സമീക്ഷ സാഹിത്യ അവാര്‍ഡ്: മണര്‍കാട് ശശികുമാര്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു അര്‍ഹരായി

07:49 am 15/3/2017 കൊച്ചി: രണ്ടാമത് മലയാള സമീക്ഷ ഓണ്‍ലൈന്‍ സാഹിത്യ അവാര്‍ഡുകള്‍ക്ക് മണര്‍കാട് ശശികുമാര്‍ (കവിതഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ ), മാത്യു നെല്ലിക്കുന്ന് (കഥ മാത്യു നെല്ലിക്കുന്നിന്റെ കഥകള്‍), ജോണ്‍ മാത്യു ( നോവല്‍ ഭൂമിക്ക് മേലൊരു മുദ്ര) എന്നിവര്‍ അര്‍ഹരായി. മാര്‍ച്ച് പത്തൊന്‍പതിനു ഉച്ചകഴിഞ്ഞു മൂന്ന് മുപ്പതിന് ഉദയംപേരുര്‍ നടക്കാവ് ജെ ബി സ്കൂളില്‍ ചേരുന്ന ചടങ്ങില്‍ എം കെ ഹരികുമാര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ഡോ സി എം കുസുമന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ മാര്‍ട്ടിന്‍ Read more about സമീക്ഷ സാഹിത്യ അവാര്‍ഡ്: മണര്‍കാട് ശശികുമാര്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു അര്‍ഹരായി[…]

ആസിയാന്‍ കരാര്‍:- നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്റ്റ്യന്‍

07:48 am 15/3/2016 കോട്ടയം: ആസിയാന്‍ രാജ്യങ്ങളുമായി മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ ഏര്‍പ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളെത്തുടര്‍ന്നുള്ള കാര്‍ഷികോല്പന്നങ്ങളുടെ നികുതിരഹിതവും നിയന്ത്രണവുമില്ലാത്ത ഇറക്കുമതി ശക്തമായിരിക്കുന്നത് ആഭ്യന്തര കാര്‍ഷികമേഖലയെ തകര്‍ക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ആസിയാന്‍ കരാറുപ്രകാരം 2017 ജനുവരി 1 മുതല്‍ ഒട്ടേറെ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞിരിക്കുന്നത് പ്രധാനമായും ബാധിച്ചിരിക്കുന്നത് കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെയാണ്. കുരുമുളക്, തേയില, കാപ്പി എന്നീ വിളകളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് 2019-നോടുകൂടി ചുങ്കമില്ലാത്ത ഇറക്കുമതിക്ക് കമ്പോളം തുറന്നുകൊടുത്തിരിക്കുന്നത് Read more about ആസിയാന്‍ കരാര്‍:- നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്റ്റ്യന്‍[…]

മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം

07:48 am 15/3/2017 പി.പി. ചെറിയാന്‍ വാഷിങ്ടന്‍: ബിജെപിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും മോദിയുടെ ആരാധകരും വമ്പിച്ച വിജയാഘോഷ പ്രകടനങ്ങള്‍ നടത്തി. ഉത്തരാഖാണ്ഡില്‍ 70 ല്‍ 56 സീറ്റും ഉത്തരപ്രദേശില്‍ 320 സീറ്റുകളും നേടി ചരിത്ര വിജയം കൈവരിച്ചതു മോദിയുടെ വികസന അജണ്ടയ്ക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസ് ഡയറക്ടറും ഗ്ലോബല്‍ ഇന്ത്യന്‍ ടെക്‌നോളജി പ്രൊഫഷണല്‍സ് അസോസിയേഷന്‍ (GITPRO) സ്ഥാപകനുമായ കണ്ടരു കാന്ത പറഞ്ഞു. Read more about മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം[…]

ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടെത്തിയതായി നാസ

07:46 am 15/3/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ഇന്ത്യന്‍ സ്പേയ്സ് റിസെര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധം വിചേഛിക്കപ്പെട്ട ആദ്യ ലൂനാര്‍ ശൂന്യാകാശപേടകമായ ചന്ദ്രയാനെ കണ്ടെത്തിയതായി കാലിഫോര്‍ണിയായിലെ നാസ ജെറ്റ് പ്രൊപ്പള്‍സണ്‍ ലബോറട്ടറി ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെട്ടു. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച പേടകം 2009 ആഗസ്റ്റ് 29നാണ് സ്പേയ്സ് റിസെര്‍ച്ചുമായി ബന്ധം നഷ്ടപ്പെട്ടത്.ലൂനാര്‍ പ്രതലത്തിന് 200 കിലോ മീറ്റര്‍ ഉയരത്തില്‍ ചന്ദ്രയാന്‍ ഇപ്പോഴും കറങ്ങികൊണ്ടിരിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. മറിന് ബ്രൊസൊവിക് എന്ന ശാസ്ത്രജ്ഞനാണ് വിവരം മാധ്യമങ്ങള്‍ക്ക് കൈമാറിയത്.ഒരു സ്മാര്‍ട്ട് Read more about ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടെത്തിയതായി നാസ[…]

മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍

07:45 am 15/3/2017 – പി.പി. ചെറിയാന്‍ ഡാലസ്: മിഷന്‍സ് ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫെലോഷിപ്പ് പതിനാലാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടും. ഡാലസ് ലൂനാ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാനാണ് മുഖ്യ പ്രഭാഷകന്‍. കണ്‍വന്‍ഷന്റെ ഉദ്ഘാടനം കരോള്‍ട്ടന്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് ചര്‍ച്ച് വികാരിയും കോര്‍ എപ്പിസ്‌കോപ്പായുമായ റെവ. ഫാ. വി. എം. തോമസ് Read more about മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍[…]

സി.എം.എസ്. കോളജ് കോട്ടയം അലംമ്‌നൈ അസോസിയേഷന്‍ യു.എസ്.എ നിലവില്‍ വന്നു

07:45 am 15/3/2017 ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം ബര്‍ഗന്‍ഫീല്‍ഡ് സ്വാദ് റെസ്റ്റോറന്‍റില്‍ ചേര്‍ന്ന് ‘സി. എം. എസ്. കോളജ് കോട്ടയം അലംമ്‌നൈ അസോസിയേഷന്‍ യു.എസ്. എ. ‘ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ താഴെപ്പറയുന്നവര്‍ ഉള്‍പ്പെട്ട ഒരു അഡ്‌ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തി. റവ. ജേക്കബ് നന്തിക്കാട്ട്, റവ. ജേക്കബ് ഡേവിഡ്, റവ. എം. പി. ഫിലിപ്പ് (പേട്രന്‍മാര്‍) പ്രൊഫ. സണ്ണി മാത്യൂസ് Read more about സി.എം.എസ്. കോളജ് കോട്ടയം അലംമ്‌നൈ അസോസിയേഷന്‍ യു.എസ്.എ നിലവില്‍ വന്നു[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാരത്‌നം 2017 ഏപ്രില്‍ 22 ന്

07:44 am 15/3/2017 ജിമ്മി കണിയാലി ചിക്കാഗോ: കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടത്തപ്പെട്ട വനിതാരത്‌നം റിയാലിറ്റിഷോ ഈ വര്‍ഷവും നടത്തുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ തീരുമാനിച്ചു. വനിതാരത്‌നം 2017 എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റിഷോയില്‍ 18 നും 35നും ഇടയ്ക്ക് പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുവാനുള്ള വ്യത്യസ്തമായ റൗണ്ടുകള്‍ ഈ ഷോയിലുണ്ടാകും. കൂടുതല്‍ പ്രൊഫഷണല്‍ ആയ രീതിയില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈ പരിപാടി ഏപ്രില്‍ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാരത്‌നം 2017 ഏപ്രില്‍ 22 ന്[…]

മിഷേൽ ഷാജിയുടെ മരണവുമായി ബന്ധമില്ലെന്ന് കേസിൽ അറസ്റ്റിലായ ക്രോണിൻ

06:59 pm 14/3/2017 കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധമില്ലെന്ന് കേസിൽ അറസ്റ്റിലായ പിറവം സ്വദേശിയായ ക്രോണിൻ അലക്സാണ്ടർ ബേബി. സാധാരാണയുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമേ മിഷേലുമായി ഉണ്ടായിരുന്നുള്ളൂ. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേൽ അവസാനമായി പറഞ്ഞതെന്നും ക്രോണിന്‍ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ക്രോണിനെ മാർച്ച് 28വരെ റിമാൻഡ് ചെയ്തു. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നില്ല. ആവശ്യമെങ്കിൽ ബുധനാഴ്ച കസ്റ്റഡി അപേക്ഷ നൽകാം. അതേസമയം, കാണാതായ ദിവസം വൈകുന്നേരം മൂന്നോടെ മിഷേൽ ഷാജി ക്രോണിനുമായി സംസാരിച്ചു. Read more about മിഷേൽ ഷാജിയുടെ മരണവുമായി ബന്ധമില്ലെന്ന് കേസിൽ അറസ്റ്റിലായ ക്രോണിൻ[…]

ബിജെപി കൗണ്‍സിലറെ വെട്ടിക്കൊന്നു.

06:57 pm 14/3/2017 ബംഗളുരു: ബംഗളുരുവിൽ ബിജെപി കൗണ്‍സിലറെ വെട്ടിക്കൊന്നു. അനേകലിൽവച്ചാണ് ശ്രീനിവാസ് പ്രസാദിനു നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ചോടെ അജ്ഞാതർ ശ്രീനിവാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ കാരണത്തെ സംബന്ധിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

02:41 pm 14/3/2017 അഗർത്തല: ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു മാധ്യമപ്രവർത്തകർ ഉൾപ്പെടെ 17 പേർക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. ബിജെപി പ്രവർത്തകനെ തൃണമൂൽ നേതാവിന്‍റെ സഹോദരൻ മർദിച്ചെന്ന ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വെസ്റ്റ് ത്രിപുര എസ്പി അഭിജിത്ത് സപ്തർഷി പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബിജെപി പ്രവർത്തകനെ തൃണമൂൽ നേതാവ് സൂധീപ് റോയ് ബർമന്‍റെ സഹോദരൻ സന്ദീപ് റോയി മർദിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഇതേത്തുടർന്നു വെസ്റ്റ് അഗർത്തല സ്റ്റേഷനിൽ പരാതി Read more about ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.[…]