മണിപ്പൂരിൽ നേരിയ ഭൂചലനം

01:37 pm 9/3/2017 ഇംഫാൽ: റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉക്റൂളിൽ വ്യാഴാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്

01:33 pm 9/3/1017 ന്യൂഡൽഹി: ലക്നോവിൽ സൈനികരുമായി ഏറ്റുമുട്ടിയ രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പാർലമെന്‍റിനു ചുറ്റും സുരക്ഷാസൈനികരെ വിന്യസിച്ചതായും പോലീസ് അറിയിച്ചു.

ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ്

01:30 pm 9/3/2017 ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ് നേതാവ്​ മല്ലികാർജുന ഗാർഗെ​. പ്രസിഡൻറായി ഡോണൾഡ്​ ട്രംപ്​ ചുമതലയേറ്റ ശേഷം യു.എസിൽ ഇന്ത്യൻ പൗരൻമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്​. ഏതു വിഷയത്തിലും ട്വീറ്റിടുന്ന മോദി ഇക്കാര്യത്തിൽ പ്രതികരിച്ചു കണ്ടില്ല. എന്തുകൊണ്ടാണ്​പ്രധാനമന്ത്രിയെന്ന നിലയിൽ പോലും മോദി പ്രസ്താവനയിറക്കാത്തതെന്നും ഗാർഗെ ലോക്​സഭയിൽ ഉന്നയിച്ചു. പാർലമെൻറിെൻറ രണ്ടാം ബജറ്റ്​ സമ്മേളനത്തിെൻറ ആദ്യദിനമായ ഇന്ന്​ മോദിയും ലോക്​സഭയിൽ എത്തിയിരുന്നു. Read more about ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ്[…]

ഗ്വാ​ട്ടി​മാ​ല​യി​ൽ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ചു

09:13 am 9/3/2017 ഗ്വാ​ട്ടി​മാ​ല സി​റ്റി: ഗ്വാ​ട്ടി​മാ​ല​യി​ൽ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സാ​ൻ ഹോ​സ​യി​ലെ വെ​ർ​ജി​ൻ ഡി ​ലാ അ​സു​ൻ​സി​യോ​ൻ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലെ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഗ്വാ​ട്ടി​മാ​ല സി​റ്റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളെ​യും തെ​രു​വി​ൽ അ​ല​യു​ന്ന കു​ട്ടി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോ​മി​നാ​ണ് തീ​പി​ടി​ച്ച​ത്. 400 പേ​ർ​ക്ക് ത​മാ​സി​ക്കാ​വു​ന്ന കെ​ട്ടി​ട​ത്തി​ൽ 748 കു​ട്ടി​ക​ളെ​യാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും Read more about ഗ്വാ​ട്ടി​മാ​ല​യി​ൽ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ചു[…]

വാളയാർ എസ്ഐ പി.സി.ചാക്കോയ്ക്ക് സസ്പെൻഷൻ.

09:21 am 9/3/2017 പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാളയാർ എസ്ഐ പി.സി.ചാക്കോയ്ക്ക് സസ്പെൻഷൻ. മലപ്പുറം എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.

അങ്കമാലി ഡയറീസിനെ പുകഴ്ത്തി മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​

07:15 am 9/3/2017 കൊച്ചി: ലിജോ ജോസ്​ പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അങ്കമാലി ഡയറീസിനെ പുകഴ്ത്തി നടൻ മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​. ‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ ഫേസ്​ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.

07:15 am 9/3/2017 ലഖ്നോ: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം. 403 സീറ്റുകളുള്ള യു.പിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്തിമഘട്ടത്തില്‍ 60.03 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 1.41 കോടി വോട്ടര്‍മാരാണ് ബുധനാഴ്ച ബൂത്തിലത്തെിയത്. ഏഴു ഘട്ടങ്ങളിലെ ശരാശരി പോളിങ് 60-61 ശതമാനം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനംചെയ്യുന്ന വാരാണസി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളാണ് ഏഴാംഘട്ടത്തില്‍ നിര്‍ണായകം. 60.95 ശതമാനമാണ് മണ്ഡലത്തിലെ വോട്ടിങ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. Read more about തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.[…]

നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം കിട്ടി

07:12 am 9/3/2017 കാസര്‍കോഡ് നിന്നും നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് കിട്ടി. ഹഫീസുദ്ദീനൊപ്പം നാടുവിട്ട അഷ്‍ഫാഖാണ് ടെലിഗ്രാം ആപ്പിലൂടെ ചിത്രം ബന്ധുക്കള്‍ക്ക് അയച്ചത്. ബോംബാക്രമണത്തില്‍ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ട വിവരം നേരത്തെ അഷ്‍ഫാക്ക് ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹത്തിന്റെ ചിത്രം കിട്ടിയത്. ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ണ്ട് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

07:11 am 9/3/2017 നാ​ഗ​പ​ട്ട​ണം: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ണ്ട് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ങ്ക​ൻ നാ​വി​ക സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഒ​രു ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്കു​ക​യ​റി​യ ബോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് നാ​വി​ക​സേ​ന അ​റി​യി​ച്ചു. ര​ണ്ടു ബോ​ട്ടു​ക​ളി​ലാ​യി 10 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്തി​നു സ​മീ​പം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .

07:09 am 9/3/2017 ലക്നോ: ഉജ്ജയിൻ-ഭോപ്പാൽ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു പ്രതികൾ സ്വയം പ്രഖ്യാപിച്ചതാണെന്നും ഇവർക്കു ഭീകരസംഘടനയുമായി ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ഡിജിപി പറഞ്ഞു. ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റുരുന്നു. ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന വാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ രംഗത്തെത്തിയിരുന്നു. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് Read more about ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .[…]