അണുപരീക്ഷണം നടത്താൻ തയാറെന്ന് ഉത്തരകൊറിയ

02.28 PM 02/05/2017 അമേരിക്കയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ അടുത്ത അണുപരീക്ഷണത്തിന് തയാറെന്ന് ഉത്തരകൊറിയ. ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലത്ത് എപ്പോൾ വേണമെങ്കിലും അണുപരീക്ഷണം നടത്തും. യുഎസിന്‍റെ ശത്രുതാപരമായ നയങ്ങൾ തിരുത്തുന്നതുവരെ അണുപരീക്ഷണങ്ങൾ തുടരുമെന്നു അധികൃതർ അറിയിച്ചു. ഏതു വിധത്തിലുള്ള യുഎസ് ആക്രമണത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

സെൻകുമാറിന്‍റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

02.26 PM 02/05/2017 സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം സർക്കാർ പാലിക്കാത്തതിനെതിരെ ടി.പി.സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് സെൻകുമാർ ഹർജി നൽകിയിരിക്കുന്നത്. നളിനി നെറ്റോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നിൽ അവർക്ക് നിർണായക പങ്കുണ്ടെന്നും പുനർനിയമനം വൈകിപ്പിക്കാൻ അവർ ഇടപെടൽ നടത്തുമെന്നും സെൻകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കാൻ Read more about സെൻകുമാറിന്‍റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും[…]

കെഎസ്ആർടിസി സമരം പിൻവലിച്ചു

02.24 PM 02/05/2017 \ സംസ്ഥാനത്ത് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം തൊളിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്നാണ് തീരുമാനം. ഡ്യൂട്ടിസമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാൽ തുടർച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6-2, Read more about കെഎസ്ആർടിസി സമരം പിൻവലിച്ചു[…]

ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം

01.56AM 02/05/2017 പി.പി. ചെറിയാന്‍ Picture വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും, മുസ്ലീം ബാന്‍, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള അഭ്യര്‍ത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രംമ്പിന്റെ ഡിപോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് Read more about ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം[…]

ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി

01.52 PM 02/05/2017 ജോയിച്ചന്‍ പുതുക്കുളം വാഷിംഗ്ടണ്‍ ഡിസി : എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്ടണ്‍ ഡി.സി റീജിയന്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 22 നു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സമ്മാനമായ സാജു ആലപ്പാട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. സമ്മാനാര്‍ഹരായ റിയ, അതുല്‍, മെല്‍വിന്‍ , മേരി, Read more about ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി[…]

ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി

01.49 AM 02/05/2017 ജോയിച്ചന്‍ പുതുക്കുളം അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. അമേരിക്കയിലുടനീളം ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഏക മെഗാഷോ “ദിലീപ് ഷോ 2017” മെയ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൗത്ത് ഫ്‌ളോറിഡയിലും അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡയും Read more about ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി[…]

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് 5-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

11.32 AM 02/05/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും. (7800 Lynos st, Mortongroove, IL 60053). ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറല്‍ മിസ്സിസ് നീതാ ഭൂഷണ്‍ മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് Read more about ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) ഫാമിലി നൈറ്റ് മെയ് 5-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാന്‍റെ നടപടിയെ അപലപിച്ച് ജെയ്റ്റ്ലി

11.28 AM 02/05/2017 അതിര്‍ത്തിയില്‍ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാകിസ്ഥാൻ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുദ്ധകാലത്തുപോലും ഇത്തരം നടപടികള്‍ കേട്ടുകേള്‍വിയില്ലെന്നും പാക് നടപടിയെ അപലപിച്ചുകൊണ്ട് ജെയ്റ്റ്‌ലി വ്യക്തമാക്കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള മ​നു​ഷ്യ​ൻ’ അ​ന്ത​രി​ച്ചു

11.26 AM 02/05/2017 ജ​ക്കാ​ർ​ത്ത: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. മ​ധ്യ ജാ​വ​യി​ലെ സ്രാ​ഗ​നി​ലു​ള്ള എം​ബാ ഗോ​തോ എ​ന്ന 145 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. പ​ത്ത് മ​ക്ക​ളേ​യും നാ​ല് ഭാ​ര്യ​മാ​രേ​യും ആ​യു​സി​ൽ മു​ന്നേ​റി​യാ​ണ് ഗോ​തോ ജീ​വി​ച്ച​ത്. അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ പേ​ര​ക്കു​ട്ടി​ക​ളോ​ടു കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇന്തോനേഷ്യൻ ഔദ്യോഗിക രേ​ഖ പ്ര​കാ​രം 1870 ഡി​സം​ബ​ർ 31 ആ​ണ് ഗോ​തോ​യു​ടെ ജന്മദി​നം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. Read more about ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള മ​നു​ഷ്യ​ൻ’ അ​ന്ത​രി​ച്ചു[…]

രാ​ജ്യ​ത്തെ 13 കോ​ടി ജ​ന​ങ്ങ​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​യി

11.24 AM 02/05/2017 രാ​ജ്യ​ത്തെ 13 കോ​ടി ജ​ന​ങ്ങ​ളു​ടെ ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലൂ​ടെ പ​ര​സ്യ​മാ​യി. കേ​ന്ദ്ര​സ​ർ​ക്കാ​രിന്‍റേ​യും ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റേയും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ല് വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ർ​നെ​റ്റ് ആ​ൻ​ഡ് സൊ​സൈ​റ്റി(​സി​ഐ​എ​സ്) തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാം, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ദേ​ശീ​യ പോ​ർ​ട്ട​ൽ, ഡെ​യി​ലി ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് റി​പ്പോ​ർ​ട്ട്സ്, ച​ന്ദ്ര​ണ്ണ ബീ​മാ പ​ദ്ധ​തി എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യാ​ണ് ചോ​ർ​ച്ച. ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ Read more about രാ​ജ്യ​ത്തെ 13 കോ​ടി ജ​ന​ങ്ങ​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​യി[…]