രാ​ജ​സ്ഥാ​നി​ൽ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു

07:58 am 16/3/2017 ജ​യ്സാ​ൽ​മീ​ർ: രാ​ജ​സ്ഥാ​നി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ബാ​ർ​മ​ർ ജി​ല്ല​യി​ലെ ശി​വ​കാ​ർ കു​ന്ദ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. പ​തി​വ് പ​രി​ശീ​ല​ന​പ​റ​ക്ക​ലി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മൂ​ന്നു ഗ്രാ​മീ​ണ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ഖോ​യ് എ​സ്യു-30 എം​കെ​ഐ യു​ദ്ധ​വി​മാ​നം ജോ​ധ്പൂ​രി​ൽ​നി​ന്നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യോ​മ​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​ർ‌ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ടി​ച്ചി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ‌ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

മാപ്പ് വനിതാ ദിനാഘോഷം വര്‍ണ്ണാഭമായി

07:56 am 16/3/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു വനിതാ ദിനാഘോഷം സമുചിതമായി കൊണ്ടാടി. ശ്രീദേവി അജിത്കുമാര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. വനിതാഫോറം കണ്‍വീനര്‍ ലിസി തോമസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനു സ്കറിയ അധ്യക്ഷതവഹിച്ചു. മുഖ്യ പ്രഭാഷക നന്ദിനി മേനോനെ ജയ്‌സി ഐസക്ക് സദസ്സിനു പരിചയപ്പെടുത്തി. “മാറ്റത്തിനായി ധൈര്യപ്പെടുക’ എന്ന മുഖ്യ വിഷയത്തെ അധികരിച്ചുകൊണ്ട് നന്ദിനി Read more about മാപ്പ് വനിതാ ദിനാഘോഷം വര്‍ണ്ണാഭമായി[…]

സൗത്ത് ഫ്‌ളോറിഡ ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്ത നോത്ഘാടനം മാര്‍ച്ച് 18ന്

7:55 am 16/3/2017 – മനോജ് താനത്ത് മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സൗത്ത് ഫ്‌ലോറിഡയുടെ പ്രവര്‍ത്തനോത്ഘാടനം മാര്‍ച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെ സി സി എന്‍ എ പ്രസിഡന്റ് ബേബി മണകുന്നേല്‍ ഉത്ഘാടനം ചെയ്യും. ഫാ സുനിപടിഞ്ഞാറേക്കര ആശംസകള്‍ അര്‍പ്പിക്കും. അസോസിയേഷന്‍ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പില്‍, സിംലാ കൂവപ്ലാക്കില്‍, ജെയ്‌സണ്‍ തേക്കുംകാട്ടില്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തിന് Read more about സൗത്ത് ഫ്‌ളോറിഡ ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്ത നോത്ഘാടനം മാര്‍ച്ച് 18ന്[…]

മയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല ധ്യാനം

07:55 am 16/3/2017 മയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മാര്‍ച്ച് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചന പ്രഘോഷകരായ ഫാ. സുനി പടിഞ്ഞാറേക്കര, ബ്ര. ടോമി മണിമലേത്ത്, ബ്ര. ബിബി തെക്കനാട്ട് എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. വി. കുര്‍ബാന, ആരാധന, സ്തുതി ആരാധന എന്നിവയോടുകൂടിയ ധ്യാനത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 18-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയും, Read more about മയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല ധ്യാനം[…]

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ -ഓടിമറയുന്ന ഓര്‍മ്മകള്‍

07:52 am 16/3/2017 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഫെബ്രുരി സമ്മേളനം 12-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ഷിജു ജോര്‍ജ് തച്ചനാലില്‍ന്റെ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’ എന്ന കഥാസമാഹാരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ -ഓടിമറയുന്ന ഓര്‍മ്മകള്‍[…]

സ്റ്റാഫ് നഴ്‌സിന് സയന്‍സ് യോഗ്യത: നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

