കേരളത്തിൽ വീണ്ടും റാൻസംവേർ ആക്രമണം.

03:50 pm 16/5/2017 പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം. പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളിലെ കന്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവിടെ റാൻസംവേർ ആക്രമണമുണ്ടായത് പത്ത് കന്പ്യൂട്ടറുകളിലാണ്. തിങ്കളാഴച വ​യ​നാ​ട്, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ക​ണ്ടെ​ത്തി​യിരുന്നു. ഈ ​ജി​ല്ല​ക​ളി​ലെ ചി​ല പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സു​ക​ളി​ലെ കന്പ്യൂ​ട്ട​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​യ​ത്. വ​യ​നാ​ട്ടി​ലെ ത​രി​യോ​ട്, തൃ​ശൂ​രി​ലെ കു​ഴൂ​ർ, അ​ന്ന​മ​ന​ട, പ​ത്ത​നം​തി​ട്ട കോ​​ന്നി അ​​രു​​വാ​​പ്പു​​ലം, അ​​ടൂ​​ർ ഏ​​നാ​​ദി​​മം​​ഗ​​ലം, കൊ​ല്ല​ത്തെ തൃ​ക്കോ​വി​ൽ​വ​ട്ടം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കന്പ്യൂ​ട്ട​റു​ക​ളാ​ണു നി​ശ്ച​ല​മാ​യ​ത്.

നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

03:54 pm 16/5/2017 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പലസ്തീൻ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പലസ്തീൻ പ്രസിഡന്‍റിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഊഷ്മള വരവേൽപാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം Read more about നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.[…]

വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ.

03:44 pm 16/5/2017 വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു.

03 : 49 pm 16/5/2017 പാറ്റ്ന: ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റു. എസ്‌യുവി ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ബിഹാറിലെ മഹിസോണയിലാണ് സംഭവം. പുലർച്ചെ 3.30ഓടെയാണ് അപകമുണ്ടായതെന്നും ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സിറിയയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു.

03:46 pm 16/5/2017 ദമാസ്കസ്: സിറിയയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. റുക്ബാൻ ക്യാമ്പിനു സമീപമാണ് സ്ഫോടനമുണ്ടായത്. തുടരെ ഉണ്ടായ രണ്ട് സ്ഫോടനങ്ങളിലാണ് ആറു പേർ കൊല്ലപ്പെട്ടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ആദ്യ സ്ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാർക്കറ്റിനു സമീപവുമാണ് ഉണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴിച്ചു.

7:51 am 16/5/2017 തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ മേ​ധാ​വി സ്​​ഥാ​ന​ത്തേ​ക്ക്​ ടി.​പി. സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ​രേ​ഖ. അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഫ​യ​ലു​ക​ളെ​ത്തി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ 150 ത​വ​ണയോ​ളം ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​ക്ക്​ 80ല​ക്ഷം ഫീ​സ് ന​ൽ​കി. സാ​ൽ​വേ​​ക്കൊ​പ്പം കേ​സ് പ​ഠി​ക്കു​ന്ന 30 അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കം ഫീ​സ് ന​ൽ​കി. വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം പാ​ച്ചി​റ ന​വാ​സാ​ണ് ഈ ​ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച​ത്. സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ പി.​പി. റാ​വു, സി​ദ്ധാ​ർ​ഥ്​ ലൂ​ത്ര, ജ​യ​ദീ​പ് Read more about സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴിച്ചു.[…]

രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്: ര​ജ​നി​കാ​ന്ത്.

07:49 am 16/5/2017 ചെ​ന്നൈ: ത‍ൻെറ പേ​രി​ല്‍ ഇ​നി ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​യെ​യും വോ​ട്ടു നേ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്​​റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. ദൈ​വ​മാ​ണ് ഇ​തു​വ​രെ എ​ന്നെ ന​യി​ച്ച​ത്. ഇ​തു​വ​രെ ന​ട​നാ​യി ജീ​വി​ച്ച ത​നി​ക്കു ഇ​നി ദൈ​വം വി​ധി​ച്ച​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്. 12 വ​ര്‍ഷ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി ന​ട​ന്ന ആ​രാ​ധ​ക സം​ഗ​മ​ത്തി​ലാ​ണ്​​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന സാ​ധ്യ​ത ര​ജ​നി​കാ​ന്ത് വ്യ​ക്​​ത​മാ​ക്കി​യ​ത്. ദീ​ര്‍ഘ​കാ​ല​മാ​യി രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം എ​ന്ന സ​മ്മ​ർ​ദം അ​നു​യാ​യി​ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന​തി​നാ​ല്‍ ആ​രാ​ധ​ക​രെ കാ​ണാ​തെ ഒ​ഴി​ഞ്ഞു Read more about രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്: ര​ജ​നി​കാ​ന്ത്.[…]

ഇന്ത്യയിൽ ഇന്ധനവില കുറച്ചു.

07:46 am 16/5/2017 ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവില കുറച്ചു. പെ​ട്രോളിന്​ ലിറ്ററിന്​ 2.16 പൈസയും ഡീസലിന്​ 2.10 പൈസയുമാണ്​ കുറച്ചത്​. പുതുക്കിയ വില തിങ്കളാഴ്​ച അർധരാത്രി മുതൽ നിലവിൽവന്നു. അന്താരാഷ്​ട്ര വിപണിയിൽ ​ക്രൂഡോയിലി​​െൻറ വില കുറഞ്ഞതാണ്​ വില കുറയാൻ കാരണം. വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.

അമേരിക്കയിൽ യാത്രാവിമാനം തകർന്നു വീണു.

07:44 am 16/5/2017 വാഷിംഗ്ടൺ: ന്യൂജേഴ്സിയിലെ റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ വ്യക്തിയുടെ ചെറുയാത്രവിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം ആരുടേതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കെട്ടിടങ്ങളിൽ ഇടിച്ച് തകർന്നു വീഴുകയായിരുന്നു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ മരിച്ചെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കോഴിക്കോട്ട് ഒരുകോടി രൂപയുടെ പഴയ നോട്ടുകൾ പിടികൂടി.

07:44 am 16/5/2017 കോഴിക്കോട്: കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് നോട്ടുകൾ പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സിറാജുദീൻ എന്നയാളിൻ നിന്നാണ് 500, 1000 രൂപ നോട്ടുകൾ പിടികൂടിയത്. കോടികളുടെ ഇടപാടാണ് ഇയാൾ ഉദ്ദേശിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.