2022 – ലെ കോമണ്‍വെൽത്ത് ഗെയിംസിന് ഡർബൻ വേദിയാകില്ല

02:38 pm 14/3/2017 ഡർബൻ: 2022ലെ കോമണ്‍വെൽത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കയിലെ ഡർബൻ വേദിയാകില്ല. ഗെയിംസ് നടപ്പിന് ആവശ്യമായ പ്രാരംഭ നിക്ഷേപം കണ്ടെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കാത്തതിനെ ഡർബന് ഗെയിംസ് നടത്താനുള്ള അവകാശം നഷ്ടമായതായി കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ(സിജിഎഫ്) അറിയിച്ചു. കോമണ്‍വെൽത്ത് ഗെയിംസ് നടത്തിപ്പിന് ആവശ്യമായ പ്രാരംഭ നിക്ഷേപം കണ്ടെത്താനുള്ള 180 ദിവസത്തെ സമയപരിധി അവസാനിച്ചിരുന്നു. സിജിഎഫ് പറഞ്ഞ സമയപരിധിക്കുള്ളിൽ തുക കണ്ടെത്താനോ പ്രാദേശിക സംഘാടക സമിതിയെ നിയോഗിക്കാനോ ഡർബന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഗെയിംസ് നടപ്പിനുള്ള അവകാശം എടുത്തുകളഞ്ഞത്. 2015ലാണ് Read more about 2022 – ലെ കോമണ്‍വെൽത്ത് ഗെയിംസിന് ഡർബൻ വേദിയാകില്ല[…]

പാർട്ടി പറഞ്ഞാൽ മത്സരിക്കാൻതയ്യാർ: ഇ. അഹമ്മദിന്‍റെ മകള്‍

12:44 pm 14/3/2017 മലപ്പുറം: മലപ്പുറത്ത് മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്‍റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു. മീഡിയവൺ ചാനലിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്. തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെത്തി. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റന്നാളത്തെ ലീഗ് സെക്രട്ടറിയേറ്റിന് മുമ്പ് ഉണ്ടായേക്കും.

26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി.

12:42pm 14/3/2017 ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലുള്ള ഫ്ളാറ്റിൽ 26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെയാണ് സംഘം മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവിൽ രക്ഷപ്പെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ എല്ലാം അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ മേഖലയിലുള്ള ഫ്ളാറ്റിൽ വച്ചാണ് സംഭവം. പരിചയക്കാരനായ വികാസും സുഹൃത്തുകളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം സുഹൃത്തുക്കളെ Read more about 26 വയസുകാരിയെ അഞ്ചംഗ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി.[…]

പരീക്കറിന്‍റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാൻ കോണ്‍ഗ്രസ്

12:40pm 14/3/2017 പനാജി: ഗോവയിൽ മനോഹർ പരീക്കറിന്‍റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാൻ കോണ്‍ഗ്രസ് തിരക്കിട്ട രാഷ്ട്രീയ കൂടിയാലോചനകൾ നടത്തുന്നു. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി തെറ്റാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം. ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കാൻ കോണ്‍ഗ്രസ് അംഗങ്ങൾ ഗവർണർ മൃതുല സിൻഹയെ ഇന്ന് രാജ്ഭവനിൽ എത്തി കാണും. പരീക്കറുടെ സത്യപ്രതിജ്ഞ വൈകിട്ട് നടക്കാനിരിക്കേ കോണ്‍ഗ്രസ് എംഎൽഎമാർ ഗോവയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി Read more about പരീക്കറിന്‍റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാൻ കോണ്‍ഗ്രസ്[…]

ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെയെന്ന് ഫോറന്‍സിക്.

09:47 am 14/3/2017 തൃശൂർ: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിൽ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറക്ക്​ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ്​തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണ്​ രക്​തക്കറയിലുമെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തും. മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധനയും നടത്തും. ഇതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരിക്കും ഡി.എൻ.എ പരിശോധന നടത്തുക.

