ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

07:18 pm 5/4/2017 ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ ചാന്‍സലറായി സ്ഥാനക്കയറ്റം ലഭിച്ചു ചിക്കാഗോ യിലേക്കു സ്ഥലംമാറിപ്പോകുന്ന ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിക്ക് ഇടവകജനങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 2 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വചനപ്രഘോഷകനും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാപകചെയര്‍മാനുമായ റവ. ഫാ. ഡേവിസ് ചിറമേല്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടറും ധ്യാനഗുരുവുമായ റവ. Read more about ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്[…]

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി

07:18 pm 5/4/2017 ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏപ്രില്‍ 1 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ക്ക് ഇടവക അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് സ്വാഗതം ആശംസിച്ചു. ക്‌നാനായ റീജിയണ്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. തോമസ് മുളവനാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരിയും ചിക്കാഗോയിലെ വിശ്വാസ പരിശീലനോത്സവത്തിന്റെ Read more about ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി[…]

ആദ്യ മൂന്നുമാസ ശമ്പളം സംഭാവന നല്‍കി ട്രംമ്പ് വാഗ്ദാനം പാലിച്ചു

07:17 pm 5/4/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസിഡന്റ് എന്ന പദവിക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ ഒരു പെന്നി പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുകയില്ലെന്ന ട്രംമ്പിന്റെ വാഗ്ദാനം ആദ്യഘട്ടത്തില്‍ തന്നെ നിറവേറ്റി. ആദ്യ മുന്ന് മാസം ലഭിച്ച പ്രതിഫല സംഖ്യയായ 78333.32 ഡോളറിന്റെ ചെക്ക് നാഷണല്‍ പാര്‍ക്ക് സര്‍വീസിനാണ് ട്രംമ്പ് സംഭാവന നല്‍കിയത്. പ്രസിഡന്റ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഷോണ്‍ തന്നെയാണ് Read more about ആദ്യ മൂന്നുമാസ ശമ്പളം സംഭാവന നല്‍കി ട്രംമ്പ് വാഗ്ദാനം പാലിച്ചു[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ തിളക്കത്തില്‍

07:15 pm 5/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ രജത ജൂബിലി ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ നടത്തപ്പെട്ടു . അനുഷ മാത്യു, ജെന്നിഫര്‍ ജോണ്‍സണ്‍, സോഫിയ സാകിര്‍ എന്നിവര്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ തിളക്കത്തില്‍[…]

ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി –

07:13 on 5/4/2017 പി.പി. ചെറിയാന്‍ ഡാലസ്: ഡാലസില്‍ ജനിച്ചു വളര്‍ന്ന ചേതന്‍ ഹെബര്‍(21) ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് ചേതന്‍. 2017 ല്‍ പഠനം പൂര്‍ത്തിയാക്കുന്ന ചേതന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന പദവി കൂടി ലഭിക്കും. യുവത്വത്തിന്റെ ശബ്ദം കൗണ്‍സിലില്‍ പ്രതിധ്വനിക്കുന്നതിന് എന്നെ Read more about ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി –[…]

ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ചാപ്പല്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കുന്നു –

07:12 pm 5/4/2017 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി പൗരാണിക വാസ്തുശില്പ മാതൃകയില്‍ 9000 ചതുരശ്ര അടിയില്‍ നിര്‍മ്മിയ്ക്കുന്ന ചാപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ യോഗ്യതയുള്ള കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ urshlemproject@gmailcom ല്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ മുദ്രവച്ച കവറില്‍ മെയ് 17, 2017 നു മുന്‍പ് ഭദ്രാസന ഓഫീസില്‍ ലഭിയ്ക്കണം. ടെന്‍ഡറുകള്‍ അയയ്‌ക്കേണ്ട വിലാസം Diocese of Southwest America Read more about ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഭദ്രാസന ചാപ്പല്‍ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കുന്നു –[…]

