ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്‍റെ വിചാരണാ നടപടികൾ ഇന്ന് കൊച്ചിയിൽ തുടങ്ങും

ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയിൻ കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും 08:03 am 115/33/1017 ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്‍റെ വിചാരണാ നടപടികൾ ഇന്ന് കൊച്ചിയിൽ തുടങ്ങും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി സിൽവെസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു, നൈജീരിയൻ സ്വദേശി ഒക്കാവോ കോളിൻസ് തുടങ്ങിയവരാണ് പ്രതികൾ. കൊച്ചിയിലെ ഫ്ളാറ്റിൽ കൊക്കെയിൻ പാർടി നടത്തുന്നതിനിടെയാണ് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്.

അഞ്ചു വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു.

08:00 am 15/3/2017 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അഞ്ചു വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജഗത് എന്ന 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ നെബ്സറായ് പ്രദേശത്താണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും മറ്റ് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സത്യപ്രതിജ്ഞ ഇന്ന്

07:59 am 15/3/2017 മണിപ്പൂരിൽ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിരേൻ സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. നാഷണൽ പീപ്പിൾസ് പാര്‍ട്ടി, നാഗാ പീപ്പിള്‍ ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും മന്ത്രിസഭയിലും പങ്കാളിത്തം ഉണ്ടാകും. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് ഗവര്‍ണര്‍ക്ക് Read more about സത്യപ്രതിജ്ഞ ഇന്ന്[…]

നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

07:58 am 15/3/2017 ഹൈദരാബാദ്: നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ ഓഫീസിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം, അദ്ദേഹം ഓഫീസ് കെട്ടിടത്തിൽനിന്നു ചാടിയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമല്ല. എന്നാൽ ഇദ്ദേഹം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1985ലാണ് നിഥിനും ജയസുധയും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിൻ കപൂർ. Read more about നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.[…]

വാഷിംഗ്ടണ്‍ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

07:58 am 15/3/2017 വാഷിംഗ്ടണ്‍ ഡി. സി: നിത്യസഹായമാതാവിന്റെ നാമത്തിലുള്ള വാഷിംഗ്ടണ്‍ ഡി. സി. യിലെ ഇടവക രാജ്യ തലസ്ഥാനത്തു കഴിഞ്ഞ വര്‍ഷം സ്വന്തമായി വാങ്ങിയ സ്ഥലത്തു ഒരു ദേവാലയം പണിയുന്നതിനായിട്ടുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മൂലധന സമാഹരണത്തിനായി 2017 ഡിസംബര്‍ മാസം 16 നു നടത്തപ്പെടുന്ന നറുക്കെടുപ്പ് പരിപാടിയുടെ ഔപചാരികമായ ഉല്‍ഘാടനവും ആദ്യടിക്കറ്റ് വില്പനയും മാര്‍ച്ച് 5 നു ഞായറാഴ്ച അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തു പിതാവ് മിഷന്‍ Read more about വാഷിംഗ്ടണ്‍ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു[…]

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന്

07:57 am 15/3/2017 മിസ്സിസാഗാ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന് ശനിയാഴ്ച വൈകിട്ട് 5.30-നു നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ (National Banquet Hall, 7355 Torbvam Rd, Mississauga) വെച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. കാനഡയിലെ മലയാളികളുടെ സാമൂഹ്യ-കലാ-സാംസ്കാരിക- ആരോഗ്യ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സി.എം.എന്‍.എ ചെയ്തുവരുന്നു. ഡയബെറ്റിക് ഇന്‍ഫര്‍മേഷന്‍ സെഷന്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന്[…]

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19 ന് (ഞായറാഴ്ച)

07:55 am 15/3/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍ സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19 ന് (ഞായറാഴ്ച ) ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ 50 ഓളം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ആന്റണി ജോസഫ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11.15 Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 19 ന് (ഞായറാഴ്ച)[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

07:53 am 15/3/2017 മയാമി: മൂന്നര പതിറ്റാണ്ടുകളായി മയാമിയിലേയും പരിസര പ്രദേശങ്ങളിലേയും കുടിയേറ്റ മലയാളികളുടെ ഇടയിലെ സജീവ സാന്നിധ്യമായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 18-നു വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സാജന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യാതിഥി പ്രശസ്ത എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ ഇളമത മംഗളദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അതേ Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി[…]

ശ്രദ്ധേയമായി ഗാമയുടെ മെഡിക്കല്‍ ക്യാമ്പ്

07:51 am 15/3/2017 അറ്റ്‌ലാന്റ: അമേരിക്കയിലെ പ്രമുഖ മലയാളീ സംഘടനയായ ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്റെ (ഗാമ) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25ന് അറ്റ്‌ലാന്റ ക്രിസ്ത്യന്‍ അസംബ്ലി (ചെറിയാന്‍സ്) ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായിരുന്നു. ഈ വര്ഷം ജനുവരിയില്‍ ചുമതലയേറ്റ ഗാമ 2017 എക്‌സിക്യൂട്ടീവ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി ഡോക്ടര്‍മാരും നേഴ്‌സ്മാരും പങ്കെടുത്തു. പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.മാത്യു കണ്ടത്തില്‍ (ഡോ.സണ്ണി) നിര്‍വഹിച്ചു. നിരവധി പ്രവാസികള്‍ പ്രയോജനപ്പെടുത്തിയ Read more about ശ്രദ്ധേയമായി ഗാമയുടെ മെഡിക്കല്‍ ക്യാമ്പ്[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍

07:50 am 15/3/2017 ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍, നോമ്പുകാല വാര്‍ഷിക ധ്യാനം, മാര്‍ച്ച് മാസം 17 വെള്ളിയാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നല്‍കുന്നത്. ഫാ. Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍[…]