09.23 AM 30/10/2016

സനാ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ യമനിലെ ജയിൽവളപ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ തടവ് പുള്ളികളുൾപ്പെടെ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതി അനുകൂല മാധ്യമം 43 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഹുദായിദയിലെ അൽ സയ്ദിയ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ ജയിലിനു നേർക്കാണ് ആക്രമണം ഉണ്ടായത്. 2014 മുതൽ നഗരം ഹൂതി വിമതരുടെ അധീനതയിലാണ്.
