നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തതായ വാർത്ത പഞ്ചാബ് പോലീസ് നിഷേധിച്ചു.
08:06 am 5/4/2017 ലുധിയാന: ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തതായ വാർത്ത പഞ്ചാബ് പോലീസ് നിഷേധിച്ചു. എന്നാൽ രാഖി സാവന്ത് കീഴടങ്ങിയതായി അവരുടെ വക്താവ് അറിയിച്ചു. രാഖി പോലീസ് കസ്റ്റഡിയിലാണെന്നും അവർ കീഴടങ്ങുകയായിരുന്നെന്നും വക്താവ് പരുൾ ചൗള വാർത്താ ഏജൻസിയോട് പറഞ്ഞു. രാഖിയുമായി വാട്സ്ആപ്പിൽ ആശയവിനമയം നടത്തിയതായും പരുൾ ചൗള പറഞ്ഞു. എന്നാൽ പോലീസ് അറസ്റ്റ് വാർത്ത പാടെനിഷേധിക്കുകയാണ്. രാഖിയെ തേടി മുംബൈയ്ക്കുപോയെങ്കിലും നൽകിയ വിലാസത്തിൽ ആളെകണ്ടെത്താനായില്ലെന്നും തിരിച്ചുപോന്നെന്നും ലുധിയാന ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു. Read more about നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തതായ വാർത്ത പഞ്ചാബ് പോലീസ് നിഷേധിച്ചു.[…]










