06:56 am 30/4/2017
ന്യൂഡൽഹി: വിമാനയാത്രകൾക്ക് ബോർഡിംഗ് പാസായി മൊബൈൽ ഫോണും ആധാറും ഉപയോഗിക്കാവുന്ന സംവിധാനം വന്നേക്കും. വിമാനത്താവളത്തിലെ നടപടികൾ മുഴവൻ ഡിജിറ്റൽ വത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്ന ഡിജി യാത്ര പദ്ധതിയിലാണ് ബോർഡിംഗ് പാസും സുരക്ഷാ പരിശോധനയും ഡിജിറ്റൽ വത്കരിക്കാനുള്ള നിർദേശം വച്ചിരിക്കുന്നത്. വിമാനയാത്രയുടെ മുഴുവൻ കാര്യങ്ങളും പൂർണമായും ഡിജിറ്റൽ വത്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിൻഹ ശനിയാഴ്ച അറിയിച്ചു.