മാഗ് സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-ന്
08:44 am 18/4/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-നു വൈകുന്നേരം നാലുമണിക്ക് മാഗ് ബില്‍ഡിംഗ്‌സില്‍ വച്ചു ചേരുന്നതാണ്. ഹൂസ്റ്റണിലുള്ള കേരള റൈറ്റേഴ്‌സ് ഫോറത്തിന്റേയും, മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലേയും അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. “മലയാള ഭാഷയുടെ ഭാവി’ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച ഉണ്ടാകും. ന്യൂയോര്‍ക്കിലുള്ള സാഹിത്യ സംഘടനയായ വിചാരവേദിയുടെ അവാര്‍ഡ് ഈ യോഗത്തില്‍ വച്ചു മൂന്നു പേര്‍ക്ക് നല്കുന്നതാണ്. Read more about മാഗ് സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-ന്[…]