സിനിമയുമായി കൊല്ലം അജിത് തെരുവിലേക്ക്.

09:42 am 14/3/2017 സെൻസര്‍ ബോര്‍ഡിന്‍റെ വിചിത്രമായ ഇടപെടല്‍ കാരണം സിനിമ തെരുവില്‍ പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥയിലായ ഒരു കലാകാരനുണ്ട് കൊല്ലത്ത്. രാജ്യസ്നേഹത്തിന്‍റെ കഥ പറയുന്ന സിനിമ സെൻസര്‍ബോര്‍ഡ് കണ്ടപ്പോള്‍ ദേശവിരുദ്ധ സിനിമയായി. നടനും സംവിധായകനും നിര്‍മ്മാതാവുമായ കൊല്ലം അജിത്തിനാണ് തന്‍റെ സിനിമയുമായി ഒടുവില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ജോലി തേടി മുംബൈയിലെത്തിയ യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് പകല്‍പോലെ എന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കില്‍ തീവ്രവാദികള്‍ തിരിച്ചറിയാതെ കയറുന്നതും തുടര്‍ന്ന് ഒരു കുറ്റവും ചെയ്യാത്ത Read more about സിനിമയുമായി കൊല്ലം അജിത് തെരുവിലേക്ക്.[…]

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

09:39 am 14/3/2017 ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല പ്രവര്‍ത്തകനായ ദളിത് വിദ്യാര്‍ത്ഥി രജിനി കൃഷാണ് തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടിലെ സേലം സ്വദേശിയും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ത്ഥിയുമാണ് മുത്തുകൃഷ്ണന്‍. മരണകാരണം വ്യക്തമല്ല. ക്യാംപസിലെ ജാതി വിവിചേനത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുത്തുകൃഷ്ണന്റെ ആത്മഹത്യ. എംഎഫില്‍പിഎച്ച്ഡി പ്രവേശനത്തില്‍ പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന് പ്രധാന്യം നല്‍കാതെ അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കി പിന്നാക്ക വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടയുകയാണെന്നാണ് പരാതി. മുത്തുകൃഷ്ണന്റെ Read more about ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.[…]

കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും

09:38 am 14/3/2017 കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്ന ഫാദർ തോമസ് തേരകം, ദത്തെടുക്കൽ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരുടെ ഹർജികളാണ് സിംഗിൾ ബെഞ്ചിന് മുന്നിലെത്തുന്നത്. ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചു. അതേസമയം, വൈദികൻ റോബിൻ വടക്കുംചേരി, വയനാട് മുൻ സി.ഡബ്ള്യു.സി ചെയർമാൻ തോമസ് തേരകം, സിസ്റ്റർ ബെറ്റി, സിസ്റ്റർ ഒഫീലിയ എന്നിവർ Read more about കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും[…]

ഗോവ ഗവർണർക്കെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ.

09:36 am 14/3/2017 ന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ച നടപടിക്കെതിരേയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. മനോഹർ പരീക്കറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസർക്കാർ നിലപാട് Read more about ഗോവ ഗവർണർക്കെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ.[…]

32 താലിബാൻ തടവുകാരെ മോചിപ്പിച്ചു.

09:34 am 14/3/2017 കാബൂൾ: അഫ്ഗാനിസ്ഥാൻ സുരക്ഷാസേന 32 താലിബാൻ തടവുകാരെ മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമാഡ് പ്രവിശ്യയിൽ പ്രത്യേക സേനവിഭാഗം നടത്തിയ ആക്രമണത്തിലാണ് തടവുകാരെ മോചിപ്പിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ മേയിൽ അഫ്ഗാൻ സേന 60 താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. ഭീകരരുടെ ശക്തി കേന്ദ്രമായ ഹെൽമാഡിൽനിന്നുമാണ് സൈന്യം തടവുകാരെ മോചിപ്പിച്ചത്.