നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു.

10:33 am 27/3/2017 ഗുരുദാസ്പൂർ: പഞ്ചാബിലെ പാക്കിസ്ഥാൻ അതിർത്തിയായ ഗുരുദാസ്പൂരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാൾക്കൊപ്പം കൂടുതൽ പേർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്ത് ബിഎസ്എഫ് പരിശോധന നടത്തുകയാണ്.

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

10:30 am 27/3/2017 തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാന്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്.

ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം.

10:24 am 27/3/2017 ബെയ്ജിംഗ്: ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. പ്യൂപിംഗ് ഗ്രാമത്തിലെ ചില വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു.

മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു.

10:22 am 27/3/2017 പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു. രഹസ്യ വിവരത്തെ തുടരന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ് കുട്ടി ഇങ്ങനെ മോഴി നല്‍കിയത്. മാനന്തവാടി രൂപതിയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെയാണ് കേസ് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടി ചൂഷണത്തിനിരയായെന്ന് രണ്ടു ദിവസം മുമ്പ് ജില്ലാ ചൈല്‍ഡ് പ്രട്ടക്ഷന്‍ ഓഫീസര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ Read more about മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു.[…]

കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി ആവർത്തിച്ചു.

7:08 am 27/3/2017 ലഖ്നോ: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബി.എം.എ.സി) ആവർത്തിച്ചു. ഞായറാഴ്ച ബി.എം.എ.സിയുടെ യോഗത്തിനുശേഷം കൺവീനർ സഫർയാബ് ജീലാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിെൻറ മുഖ്യധാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകുേമ്പാൾ മുസ്ലിംകൾക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിമാർ വിഷയത്തിൽ നഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. അതിനാൽ, സുപ്രീംകോടതി വഴിമാത്രമേ പരിഹാരം Read more about കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി ആവർത്തിച്ചു.[…]

പകരം എൻ.സി.പിയുടെ പുതിയ മന്ത്രി ഉടനുണ്ടായേക്കില്ല.

07:07 am 27/3/2017 തിരുവനന്തപുരം: രാജിവെച്ച എ.കെ. ശശീന്ദ്രനു പകരം എൻ.സി.പിയുടെ പുതിയ മന്ത്രി ഉടനുണ്ടായേക്കില്ല. ദേശീയ നേതൃത്വവുമായുള്ള കൂടിയാലോചനയും മന്ത്രി രാജിവെക്കാനിടയായ സാഹചര്യം ഉൾപ്പെടെ വിലയിരുത്തിയ ശേഷമേ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളുകയുള്ളൂ. രണ്ട് എം.എൽ.എമാർ മാത്രമുള്ള എൻ.സി.പിയിൽ തോമസ് ചാണ്ടിയാണ് സ്വാഭാവികമായി മന്ത്രിയാകേണ്ടത്. പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള അദ്ദേഹം അടുത്ത ദിവസംതന്നെ സംസ്ഥാനത്തെത്തും. എന്നാൽ, മന്ത്രിയുടെ രാജിക്ക് ഇടയാക്കിയ ചാനൽ വാർത്തയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിെൻറയും ശശീന്ദ്രെൻറയും ആവശ്യം. രാജിക്കു Read more about പകരം എൻ.സി.പിയുടെ പുതിയ മന്ത്രി ഉടനുണ്ടായേക്കില്ല.[…]

എസ്.ബി അലുംമ്‌നിയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിന്‍ കൊല്ലാപുരത്തിനും, ടെറില്‍ വള്ളിക്കളത്തിനും

07:05 am 27/3/2017 – ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2016-ലെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിന്‍ കൊല്ലാപുരവും, ടെറില്‍ വള്ളിക്കളവും സ്വന്തമാക്കി. മാര്‍ച്ച് 19-നു വൈകുന്നേരം 7 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന കുടുംബ സംഗമത്തിലാണ് അവാര്‍ഡ് ദാനം നടന്നത്. ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ Read more about എസ്.ബി അലുംമ്‌നിയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിന്‍ കൊല്ലാപുരത്തിനും, ടെറില്‍ വള്ളിക്കളത്തിനും[…]

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വേണ്ട നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ്

07:03 am 27/3/2017 അഹമ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വേണ്ട നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹൈദരാബാദിൽ നടന്ന ഹിന്ദു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ജനസംഖ്യാ വർധന തടയുന്ന നിയമം പാസാക്കണം. മുസ്ലീം വിദ്യാർഥികൾക്കു ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ഹിന്ദു വിദ്യാർഥികൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി.

07:02 am 27/3/2017 ഇറ്റാ: ഉത്തർപ്രദേശിലെ ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി. ജയ്തേര കോട്വാലിയിലെ നാഗ്ല ബീച്ച് വില്ലേജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ആറു വയസുകാരിയായ കുഞ്ഞിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അയൽവാസിയായ യുവാവാണ് കുട്ടിയെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

ഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തി

07:00 am 27/3/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: സെന്റ്‌ജോസഫ്‌സീറൊ മലബാര്‍കത്തോലിക്കാഫൊറോനാ പള്ളിയില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെതിരുനാളും ഇടവക ജനങ്ങളുടെസ്വപ്ന സാക്ഷാത്കാരവുമായസെന്റ്‌ജോസഫ്ഹാളിന്റെവെഞ്ചരിപ്പും നടത്തി. മാര്‍ച്ച് 17, 18, 19 തിയ്യതികളിലായിട്ടാണ് ഭക്തിനിര്‍ഭരങ്ങളായ ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് 19-ാം തിയ്യതിയിലെആഘോഷമായതിരുനാള്‍സമൂഹബലിയില്‍ഷിക്കാഗൊസീറൊ മലബാര്‍ കത്തോലിക്കാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായിരുന്നു. ദിവ്യബലിക്കുശേഷ ംമുത്തുകുടകളുംചെണ്ടമേളവുംമറ്റുവാദ്യഘോഷങ്ങളുംകൊടിതോരണങ്ങളുമായി ഭക്തിസംഗീത സാന്ദ്രവുമായ അന്തരീക്ഷത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെഉള്‍പ്പടെമറ്റ് വിശുദ്ധരുടെ തിരുസ്വരൂപങ്ങളുംവഹിച്ചുകൊണ്ടുള്ളതിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ആബാലവൃദ്ധം ജനങ്ങളാണ് പങ്കെടുത്തത്. തിരുനാള്‍ ചടങ്ങുകള്‍ക്കുശേഷം പുതിയതായി പണിതീര്‍ത്ത Read more about ഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തി[…]