റോക്ക്‌ലാന്‍ഡ് (സഫേണ്‍) സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ: റവ. ഫാ .ഡോ . രാജു വര്‍ഗീസ് മുഖ്യകാര്‍മികന്‍

07:11 pm 5/4/2017 – ഫിലിപ്പോസ് ഫിലിപ്പ് റോക്ക്‌ലാന്‍ഡ് (സഫേണ്‍)സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷകള്‍ താഴെ വിവരിക്കുന്ന പ്രോഗ്രാം അനുസരിച്ചു ഇടവക വികാരി റെവ. ഫാ.ഡോ . രാജു വര്‍ഗീസിന്റെ കാര്‍മ്മികത്വത്തില്‍നടക്കുന്നതാണ്. ഭക്തി നിര്‍ഭരമായ ഈ ശുശ്രുഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയുന്നു. ഏപ്രില്‍ 6 വ്യാഴം 6.30 മുതല്‍ 40 ആം വെള്ളിയാഴ്ച സര്‍വീസ്; ഏപ്രില്‍ 8 ശനി രാവിലെ 10 മണിമുതല്‍ ധ്യാനവും, വിശുദ്ധ കുമ്പസാരവും, അഭിവന്ദ്യ മാത്യൂസ് മാര്‍ തിയോഡോസ്സിയോസ്സ് Read more about റോക്ക്‌ലാന്‍ഡ് (സഫേണ്‍) സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ: റവ. ഫാ .ഡോ . രാജു വര്‍ഗീസ് മുഖ്യകാര്‍മികന്‍[…]

മറിയാമ്മ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍

07:10 pm 5/4/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ അയിരൂര്‍ വകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുഴിവേലി കാവുങ്കല്‍ കെ.റ്റി.വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ്(അമ്മിണി) 83 വയസ് നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം കുഴിക്കാല കുടുംബാംഗമാണ്. മക്കള്‍: അശോക് തോമസ് വര്‍ഗീസ്, പ്രകാശ് മാത്യു വര്‍ഗീസ്. മരുമക്കള്‍: ജനിഫര്‍ വര്‍ഗീസ്, ലെസ് ലി വര്‍ഗീസ്. കൊച്ചുമക്കള്‍: നേഥന്‍, നിക്ലസ്, ആന്‍ഡ്രൂസ്. പൊതുദര്‍ശനം ഏപ്രില്‍ 5ന് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ. സെന്റ് ഗ്രിഗോറിയോസ് മലങ്കര Read more about മറിയാമ്മ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍[…]

വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍

07:06 on 5/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ഹോളി വീക്ക് വിശുദ്ധ കുര്‍ബാനസമയങ്ങള്‍ ഇപ്രകാരമായിരിക്കും. ഏപ്രില്‍ 9, ഓശാനഞായര്‍ 8:00 am വി. കുര്‍ബാന (മലയാളം) 10:00 am പാരിഷ്ഹാളില്‍ കുരുത്തോലവെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം 10:30 am വിശുദ്ധകുര്‍ബാന (മലയാളം) 10:30 am ബേസ്‌മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്) 12:00 ഉച്ചക്ക് പാരിഷ് ഹാളില്‍ തമുക്ക് നേര്ച്ച 5:30 pm വി. കുര്‍ബാന (മലയാളം) 5:00 pm നോര്‍ത്ബ്‌റൂക് അവര്‍ Read more about വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍[…]

ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

06:30 pm 5/4/2017 ന്യൂഡൽഹി: അഴിമതി കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കർണാടക സർക്കാർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. കുറ്റക്കാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിച്ച പിഴതുകയായ 100 കോടി രൂപ ലഭിക്കാൻ ഇടയില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത സ്വത്ത്സമ്പാദന കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് ജയലളിതയുടെ തോഴി ശശികല അടക്കം മൂന്നു പേർ ജയിൽശിക്ഷ Read more about ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി[…]