ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ.

10:14am 15/3/2017 വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ. 150 മില്യൺ ഡോളറാണ്​ ട്രംപി​െൻറ വരുമാനം​. മാധ്യമ പ്രവർത്തകയായ റേച്ചൽ മാഡോ ട്രംപി​െൻറ നികുതിയെ കുറിച്ച്​ ത​െൻറ പരിപാടിയിൽ ചർച്ച നടത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്​. കഴിഞ്ഞ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപി​െൻറ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ്​ ഇത്​ നിഷേധിച്ചിരുന്നു. പുറത്ത്​ വന്ന റിപ്പോർട്ടുകൾ പ്രകാരം ​ട്രംപും ഭാര്യ മെലാനിയയും Read more about ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ.[…]

കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.

10:13 am 15/3/2017 ലഖ്നോ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ കൂടി കേസിൽ പ്രതികളാണ്​. ഇതിൽ രണ്ട്​​ പേരെ യമുന എക്​സ്​പ്രസ്​ ഹൈവേക്ക്​ സമീപത്ത്​ നിന്ന്​ മാർച്ച്​ 7ന്​ പൊലീസ്​ പിടികൂടിയിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ പ്രജാപതിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളെ മാർച്ച്​ ആറാം തിയതി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്​തതിനാണ്​ Read more about കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.[…]

ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.

10:11 am 15/3/2017 തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു ആവശ്യമെങ്കിൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്യും.

08:27 am15/3/2017 ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ നോം​​ഗ്​​​താം​​​ബോം ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. ബി​​​രേ​​​ൻ സിം​​​ഗ് മ​​​ന്ത്രി​​​സ​​​ഭ​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നു കാ​​​ണി​​​ച്ച് നാ​​​ലം​​​ഗ​​​ങ്ങ​​​ളു​​​ള്ള നാ​​​ഗാ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് (എ​​​ൻ​​​പി​​​എ​​​ഫ്) ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് അറിയിച്ചു. 21 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​ത്. പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച എ​​​ൻ​​​പി​​​എ​​​ഫി​​​നും എ​​​ൻ​​​പി​​​പി​​​ക്കും നാ​​​ല് അം​​​ഗ​​​ങ്ങ​​​ൾ വീ​​​ത​​​വും. ഒ​​​രു എ​​​ൽ​​​ജെ​​​പി അം​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നാ​​​ണ്. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി ര​​​വീ​​​ന്ദ്രോ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ക്ക​​​ണ്ട് പി​​​ന്തു​​​ണ അ‍റി​​​യി​​​ക്കാ​​​ൻ Read more about ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്യും.[…]

മി​​​ഷേ​​​ൽ ഷാ​​ജി​​യു​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ.

O8:25am 15/3/2017 . കൊ​​​ച്ചി: കൊ​​​ച്ചി കാ​​​യ​​​ലി​​​ൽ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി പി​​റ​​വം സ്വ​​ദേ​​ശി​​നി മി​​​ഷേ​​​ൽ ഷാ​​ജി​​യു​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ. സം​​​ഭ​​​വ​​​ത്തി​​​ലെ ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ മാ​​​റ്റി നീ​​​തി​​​പൂ​​​ർ​​​വ​​​ക​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാവ ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു കൂ​​​ട്ടാ​​​യ്മ. എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ഒ​​​ത്തു കൂ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​നി ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ത​​​ട​​​യു​​​മെ​​​ന്ന പ്ര​​​തി​​​ജ്ഞ​​​യും എ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് 500 ഓ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​പ്പി​​​ട്ട പ​​​രാ​​​തി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും ഐ​​​ജി​​​ക്കും ന​​​ല്കി. സി​​​എ Read more about മി​​​ഷേ​​​ൽ ഷാ​​ജി​​യു​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ.[…]

