്കിയ രീതിയും ഇന്ദി രാഗാന്ധിയെന്ന ഏഷ്യയിലെ ഉ രുക്കുവനിതയുടെ മിടുക്കുകൊ ണ്ടാണ് ഈ നേട്ടമുണ്ടായത്. ഒപ്പം റാവു മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍സിങ്ങിന്റെ പരിഷ്ക്കാരങ്ങളും.

ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമാണെന്ന് ന്യൂവേ ള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട ഒരു കണക്കില്‍ ഈയിടെ പറയുകയുണ്ടായി. 5600 ശതകോടി ഡോളറുണ്ട് ഇന്ത്യയുടെ ആസ്തി എന്നാണ് അതില്‍ പറയുന്നത്. അ മേരിക്കയും ചൈനയും ജപ്പാനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങ ള്‍ കൈയ്യടക്കിയപ്പോള്‍ കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്കു പിന്നിലാ യിയെന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ചൈനയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെങ്കിലും ഇന്ത്യ അവര്‍ക്കൊപ്പമുണ്ടെന്നതാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അങ്ങനെ ഇന്ത്യയുടെ വളര്‍ച്ചയും മുന്നേറ്റവും ഏഴ് പതിറ്റാണ്ടു കൊണ്ട് ഉണ്ടായിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും പരിഹരിക്കപ്പെടാനാ കാത്ത ചില പ്രശ്‌നങ്ങള്‍ ഇന്ത്യ യ്ക്കുണ്ട്. അതിലൊന്നാണ് ഇന്ത്യ പാക്ക് അതിര്‍ത്തി പ്രശ്‌നം. 47-ല്‍ തുടങ്ങിയ അതിര്‍ത്തി പ്രശ്‌നം ഇന്നും പരിഹരിക്കപ്പെ ടാതെ മുന്നോട്ടുപോയിക്കൊണ്ടി രിക്കുന്നു. കാശ്മീരിനു വേണ്ടിയുള്ള വടംവലിയാണ് ഇന്ത്യ പാക്ക് അതിര്‍ത്തി പ്രശ്‌നത്തിന്റെ പ്രധാന കാരണം. കാശ്മീര്‍ പാക്കിസ്ഥാന്റെതാണെന്ന് അവര്‍ വാദിക്കാന്‍ തുടങ്ങിയതു മുതലാ ണ് അതിന്റെ തുടക്കം. ഇന്ത്യ പാക്ക് വിഭജനം നടത്തിയ സര്‍ റാഡ് ക്ലിഫ് ഇന്ത്യ പാക്ക് വിഭ ജന കാലത്ത് ചില വിത്തുകള്‍ അതിര്‍ത്തിയില്‍ പാകിയെന്നതാ ണ് അതിനു പ്രധാന കാരണം. താന്‍ വിതച്ച വിത്തുകള്‍ വളര്‍ന്നു പന്തലിച്ച് അതിര്‍ത്തിയില്‍ അസമാധാനം വിതയ്ക്കുമെന്ന് അദ്ദേഹം കരുതിയിരുന്നു.

അതുകൊണ്ടായിരിക്കാം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതി ന്റെ തലേദിവസം തന്നെ അദ്ദേ ഹം ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. താന്‍ ഇന്ത്യ വിട്ടതിനുശേഷമേ സ്വാതന്ത്ര്യം പ്രഖ്യാപിക്കാവൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു യെന്നാണ് പറയപ്പെടുന്നത്. അ ദ്ദേഹത്തിനറിയാ മായിരുന്നു താ ന്‍ വരച്ച വര രാജ്യങ്ങളെ മാത്ര മല്ല ജനങ്ങളേയും വേര്‍തിരിക്കുമെന്ന്. കാശ്മീരിനുവേണ്ടി അന്നു മുതല്‍ ഒഴുകുന്ന ചോര ഇന്നും നിര്‍ത്താതെയുണ്ട്. അതിനായി രണ്ട് യുദ്ധങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ സംഘടനയായ ഐക്യരാഷ്ട്രസഭ തന്നെ ഇതിനായി രംഗത്ത് വരികയുണ്ടായി. എന്നിട്ടും ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചയില്ലായ്മ അതിനൊരു പ്രധാന കാരണമെന്നു തന്നെ പറയാം. അത് അനേകം ജീവനുകള്‍ ഹോമിക്കപ്പെടുന്നുണ്ട്. ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും പരിഹാരം കാണാത്ത ഇന്ത്യ പാക്ക് അതിര്‍ത്തി പ്രശ്‌നം ഒരപൂര്‍വ്വ സംഭവമാണ് ആധുനിക ലോക ചരിത്രത്തില്‍. പാക്കിസ്ഥാന്റെ ബാലിശമായ പിടിവാശിക്ക് താഴിടാന്‍ സമയമായി. ഭീകരരാഷ് ട്രമായി പ്രഖ്യാപിച്ചില്ലെങ്കിലും പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാ യാണ് ലോകരാഷ്ട്രങ്ങള്‍ കാണു ന്നത്. അതുകൊണ്ടുതന്നെ അവരുടെ പിടിവാശി കണ്ടില്ലെന്ന് യു.എന്‍. നടിക്കുകയാണ്. ജനാധിപത്യ അടിത്തറ ശക്തമായ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെ നിലക്കുനിര്‍ ത്തുവാന്‍ യു.എന്‍.ന് കഴിയണം. അല്ലെങ്കില്‍ ഐ.എസ്. പോലെ കൂടുതല്‍ വര്‍ഗീയ മതസംഘടനകള്‍ ഉണ്ടാകും.