07:50 am 16/3/2017 തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കു പിഎസ്സി നിയമനത്തിന് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിനു സയന്‍സ് വിഷയം പഠിച്ചിരിക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു സയന്‍സ് പഠനം കേരളത്തിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനു നിര്‍ബന്ധമായിരുന്നു. രോഗികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയെന്ന പേരിലാണ് ഇങ്ങനെ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 2010 മുതല്‍ ജനറല്‍ നഴ്‌സിംഗ് പഠനത്തിനു പ്ലസ് ടുവിനു Read more about സ്റ്റാഫ് നഴ്‌സിന് സയന്‍സ് യോഗ്യത: നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി[…]

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

07:49 am16/3/2017 ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം റിയാല്‍(ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുള്ളയ്ക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്. ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുള്ളയ്ക്ക് 2014 മേയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. അപകടത്തില്‍ മാരകമായി പരിക്കേറ്റ അബ്ദുള്ളക്ക് ബോധം നഷ്ടപ്പെടുകയും രണ്ടുവര്‍ഷത്തോളം ആശുപത്രിയില്‍ Read more about വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി[…]

ജെയിംസ് ബോണ്ട് തിരിച്ചെത്തുന്നു

07:48 am 16/3/2017 ലോക സിനിമയിലെ ഇതിഹാസ നായകന്‍ ജെയിംസ് ബോണ്ട് വീണ്ടുെത്തുന്നു. മുന്‍ ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ നീല്‍ പുര്‍വ്വിയും റോബര്‍ട്ട് വെയ്ഡും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. ഇതിനായി തിരക്കിട്ടുള്ള തിരക്കഥാ രചനയിലാണത്രേ ഇരുവരും. ബോണ്ട് വേഷത്തില്‍ ശ്രദ്ധേയനായ ഡാനിയേല്‍ ക്രെയ്ഗ് തന്നെയാണോ ഇത്തവണയും ബോണ്ടാവുക എന്നതിനെപ്പറ്റി ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല. തിരക്കഥാകൃത്തുക്കള്‍ തന്നെ ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിക്കുമെന്ന ഒരു ഗോസിപ്പും ഉയര്‍ന്നു വരുന്നുണ്ട്. കാരണം കഴിഞ്ഞ രണ്ടു ബോണ്ട് ചിത്രങ്ങളുടെയും സംവിധായകന്‍ Read more about ജെയിംസ് ബോണ്ട് തിരിച്ചെത്തുന്നു[…]

കനത്ത മഞ്ഞ്: അമേരിക്കയിലെ 4 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

07:46 am 16/3/2017 വാഷിങ്ടന്‍: യുഎസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും മഞ്ഞുമഴയും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കിഴക്കന്‍ പെന്‍സില്‍വാനിയ മുതല്‍ തെക്കു പടിഞ്ഞാറന്‍ മെയ്ന്‍ വരെയുള്ള സ്ഥലങ്ങളില്‍ യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് ഹിമവാതത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വെള്ളിയാഴ്ചത്തേക്കു നീട്ടിവച്ചു. Read more about കനത്ത മഞ്ഞ്: അമേരിക്കയിലെ 4 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ[…]

കെസിഎസ് വിമന്‍സ് ഫോറം വനിതാദിനം ആചരിച്ചു

07:46 am 16/3/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ വിമന്‍സ് ഫോറം ആദ്യമായി ആഗോള വനിതാദിനാചരണം നടത്തി. വിമന്‍സ് ഫോറം പ്രസിഡന്‍റ് ജിജി നെല്ലാമറ്റം വനിതാദിന സന്ദേശം നല്‍കി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഡോ. എമിലി ചാക്കോ പൂവത്തുങ്കല്‍ ക്ലാസെടുത്തു. യോഗ ക്ലാസിന് ജോസ്മി ഇടുക്കുതറ നേതൃത്വം നല്‍കി. ലൂസി കണിയാലി, ജെന്നി തണ്ണിക്കരി, മിഷാല്‍ ഇടുക്കുതറ എന്നിവര്‍ കുക്കറി ഷോ നടത്തി. തുടര്‍ന്നു വിവിധ മത്സരങ്ങളും നടന്നു. വിമന്‍സ് ഫോറം Read more about കെസിഎസ് വിമന്‍സ് ഫോറം വനിതാദിനം ആചരിച്ചു[…]