ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷന് പുതിയ പാരീഷ് കൗണ്‍സില്‍

11:40 am 30/3/2017 കണക്ടിക്കട്ട്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ 2017- 18 വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. ഇടവകയിലെ 7 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 പ്രതിനിധികള്‍, സണ്‍ഡേ സ്കൂള്‍, മെന്‍സ് ഫോറം, വിമന്‍സ് ഫോറം എന്നിവയുടെ കോര്‍ഡിനേറ്റര്‍മാര്‍, യുവജനങ്ങള്‍ ഉള്‍പ്പടെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്ന 14 അംഗ കമ്മിറ്റിയാണ് പാരീഷ് കൗണ്‍സില്‍. അരുണ്‍ ജോസ്, ജോബി അഗസ്റ്റിന്‍ എന്നിവര്‍ കൈക്കാരന്മാരും, 7 Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷന് പുതിയ പാരീഷ് കൗണ്‍സില്‍[…]

തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു

11:37 am 30/3/2017 – പി. പി. ചെറിയാന്‍ വാളകം: സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വാഗ്മിയും ദൈവവചന പണ്ഡിതനും, വ്യാഖ്യാതാവുമായ തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ബ്രദരണ്‍ സഭാംഗമാണ്. 82 വയസ്സായിരുന്നു. ചില വര്‍ഷങ്ങളായി രോഗാതുരനായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ കുട്ടി മാര്‍ച്ച് 30 രാവിലെ 8. 30 നാണ് അന്തരിച്ചത്. അമേരിക്കയില്‍ നിരവധി പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കൃഷ്ണന്‍ കുട്ടിക്ക് വലിയൊരു സുഹൃദ് വലയമാണ് ഇവിടെയുള്ളത്. ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും െ്രെകസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന Read more about തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു[…]

ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

11:30 am 30/3/2017 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം. ഇവാൻകയ്ക്ക് വൈറ്റ് ഹൗസിൽ നേരത്തേ ഓഫീസ് അനുവദിച്ചിരുന്നു. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹിക്കുന്നവർക്കും ജീവനക്കാർക്കുമാണു സാധാരണയായി വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിക്കാറുള്ളത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ജർമൻ ചാൻസലർ ആംഗല മെർക്കലും വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇവാൻകയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് Read more about ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.[…]

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്

11:27 am 30/3/2017 – പി.ഡി ജോര്‍ജ് നടവയല്‍ ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ (നിന്‍പ) ഔപചാരിക ഉദ്ഘാടനസമ്മേളനം ഏപ്രില്‍ 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഇന്‍ഡ്യന്‍ ഓഡിറ്റോറിയത്തില്‍. എന്‍ ഐ എന്‍ പി ഏ ഏ പ്രസിഡന്റ് ഡോ. ആനി പോള്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി, സെക്രട്ടറി ഡോ. അനു വര്‍ഗീസ്, ട്രഷറാര്‍ പ്രസന്നാ Read more about നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്[…]

നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം

11:23 am 30/3/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം 2017 മാര്‍ച്ച് 25ന് വൈകിട്ട് 5 മണി മുതല്‍ ക്വീന്‍സിലുള്ള വേള്‍ഡ്‌സ് ഫെയര്‍ മറീനയില്‍ വച്ച് നടക്കുകയുണ്ടായി. വളരെയധികം കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്ത സംഗമം വന്‍ വിജയമായിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബഌ സെനറ്റര്‍ ടോണി അവിലയുടെ സാന്നിദ്ധ്യം സംഗമത്തിന് ശോഭ പകര്‍ന്നു. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ത്ഥനാ ഗാനം ആലപിച്ചുകൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് Read more about നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം[…]

