ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം!

09:53 pm 30/3/2017 ഡാലസ്: ഏപ്രില്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘YOGA –– യോഗ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഭാരതിയരുടെയിടയില്‍ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്‍റണി, തോമസ് ജെ. കൂവള്ളൂര്‍ എന്നിവരായിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും ‘യോഗ’യെക്കുറിച്ചും അവ ചെയ്യുന്നതിന്‍റെ ഗുണ ദോഷങ്ങളെക്കുറിച്ചും Read more about ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം![…]

മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.

05:39 pm 30/3/2017 റാഞ്ചി: ജാർഖണ്ഡിലെ ഗിരിടിഹ് ജില്ലയിൽ മാവോയിസ്റ്റ് താവളം പോലീസ് തകർത്തു. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണു മാവോയിസ്റ്റ് താവളം തകർത്തത്. പ്രദേശത്തുനിന്നു മാവോയിസ്റ്റ് നേതാവ് സോമ മുണ്ടയെ പോലീസ് പിടിച്ചു. സോമ മുണ്ടയുടെ തലയ്ക്കു സർക്കാർ 50,000 രൂപ വിലയിട്ടിരുന്നു. ഇയാളിൽനിന്നു 48,000 രൂപയും പോലീസ് പിടിച്ചെടുത്തു. മാവോയിസ്റ്റുകൾ പ്രദേശത്ത് യോഗം കൂടുന്നുവെന്നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് നേതാവിനെ പിടികൂടിയത്. മറ്റു മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പോലീസ് Read more about മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.[…]

90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി

05:30 pm 30/3/2017 മാവേലിക്കര: കണ്ടിയൂരില്‍ 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട വൃദ്ധ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയിൽ മൃഗീയമായ പീഡനമാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റ വൃദ്ധ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയായെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടം മാവേലിക്കര താലൂക്ക് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പീഡനത്തിനിരയായ വൃദ്ധയും Read more about 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി[…]

ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.

05:27pm 30/3/2017 കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറിെൻറ മറവിൽ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ. കഴിഞ്ഞമാസങ്ങളിലും ഇൗ മാസവും അനധികൃത നഴ്സിങ് റിക്രൂട്ട്മെൻറ് ഇൻറർവ്യൂ നടന്നിരുന്നു. ഇതിൽ ഹാജരായി പണംകൊടുത്ത് ജോലിക്ക് കാത്തിരിക്കുന്നവരാണ് പുതിയ സാഹചര്യത്തിൽ ആശങ്കയിലായത്. അൽസറാഫ മാൻപവർ ഏജൻസി ഉടമ കോട്ടയം മൈലക്കാട്ട് ഉതുപ്പ് വർഗീസ് ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ ഇത് മൂന്നാം Read more about ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.[…]

ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി.

05:26 pm 30/3/2017 കൊച്ചി: ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി. കൊല്ലം സ്വദേശിയായ കെ.എം. ജോണ്‍സൻ (78) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്ന് ചാടുകയായിരുന്നു. ഇയാൾ അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം:നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.

05:24pm 30/3/2017 ന്യൂഡല്‍ഹി: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. എൽ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സെന്‍കുമാറിന്‍റെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിനെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ടി.പി.സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.രാഷ്ട്രീയവിരോധമാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന Read more about പുറ്റിങ്ങല്‍ വെടിക്കെട്ടപകടം:നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.[…]

സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ സുഹൃത്തിനെ വിവാഹം ചെയ്യത്.

05:21 pm 30/3/ 2017 ന്യൂഡൽഹി: ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാൻ സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ. കർമപ ലാമയായി അവതരിച്ചതെന്ന് അവകാശപ്പെട്ട തയെ ദോർജെ(33) ആണ് ബുദ്ധമതത്തിലെ ഉന്നതസ്ഥാനം വിവാഹ ജീവിതത്തിനു വേണ്ടി ഉപേക്ഷിച്ചത്.മാർച്ച് 25ന് സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹിതനായെന്ന് ദോർജെ പറയുന്നു. വിവാഹം കഴിക്കാനുള്ള എെൻറ തീരുമാനം എനിക്ക് മാത്രമല്ല, എെൻറ വംശത്തിനു കൂടെ ഗുണകരമാകുമെന്നാണ് കരുതുന്നത്. എെൻറ ഹൃദയംതൊട്ട വികാരമാണിത്. ദോർജെയുടെ ഭാര്യ 36കാരിയായ റിൻചെൻ യാങ്സോം ആണ്. ഭൂട്ടാനിൽ Read more about സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ സുഹൃത്തിനെ വിവാഹം ചെയ്യത്.[…]

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

05:19 pm 30/3/2017 ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഗായത്രിയും, ബൈക്ക് യാത്രികനായ കൊല്ലം സ്വദേശിയുമാണ് മരിച്ചത്.

തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ.

05:17 pm 30/3/2017 കോഴിക്കോട്: ഫോണ്‍വിളി വിവാദത്തിൽ തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ. പരാതിയുമായി സമീപിച്ച ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ജുഡീഷ്യൽ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. തന്‍റെ വാക്കും പ്രവൃത്തിയും അന്വേഷണത്തെ ബാധിക്കരുതെന്നു കരുതിയാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു.

11:41 am 30/3/2017 കോൽക്കത്ത: നഗരത്തിലെ ഗോൾഡൻ പാർക്ക് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. ആറ് പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.55ന് ആയിരുന്നു സംഭവം. പരിക്കേറ്റവരെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ അടുക്കളയിലാണ് തീ ആദ്യം കണ്ടത്. 31 പേരെ ഹോട്ടലിൽനിന്നു രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. അപകടകാരണം അറിവായിട്ടില്ല. ഫോറൻസിക് പരിശോധനകൾക്കുശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. –