899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറുമായി എയർ എഷ്യ

08:22 am 15/3/2017 മുംബൈ: ആഭ്യന്തര വിമാന യാത്ര നിരക്കിൽ വൻ ഇളവുകളുമായി എയർ എഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറാണ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. സെപ്​തംബർ ഒന്ന്​ മുതൽ 2018 ജൂൺ അഞ്ച്​ വരെയാണ്​ ഇൗ ഒാഫർ പ്രകാരം യാത്ര ചെയ്യാൻ സാധിക്കുക. ഒാഫർ ലഭ്യമാകണമെങ്കിൽ മാർച്ച്​ 19നകം ടിക്കറ്റുകൾ ബുക്ക്​ ചെയ്യണം. ഹൈദരാബാദിൽ നിന്ന്​ ബംഗളൂരുവിലേക്ക് ഒാഫർ പ്രകാരം​ 899 രൂപ നൽകി പറക്കാം. കേരളത്തിൽ കൊച്ചിയിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ 1299 രൂപയും Read more about 899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറുമായി എയർ എഷ്യ[…]

മമ്മൂട്ടിയുടെ ചിത്രത്തിന്റെ റിലീസിഗ്‌ നീട്ടിവെച്ചു.

08:13 am 15/3/2017 പുത്തന്‍പണത്തിന്റെ റിലീസ് നീട്ടിവച്ചു. ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും മെയ് 12ലേക്ക് മാറ്റിവച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദര്‍ ഉടന്‍ തീയേറ്ററിലെത്തും. നിത്യാനന്ദ ഷേണായി എന്ന വ്യവസായിയൊണ് പുത്തന്‍പണത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. രഞ്ജിത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീര്‍, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൊച്ചി, കാസര്‍ഗോഡ്, ഗോവ തുടങ്ങിയവിടങ്ങളിലാണ് Read more about മമ്മൂട്ടിയുടെ ചിത്രത്തിന്റെ റിലീസിഗ്‌ നീട്ടിവെച്ചു.[…]

സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു.

08:12 am 15/3/2017 മൊഗാദിഷു: സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു. കപ്പലിൽ എട്ടു ജീവനക്കാർ ഉണ്ടായിരുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നു എണ്ണയുമായി സൊമാലിയയിലെ മൊഗാദിഷുവിലേക്കു പോയ എരിസ് 13 എന്ന എണ്ണക്കപ്പലാണു കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. കൊള്ളക്കാർ കപ്പൽ സൊമാലിയയിലെ അലുല തീരത്തു കൊണ്ടുവന്നതായി പോലീസ് മേധാവി മുഹമ്മദ് അഹമ്മദ് പറഞ്ഞു. 2012നു ശേഷം ആദ്യമായാണു സൊമാലിയൻ കടൽക്കൊള്ളക്കാർ ഒരു എണ്ണ കപ്പൽ തട്ടിയെടുക്കുന്നത്. അലുല തീരത്തുള്ള കപ്പലിൽ ആയുധ ധാരികളായ നിരവധി പേർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പോലീസ് Read more about സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു.[…]

തിരുപാട്ടുരിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

08:11 am 15/3/2017 വേളൂർ: തമിഴ്നാട്ടിലെ തിരുപാട്ടുരിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച 1.30നായിരുന്നു അപകടം. അനധികൃത പടക്കനിർമാണ ശാലയാണ് അപകടത്തിൽ തകർന്നതെന്നു പോലീസ് പറഞ്ഞു. അനുമതിയില്ലാതെ നിരവധി സ്ഫോടകവസ്തുകളായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. അപകടത്തിൽ ഗാന്ധി (42), പൊന്നുരഗം(45) എന്നിവരാണു മരിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

എത്യോപ്യയിൽ മാലിന്യക്കൂന ഇടിഞ്ഞു വീണു മരിച്ചവരുടെ എണ്ണം 82 ആയി.

08:10 am 15/3/2017 അഡിസ് അബാബ: എത്യോപ്യയിൽ ശനിയാഴ്ച മാലിന്യക്കൂന ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലാണ് സംഭവം. അപകടത്തിൽ നിരവധി ആളുകളെ കാണാതായിട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നു ടെലികോംമന്ത്രി നെജ്റി ലെൻചോ പറഞ്ഞു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ ഒരു സ്ത്രീയെ ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷിച്ചതായും ലെൻചോ പറഞ്ഞു. അപകടത്തെ തുടർന്നു രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ Read more about എത്യോപ്യയിൽ മാലിന്യക്കൂന ഇടിഞ്ഞു വീണു മരിച്ചവരുടെ എണ്ണം 82 ആയി.[…]