കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍

08:33 pm 9/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചിന്‍: കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുന്നു. ഈ പുതിയ ടി.3 ടെര്‍മിനലില്‍ 15000 സ്ക്‌യര്‍ അടി വിസ്ത്രീണവും, ഒരേ സമയം 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ഉണ്ട്. ഈ ടെര്‍മിനലില്‍ 13 മുതല്‍ 15 വിമാനങ്ങള്‍ക്ക് ഒരേ സമയം എയര്‍ബ്രിഡ്ജ് സൗകര്യത്തോടെ പാര്‍ക്ക് ചെയ്യാം. ഏറ്റവും ആധുനികമായ ഗ്രൗണ്ട് ലൈറ്റ് സിസ്റ്റം, ടെര്‍മിനലിന്റെ ഒന്നാം നിലയിലേക്ക് ടാക്‌സി സൗകര്യം, ഏറ്റവും സൗകര്യപ്രദമായ ഫസ്റ്റ്ക്ലാസ്-ബിസിനസ് ക്ലാസ് Read more about കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍[…]

ഹ്യൂസ്റ്റന്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ വെഞ്ചരിപ്പും

08:30 pm 9/3/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും കൂദാശയും നടത്തുന്നു. മാര്‍ച്ച് 17, 18, 19 തിയ്യതികളിലായിട്ടാണ് ഭക്ത്യാദര പൂര്‍വ്വമായ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്ററുമായ ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും അറിയിച്ചു. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊന്തനമസ്കാരം, Read more about ഹ്യൂസ്റ്റന്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ വെഞ്ചരിപ്പും[…]

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

06:40 pm 9/3/2017 കൊല്ലം: സംസ്ഥാനത്ത് സദാചാര ഗുണ്ടകൾ അഴിഞ്ഞാടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കൊല്ലത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. കൊല്ലം ടൗണ്‍ ഹാളിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഇവിടെയ്ക്ക് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പത്തോളം പ്രവർത്തകർ ചാടിവീഴുകയായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.

06:37 pm 9/3/2017 ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി. ഇതോടെ ലങ്കയ്ക്ക് 182 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ലങ്ക ഒന്നാം ഇന്നിംഗ്സിൽ 494 റണ്‍സ് നേടിയിരുന്നു. മൂന്നാം ദിനം മഴമൂലം മത്സരം നേരത്തെ അവസാനിപ്പിച്ചു. മുഷ്ഫിഖുർ റഹീം (85), സൗമ്യ സർക്കാർ (71), തമീം ഇക്ബാൽ (57) എന്നിവർ ബംഗ്ലാദേശ് നിരയിൽ അർധ സെഞ്ചുറി നേടി. ലങ്കയ്ക്ക് വേണ്ടി ദുൽറുവാൻ പെരേരയും രങ്കന ഹെരാത്തും Read more about ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.[…]

ന​ടി ഭാ​വ​ന​യു​ടെ വി​വാ​ഹ​ നി​ശ്ച​യം കഴിഞ്ഞു.

06:33 pm 9/3/2017 തൃശൂർ : ഭാവനയുടെ തൃശൂരിലെ വീട്ടിൽ‌ നടന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ക​ന്ന​ഡ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ ന​വീ​ൻ ആ​ണ് വ​ര​ൻ. ച​ട​ങ്ങി​ൽ ന​ടി മ​ഞ്ജു​വാ​ര്യ​രും പ​ങ്കെ​ടു​ത്തു. വി​വാ​ഹം ഈ ​മാ​സം അ​വ​സാ​നം ഉ​ണ്ടാ​കു​മെ​ന്ന് ന​ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​വ​ന​യും ന​വീ​നും വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. നി​ല​വി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ആ​ദം എ​ന്ന ചി​ത്ര​ത്തി​ൽ ഭാ​വ​ന അ​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ്. ലാ​ൽ ജൂ​നി​യ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന Read more about ന​ടി ഭാ​വ​ന​യു​ടെ വി​വാ​ഹ​ നി​ശ്ച​യം കഴിഞ്ഞു.[…]

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്.

04:39 Pm 9/3/2017 ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്​. ഏപ്രിൽ 12നാണ് പോളിങ്. ഏപ്രിൽ 17ന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. മാർച്ച് 23 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മാർച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 27. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കും. മലപ്പുറം സിറ്റിങ് Read more about മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്.[…]

സദാചാര ഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ഡ്രവിൽ ‘ചുംബന സമരം തുടങ്ങി.

04:24 pm 9/3/2017 കൊച്ചി: സദാചാരഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരം ആരംഭിച്ചു. കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ് ചുംബന സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് നാലോടെ പോസ്റ്റുകളും ബാനറുകളുമായി സമരക്കാർ എത്തി.

കാബൂളിൽ ഐ.എസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി.

04:11 pm 9/3/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ആശുപത്രിയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുഎസ് എംബസിക്കു സമീപമുള്ള സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലാണ് ബുധനാഴ്ച രാവിലെ ഭീകരാക്രമണം നടന്നത്. വെള്ള കോട്ട് ധരിച്ചെത്തിയ നാലു ഭീകരർ ആശുപത്രിയിൽ പ്രവേശിച്ച് വെടിവയ്പ് നടത്തുകയായിരുന്നു.

10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

04:10 pm 9/3/2017 മുംബൈ: പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ഉൗർജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാവും പുറത്തിറങ്ങുന്നത്. പുതിയ 10 രൂപ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ നോട്ടുകൾക്ക് മൂല്യമുണ്ടാവുമെന്നും ഇവ പിൻവലിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

തിരി തെളിയുന്ന നന്മവിളക്ക്

04:00 pm 9/3/2017 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: കണ്ണീര്‍കടലിലെ ദുഖപുത്രിമാരേയും വിദ്വേഷവും പോരും നിറഞ്ഞ പ്രതിനായികമാരേയും സമ്മാനിക്കുന്ന ടെലിവിഷന്‍ പരമ്പരകള്‍ക്ക് നടുവിലേക്ക്, ഇതാ, നന്മയുടെ കഥ പറഞ്ഞുകൊണ്ട് മലയാളി പ്രേക്ഷകരെ തേടി ഒരു പുത്തന്‍ ദൃശ്യാനുഭവമായി ഒരു ഹൃസ്വ ചിത്രം ‘വിളക്ക്’ എത്തുന്നു. മലയാളികളുടെ സ്വീകരണമുറിയിലെ കലാപകലുഷിതമായ പരമ്പര കഥാപാത്രങ്ങളോട് നമുക്ക് തല്‍ക്കാലം വിട പറയാം, പകരം നന്മയുടേയും, സ്‌നേഹത്തിന്റെയും ഈ പുതിയ അതിഥിയെ സ്വീകരിക്കാം. അതേ, നവാഗതരായ റെജിമോന്‍ അബ്രഹാം ജസ്റ്റിന്‍ കല്ലറയ്ക്കല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന Read more about തിരി തെളിയുന്ന നന്മവിളക്ക്[…]