യു.എന്‍. സ്ഥിരാംഗ ത്വം എന്ന ഇന്ത്യയുടെ അഭിലാഷം ഇന്നും പൂവണിഞ്ഞിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. ചൈനയുടെ എതിര്‍പ്പ് അതിനൊരു പ്രധാന തടസ്സമായി തന്നെ കാണേണ്ടതുണ്ട്. തങ്ങള്‍ ക്കൊപ്പം ഇന്ത്യയെത്തുന്നത് ചൈനയ്ക്ക് സഹിക്കാവുന്നതി ല്‍ അപ്പുറമാണ്. അതുതന്നെ ഇ തിനുകാരണം. ഇന്ത്യയുടെ സ്വ പ്നം പൂവണിയുമെന്ന് കരുതാം.

ഏഴുപതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ യ്ക്കകത്ത് വര്‍ഗീയത കൂടി വ രുന്നു എന്നതാണ്. ബ്രിട്ടീഷു കാര്‍ വിതച്ചിട്ടുപോയ വര്‍ഗീയ വിത്ത് ഇന്ന് പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ നിന്നു വമിക്കുന്ന വര്‍ഗീയ വിഷ ഗന്ധം ഇന്ത്യയെ കറുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുടിക്കുന്ന വെള്ളത്തില്‍പോലും ജാതിയു ടേയും മതത്തിന്റെയും വേര്‍തിരി വ് കാണുന്ന ഒരു സമൂഹം ഇന്ത്യ യില്‍ ഉണ്ടാകുന്നുയെന്നത് നി ഷേധിക്കാനാകാത്ത ഒരു സത്യ മാണ്. അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രമാണ് ഇങ്ങനെയൊക്കെ ഇന്ത്യയില്‍ ഉണ്ടാകാന്‍ കാരണം. വളച്ചൊടിച്ച മാമൂലുകള്‍ പെരു പ്പിച്ച് കാണിച്ച് കപട മതഭക്തി യും രാജ്യസ്‌നേഹവും കൊണ്ട് സഹജീവികളെ ഉന്മൂലനം ചെ യ്യുന്ന മനോരോഗികളായ രാഷ് ട്രീയ നേതാക്കളുടെ നാടായി ഇന്ത്യ മാറുന്നു എന്നതാണ് സ ത്യം. മാംസത്തിന്റെ പേരില്‍ മ രണക്കിണര്‍ ഒരുക്കുന്ന ഇവരാണ് സ്വതന്ത്ര്യഇന്ത്യയുടെ ശാപം. അവരെ നയിക്കുന്ന നേതാക്ക ളാണ് നാടിനാപത്ത്. അതിലുപ രി ഇന്ത്യയില്‍ നിന്ന് മണ്‍മറഞ്ഞു എന്നുകരുതിയ ജാതിപ്പോര് വീണ്ടും ഇന്ത്യയിലേക്ക് കടന്നുവരുന്നുവോ? ദളിതര്‍ അക്രമിക്കപ്പെടുകയും അവഗണി ക്കപ്പെടുകയും ചെയ്യുന്നതാണോ കാണിക്കുന്നത്. ഇതൊക്കെ ഇന്ത്യയ്ക്ക് എത്രമാത്രം ദോഷം ചെയ്യുമെന്ന് കാണാം. ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.