ലക്കി കുര്യന്‍ എവര്‍ റോളിങ്ങ് ട്രോഫി ബിജു സൈമണ്‍ നേടി –

11:23 am 30/3/2017 പി.പി. ചെറിയാന്‍ ഡാളസ്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സണ്ടെസ്ക്കൂള്‍ പരീക്ഷയില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ജോതം സൈമണിനും ലക്കി കുര്യന്‍ എവര്‍ റോളിങ്ങ് ട്രോഫി സമ്മാനിച്ചു. മാര്‍ച്ച് 26 ഞായര്‍ ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ റവ.ഷൈജു പി. ജോണ്‍ ട്രോഫി നല്‍കി. സണ്ടെ സ്ക്കൂള്‍ സൂപ്രണ്ട് ബിന്ദു ജോസഫ്, ഇടവക ട്രസ്റ്റി ഉമ്മന്‍ ജോണ്‍ Read more about ലക്കി കുര്യന്‍ എവര്‍ റോളിങ്ങ് ട്രോഫി ബിജു സൈമണ്‍ നേടി –[…]

ദിലീപ് ഷോ 2017 ജനകീയമാക്കി ടൊറന്റോ മലയാളി പ്രേക്ഷകര്‍

11:22 am 30/3/2017 – ജീമോന്‍ റാന്നി ടൊറന്റോ: ബ്ലൂ സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 12ന് ടൊറന്റോയില്‍ വച്ച് നടത്തപ്പെടുന്ന ‘ദിലീപ് ഷോ 2017’ എങ്ങും മികച്ച പ്രതികരണം. 2015 മുതല്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടി പല സാമൂഹിക നല്‍മകള്‍ക്കും തുടക്കം കുറിച്ച ബിഎസ്ഇ(ആടഋ) നടത്തുന്ന മൂന്നാമത് സ്‌റ്റേജ് ഷോയാണ് ദിലീപ് ഷോ. മെയ് 12ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഓക്ക് വില്ലിലുള്ള ‘ദി മീറ്റിംഗ് ഹൗസ്’ ല്‍(ഠവല ങലലശേിഴ ഒീൗലെ) വച്ചാണ് ഷോ Read more about ദിലീപ് ഷോ 2017 ജനകീയമാക്കി ടൊറന്റോ മലയാളി പ്രേക്ഷകര്‍[…]

യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു.

11:18 am 30/3/2017 141 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ് . അപകട കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

കെ.എച്ച്.എന്‍.എ 2017 ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്‍ സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു

11:18 am 30/3/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: 2017 ജൂലൈ 1 മുതല്‍ 4 വരെ മിഷിഗണിലെ ഡിട്രോയിറ്റില്‍ (Edwards Village Hotel, 600 Town Center Drive, Dearborn, MI 48126) നടക്കുന്ന ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനുവേണ്ടി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് രചകള്‍ ക്ഷണിക്കുന്നു. രണ്ടായിരത്തില്‍പ്പരം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളും, പരസ്യങ്ങള്‍ നല്‍കിയവരും ഉള്‍പ്പെടെ എല്ലാവരിലും സുവനീര്‍ എത്തുന്നു. മൂന്നൂറോളം പേജുകളോടെ, കൂടാതെ സുവനീര്‍ ഓണ്‍ലൈന്‍ പതിപ്പ് കെ.എച്ച്.എന്‍.എ വെബ്‌സൈറ്റിലൂടെ (www.namaha.org) ലോകമെമ്പാടുമുള്ള Read more about കെ.എച്ച്.എന്‍.എ 2017 ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്‍ സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു[…]

പാട്ടുപാടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ തയാറായി കോട്ടയംകാരി സ്വപ്ന

11:17 am 30/3/2017 – ഡോ. മാത്യ ജോയ്‌സ് കോട്ടയം: പാട്ടിന്റെ ലോകത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കോട്ടയംകാരി സ്വപ്ന ഏബ്രഹാം. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകള്‍ രചിച്ച് അതാതു തീയതികളില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്തു കൊണ്ട് ഏപ്രില്‍ 8 മുതല്‍ അടുത്ത 1000 ദിവസങ്ങളില്‍ മുടങ്ങാതെ ഇതു തുടര്‍ന്ന് പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയാണ് സ്വപ്നയുടെ ലക്ഷ്യം. ലോക റിക്കാര്‍ഡ് എന്ന നിലയില്‍ അതിന്റെ നിയമങ്ങള്‍ക്ക് അനുസ്യൂതമായി ഓരോ പാട്ടിനെയും അതിന്റെ രചനയേയും റിക്കോര്‍ഡിങ് തീയതികളെയും Read more about പാട്ടുപാടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ തയാറായി കോട്ടയംകാരി സ്വപ്ന[…]